പാളങ്ങൾ

നീണ്ടു നീണ്ടു
കണ്ണെത്താ ദൂരത്തോളം
നിവർന്നു കിടക്കുന്നുണ്ട്
റെയിൽ പാളങ്ങൾ,
ശാന്തതയാണ് മുഖമുദ്ര,
അലമുറയിട്ടി
ചിന്നിച്ചിതറിയവയുടെ
നിലവിളികൾക്കു-
ശേശമുള്ള നീണ്ട
നിശ്ബദതകളാണവ,
കൂട്ടിയുറപ്പിക്കാൻ
വിലങ്ങിനെയിട്ട
സിമന്റ് കട്ടകൾക്കു മുകളിലൂടെ
സമാന്തരമായി
ഒന്ന് മറ്റൊന്നിനോട്
ഓന്നും മിണ്ടാതെ
ദൂരേക്ക് ധൃതിയിൽ
സഞ്ചരിക്കുന്നുണ്ട്,
കിതപ്പോടെ പാഞ്ഞുവരുന്ന
തീവണ്ടി സമയങ്ങളിലാണ്
ഓരോ പാളങ്ങളും
സജീവമാകുന്നത്,
അവസാന ബോഗിയും
യാത്ര പറഞ്ഞാൽ പിന്നെ
ഈ ഇരുമ്പ് തണ്ഡുകൾ
വീണ്ടും നീണ്ട നിശബ്ദതപൂണ്ട്
സ്വയം മരിച്ചവരായി
ഊട്ടിയുറപ്പിച്ച ഇരുമ്പാണികൾക്ക് താഴെ
നിവർന്ന് കിടന്ന് ഉറങ്ങുകയും ചെയ്യും
ഇളകിയ ആണികൾ
മേടിയുറപ്പിക്കാൻവരുന്ന
റെയിൽവെ ജോലിക്കാരനെ
തുറിപ്പിച്ച് നോകുമ്പോളറിയാം
കണ്ണിലെ തീയ്യും
തീക്ഷണതയും,
ഹാ
പാളങ്ങളിലെ
നിശ്ബദത
ഹാ
അതെത്ര ശാന്തം.

No Response to "പാളങ്ങൾ"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...