മരുഭൂമി

ഈ പൊന്നിൻ തരികളെത്രയോ
അത്രയും പ്രണയമുണ്ടിവിടെ,
ആ കാണും പച്ചത്തുരുത്തുകളൊക്കെയും
ഓരോ കിനാവുകളാണ്,
നേടിയെടുക്കാൻ തേടിവന്നവരെല്ലാം
നേരിന്റെ വഴികൾ തേടി അലയുകയാണ്;
കിനാവുകളുള്ള മനസ്സുകളൊന്നും
നിലാവുള്ള രാത്രിയിൽ ഉറങ്ങാറില്ല,
ഇത് സ്വപ്നം വിതറിയ മണൽക്കാട്!!
ഓരോ മനസ്സും ഈ മണൽപരിപ്പിന് സമാനം,
വഴികൾ അവസാനിക്കുന്നേയില്ല;
തേടിയെടുക്കുകയാണ്
മറഞ്ഞ പഴയ കാൽപ്പാടുകളെ,
അവയെല്ലാം
നേരിന്റെ,
പ്രണയത്തിന്റെ ,
സത്യത്തിന്റെ,
സാന്ത്വനത്തിന്റെയൊക്കെ
പ്രതിബിംബങ്ങളാണ്;
ഈ കാറ്റിന്റെ ചൂട് ഊർജമാണ്,
ഈ ഊഷരതയിൽ നിധിയുണ്ട്;

No Response to "മരുഭൂമി"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...