ചെറു വരികൾ


നീലക്കുറിഞ്ഞി
----------------------------
അവർ
പ്രണയിച്ചുകൊണ്ടിരിക്കെ
ഒരു ചെങ്കുത്തായ
താഴ്വാരത്തിലേക്കു-
തിർന്നുതിർന്ന്
ചിരിച്ചിറങ്ങിപ്പോയ്,
അവിടെ
നീലക്കുറിഞ്ഞികൾ പൂക്കുകയും
പേരില്ല കവിതയുടെ തടാകം
ഉറവയെടുക്കുകയും ചെയ്തു.കരച്ചിൽ
------------
എത്ര 
വയലുകളാണ്
പുഴയെ-
കാണാതെ
കരയുന്നത്.


വിരുന്ന്
------------
കാട് പുഴയിലേക്കും
പുഴ കാട്ടിലേക്കും
വിരുന്നു പോകാറുണ്ടായിരുന്നു,
ഇപ്പോൾ
അവർ ചൂടിലാണ്കൊടും ചൂടിൽ;ഊഹം
------------
എന്നിട്ട് 
ആ അമ്പ്
വരുന്നതുവരെ 
കാത്തിരിക്കും,
ഊഹം,
ഉന്നമില്ല
മൂർച്ചയില്ല;
------------------------
ജീവിതത്തിൽ,
ഒരു വേളയിൽ,
ഖിന്നയായൊരു വഞ്ചിയും
കിനാവുമായൊരു പങ്കായവുമുണ്ടാകും,
നിലാവുദിക്കുംവരെ
തുഴയുന്നവനും,
മേഘങ്ങൾ
നിഴൽ വിരിക്കുമാ-
വീഥിയിൽ;
പ്രതീക്ഷയെന്നാണ് കവിതയുടെ രൂപം (പേര്)
സ്ഫടികം
------------
ഓർമകൾ
ഓടിന്റെ വിടവിലൂടന്ന്,
ഇന്നതൊരു
സ്ഫടിക പ്രതിബിംബ 
പ്രകാശം......


പ്രണയിനി
--------------
മൗനരാഗം നിറച്ചു നീ അകന്നിട്ടും
രൗദ്രഭാവത്താൽ നിറഞ്ഞല്ലൊ നദീതടം......


പ്രിയേ
-----------
പെയ്തു തോരുമ്പോൾ
പൂവിൽ പടർന്നിടും
പ്രപഞ്ച നേരിന്റെ
പ്രണയ ശില്പങ്ങൾ,

No Response to "ചെറു വരികൾ"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...