ഒരു ചുക്കുമല്ല നീ
----------------------------------------------
എന്നിലെ ഞാനും
ഈ ആത്മാവും
നിന്റെതാണല്ലൊ!
നിന്നിലേക്കു
ചുരുങ്ങുന്ന മണ്ണിൽ
അവസാനിക്കുന്ന
ദിനത്തിലല്ലൊ
ശെരിക്കും
നിന്നെയറിയുന്നത്;
ഈ പ്രണയവും
പ്രകൃതിയും
നിന്നിലേക്കായ്
ഓതുങ്ങീടുന്ന
ആ ദിവസത്തിൽ
ആ പ്രണയ
കടലിലാണ്
പ്രതീക്ഷ മുഴുവൻ;
അവസാന മണ്ണ്
നെഞ്ചിൽ വീഴുമ്പൊ
ഒട്ടും
അറിയാതിരിക്കാനെങ്കിലും
നീ അവിടെ ഉണ്ടായിരിക്കണം,
ഒന്നുമല്ലാത്ത
എന്റേതെന്നു പറയുന്ന
ഈ ഞാനുണ്ടല്ലൊ!
ഇത് ശെരിക്കും
നീ മാത്രമാണ്,

No Response to " "

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...