നമ്മൾ നമ്മളായിരിക്കും

അങ്ങനെ
യല്ലെങ്കിൽ പോലും!,
ആ പുഴയെ
അപ്പാടെ
ചുവപ്പിച്ചേക്കാൻ
പാകത്തിനു
വേട്ടക്കാർ
നിരന്തരം അമ്പുകൾ
തൊടുത്തുവിട്ടേക്കാം,
നോട്ടംകൊണ്ട് പോലും
വീഴ്ത്തുന്ന
വിഷക്കണ്ണുള്ള
മൃഗങ്ങളുണ്ടായേക്കാം,
ആർത്തിരമ്പുന്നൊരു
കടൽ
വീടിനുമുമ്പിൽ
അലറന്നുണ്ടായിരിക്കാം,
തെല്ല്
ഭയമില്ലാതെ
പങ്കായവുമായി
തിരകളെ മുറിച്ച്
മുന്നോട്ട് പോകുക തന്നെ,
ചുവന്ന പുഴ
കടലിനെ
കരയിപ്പിച്ചേക്കാം,
കടലാഴങ്ങളിൽ
ഇളക്കമില്ലാത്ത
ഞാനവനെ
കണ്ടെത്തുംവരെ.....

No Response to "നമ്മൾ നമ്മളായിരിക്കും"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...