പ്രിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'ജി'ക്ക്;

ഞാനെന്ന പ്രവാസി പ്രവാസം സ്വീകരിച്ചത് ഇന്ത്യയിൽ ജീവിച്ചു മടുത്തിട്ടാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ല എന്ന് ഉണർത്തുകയാണ് സാർ, ഇന്ത്യയിൽ പണിയെടുത്താൽ കിട്ടുന്ന പൈസ കൊണ്ട് എനിക്കെന്റെ സാമ്പതിക പ്രശ്നങ്ങൾ
തീർക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യം തന്നെയാണ് എന്നേയും പ്രവാസിയാക്കിയത്,
താങ്കളടക്കം ഇതുവരെ ഭരിച്ച ഗവണമെന്റുകളുടെ ഭരണ മെച്ചംകൊണ്ട് ഒരു പ്രവാസിയും ഗൾഫ് നിർത്തിയിട്ടില്ല എന്നതാണ് സത്യം , കൂടുതൽ യുവാക്കൾ പ്രവാസികൾ ആവാൻ ഇന്നും അവിടെ കാത്തിരിക്കുന്നുണ്ട് യെന്നും ഓർക്കുക,
ഓരോ പ്രവാസിയുടേയും സ്വപ്നം ഗൾഫിൽ ജോലി മതിയാക്കി സ്വന്തം നാട്ടിൽ കുടുബവുമൊത്ത് സമാധാനപരമായി ജീവിക്കണമെന്ന് തന്നെയാണ്, 

ഗൾഫിലെ ഓരോ പ്രഭാതങ്ങളും ആ വലിയ സ്വപ്ന ഭാണ്ഡം ചുമലിലേന്തിയാണ് ഉണരുന്നത്, പക്ഷെ വൈകുന്നേരമാകുമ്പോഴേക്കും പ്രതീക്ഷകൾക്ക് അസ്തമനംകാണും, പിന്നേയും പുതിയ സ്വപ്നങ്ങൾക്ക് ചിറക് മുളച്ച്  സ്വരാജ്യമെന്ന സ്വർഗ്ഗരാജ്യം സ്വപ്നം കണ്ട്  കറുത്ത തിരശീലക്ക് ചുവട്ടിൽ ഉറങ്ങുന്നു,

ഇപ്പോൾ ഞങ്ങൾക്ക് ഇന്ത്യയെന്ന് ഓർകുമ്പോൾ ഭയം തോന്നുന്നു, മനുഷ്യന്  മൃഗത്തിന്റെ വിലപോലും കൽപ്പിക്കാതെ തല്ലി കൊല്ലുന്നതിന്നാൽ,  പിടഞ്ഞ് മരിക്കുന്ന ഇന്ത്യക്കാരന്റെ മുഖം, അല്ല ഓരോ മനുഷ്യരുടെ നിസ്സഹായത, അവരുടെ മതവും ജാതിയും ചോരയും എല്ലാം ഇന്ത്യയെന്നായിട്ടും ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ നിണപ്പുഴകൾ ഒഴുകുന്നത്കാണുമ്പോൽ ഭയമാണ് സാർ,ഇന്നും അവിടെ ചില പാവങ്ങൾ ആരാലൊക്കെയൊ എന്തിനൊക്കെയൊ പീഡിപ്പിക്കപ്പെടുന്നുണ്ട്, അവർ കരഞ്ഞു കാലുപിടിക്കുന്നുണ്ട്, രക്തം വാർന്നു മരിക്കുന്നുമുണ്ട്,

ചിതകളിൽ കത്തിയമരുന്ന പാവപ്പെട്ടന്റെ ജഡം കാണാതെ താങ്കൾ ഇങ്ങോട്ട് തൃധിയിൽ പോരേണ്ടതില്ലായിരുന്നു, ഞങ്ങൾക്ക് ഈ രാജ്യത്ത് ഒരു പ്രശ്നവുമില്ല, ഇവിടുത്തെ ഭരണാതികാരികൾക്ക് മനുഷ്യനെ തിരിച്ചറിയുന്നുണ്ട് അവർ ഒരാളെയും വെറുതെ തല്ലിക്കൊല്ലുന്നില്ല,ഞങ്ങൾ ഇവിടെ സ്വസ്തരാണ്,അവർ ഞങ്ങൾക്ക് പണം തരുന്നുണ്ട്, കഴിക്കാൻ ഭക്ഷണവും പാർപ്പിടവും തരുന്നുണ്ട്,ഈ രാജ്യത്തിന്റെ നിയമം ഞങ്ങൾ അനുസരിക്കുന്നുമുണ്ട്, അതിലേറെ ഇന്ത്യക്കാരനെന്ന് പറഞ്ഞാൽ ഞങ്ങൾക്കവർ പ്രത്യേക പരിഗണനയും നൽകുന്നുണ്ട്, ഞങ്ങൾക്ക് നിങ്ങളുടെ സേവനം ഇന്ത്യയിലാണ് വേണ്ടത്,അതുകൊണ്ട് വേഗം തിരിച്ച് പോകുക.

പ്രവാസികളായ ഞങ്ങൾക്ക് ഏറ്റവും വലിയ പ്രശ്നം വിമാന യാത്രയുമായി ബന്ധപ്പെട്ടതാണ് , ഇടക്കിടെ ഇയർത്തുന്ന ടിക്കറ്റ് നിരക്കുകളും  , ട്രിപ്പുകൾ മുടങ്ങുന്നതും, കേടുവന്ന വിമാനങ്ങളും,  വർഷങ്ങൾ കഴിഞ്ഞ് ലീവിന്നായ് വിമാനത്താവളങ്ങളിലെത്തുന്ന ഞങ്ങൾക്കത് വലിയ പ്രയാസങ്ങളാണ് അവ സൃഷ്ടിക്കുന്നത്, എയർഇന്ത്യയെപ്പോലുള്ള വിമാന കമ്പനികളെ നിയന്ത്രിക്കുകയും ഒരു നിശ്ചിത ടികറ്റ് ചാർജിൽ സ്തിരപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ നിരക്ക് വർദ്ധനവ് ഒരു പരിതിവരെ തടയാൻ കഴിയും,ഇടക്കിടെ കേടാവുന്ന വിമാനങ്ങളെ  പൂർണ്ണമായും ഒഴിവാക്കി വലിയ അപകടങ്ങളിൽനിന്നും യാത്രമുടങ്ങുന്ന അവസ്ഥകളെയും പൂർണ്ണമായും ഇല്ലായ്മ ചെയ്യാം, 
ഇത്തരം കാര്യങ്ങളിൽ ക്രിയാത്മകമായൊരു ഇടപെടൽ താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,

ഓരോ പ്രവാസിയും രാജ്യത്തിന് വേണ്ടിത്തന്നെയാണ് വിദേശങ്ങളിൽ ജോലി ചെയ്യുന്നത്, മറ്റൊരു രാജ്യക്കാരനെകണ്ടാൽ ആദ്യം സ്വന്തം രാജ്യത്തിന്റെ മഹിമകളാണ് ഏറെയും പറയുക, ഞങ്ങൾക്ക് ഇന്ത്യ  ഉയരണം എന്ന് തന്നെയാണ് ലക്ഷ്യം, ഇന്ത്യ മരിക്കാതെ  ഇന്ത്യയിൽ ഇന്ത്യക്കാർ കൊല ചെയ്യാതെ രാജ്യത്തെ കാത്ത് സൂക്ഷിക്കുന്നതിനായ് രാഷ്ട്രീയ പരമായ മുന്നേറ്റം നടത്താൻ ഞാൻ താങ്കളോട് ആവിശ്യപ്പെടുന്നു.

1 Response to "പ്രിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'ജി'ക്ക്;"

സുധി അറയ്ക്കൽ പറഞ്ഞു...

കൊള്ളാം നല്ല ചിന്തകൾ!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...