പാട്ടുത്സവം നിലമ്പൂരിന്റെ സാംസ്കാരിക മുദ്ര


നിലമ്പൂരിന്റെ പരിസര പ്രദേശങ്ങളിലുള്ളവരുടെ ജീവിതത്തിന് വര്‍ണശബളിമയേകുന്ന അസുലഭ നിമിശങ്ങളാണ് എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന നിലമ്പൂർ പാട്ടുത്സവ് സമ്മാനിക്കുന്നത്,
നിലമ്പൂരിന്റെ മതേതര സാംസ്കാരിക പൈതൃകത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്ന മാസ്മരിക പ്രാകാശമാണിന്ന് നഗരസഭയും സന്നദ്ധ സംഘടനകളും നിലമ്പൂരിലൊരുക്കുന്നത്,
നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ഒറ്റകെട്ടായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിവരുന്ന  ഉത്സവം സിനിമ കലാ രാഷ്ടീയ സമൂഹിക മേഖലകളിലുള്ള പ്രമുഖരാണ് ഓരോ ദിവസവും  വേദിയിൽ നിറസാനിധ്യമേകുന്നത്,

ജനം തിങ്ങി നിറയുന്ന രാവുകൾക്ക്  പാതിരകഴിഞ്ഞും നിയോൺ വെളിച്ചങ്ങൾക്ക് കൂട്ടായ് പൊടിപടലങ്ങൾ വാനിൽ ഉയർന്ന് പറക്കുന്നതിനോടൊപ്പം സ്റ്റേജിൽനിന്നും സഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ അവിസ്മരണീയ സംഗീതം ഉച്ചത്തിൽ കേൾക്കാം,പുലർച്ചവരെ കറങ്ങുന്ന യെന്ത്രഊഞ്ഞാലുകളും നിറഞ്ഞു കവിയുന്ന ഭക്ഷണപ്പുരകളും നിലമ്പൂരിനെ ഇത്സവലഹരിയിൽ ആനന്ദ നൃത്തമാടിക്കുന്നു, ജനുവരിയുടെ ശീത സായഹ്നം സംജാതമാകുന്നതോടെ കുട്ടികളും മുതിർന്നവരും വൃദ്ധരും പ്രത്യേകം തയ്യാറാക്കിയ പാട്ടുത്സവ മൈതാനത്തിലേക്ക് ഒഴുകിയെത്തും ,പിന്നെ കളിയും ചിരിയും നിറയുന്ന റൈഡുകളും,ചെറു മത്സരങ്ങളുമായി അവർ നേരം പുലരുവോളം ആടിയുല്ലസിക്കുന്നു, വാഹനങ്ങളാൽ നിറയുന്ന നിലമ്പൂർ മഞ്ചേരി റോഡ്  പോലീസും പ്രവർത്തകരും പുലരുവോളം സുരക്ഷതീർക്കും,

നിലമ്പൂർ പാട്ടിന്റെ ചരിത്ര പറയുമ്പോൾ മതത്തിന്റെ ലേബലുണ്ടായിരിക്കാം അത് അംഗീകരിക്കുമ്പോഴും ഇന്ന് മതേതര ഉത്സവമായി മാറിയതിൽ നിലമ്പൂർ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർക്ക് വലിയ പങ്കുണ്ട്,പക്ഷെ  ആചാരങ്ങൾക്ക്  ഭംഗംവാരാത്ത രീതിയിൽ തന്നെയാണ് വർഷാവർഷവും ഉത്സവം കൊണ്ടാടുന്നത്, 
നിലമ്പൂര്‍ കോവിലകത്തെ വേട്ടയ്‌ക്കൊരുമകന്‍ കാവിലെ പാട്ടുത്സവത്തിലെ പ്രധാന ചടങ്ങായ സര്‍വാണിസദ്യക്ക് ആദിവാസികൾ മുഴുവൻ കാടിറങ്ങി നിലമ്പൂർ കോവിലകത്തെത്തും,
ആദിവാസിമൂപ്പന്‍ അന്നം മതിയെന്ന് മൂന്നുതവണ വിളിച്ചറിയിക്കുന്നതോടെയാണ് സദ്യ അവസാനിപ്പിക്കുക,ഐതിഹ്യ പ്രകാരം വേട്ടയ്‌ക്കൊര മകനെ നിലമ്പൂരിലേക്ക് കുടിയിരുത്തിയപ്പോള്‍ ഇവരുടെ ഭൂത ഗണങ്ങളെ സംതൃപ്തിപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വാണി സദ്യ വര്‍ഷം തോറും ഒരുക്കുന്നത്. ആദിവാസികളെ ഉദ്ദേശിച്ചാണ് സദ്യ തുടങ്ങിയതെങ്കിലും കാലക്രമേണ ജനകീയമായി മാറി,
കരുവന്‍ കാവില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ തിടമ്പെഴുന്നള്ളത്ത് നടക്കും,അയ്യപ്പന്‍ കളം പാട്ടോടെ ക്ഷേത്രത്തിലെ ഉത്സവം സമാപിക്കുമെന്നാണ് പാട്ടിന്റെ ആചാര ക്രിയകൾ,

സാംസ്കാരിക സമ്മേളനത്തിന്ന് ഈ വർഷം  എം എൻ കാരശ്ശേരിയടക്കമ്മുള്ളവർ പങ്കെടുത്തു,  പത്ത് ദിവസം നീളുന്ന സ്റ്റേജ്പ്രോഗ്രാമുകളിൽ ഓരോ ദിവസവും പൗര പ്രമുഖരും സാംസ്കാരിക നായകരും ഒത്തുചേരും,  മറ്റു ചലിച്ചിത്ര പിന്നണി ഗായകരുടെ പരിപാടികളും നടക്കും, രേമേശ് പിഷാരടി ധർമജനും ഈ വർഷം പരിപാടികൾ അവതരിപ്പിച്ച് നിലമ്പൂരിനെ ചിരിപ്പിച്ചു, ഉണ്ണിമേനോനും സിത്താരയുമെല്ലാം  പല ദിവസങ്ങളിൽ നിലമ്പൂരിന്റെ സന്ധ്യകളെ സഗീതമഴപെയ്യിപ്പിച്ചു,രമ്യനമ്പീശന്റെ നൃത്തവൗം അരങ്ങിനെ മാറ്റുകൂട്ടി കഴിഞ്ഞ വർഷം റിമിടോമിയുടെ പരിപാടി ചെറിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ജനം അത്തരം പാഴ്വാക്കുകളെ നിസംശയം തള്ളിക്കളഞ്ഞു,

പുതുപുത്തൻ സാങ്കേതിക സൗകര്യങ്ങളാണ് ആയിരങ്ങൾക്ക് വർഷാവർഷവും നിലമ്പൂർ പാട്ടുത്സവ് ഒരുക്കുന്നത്, ചാലിയാറിന്റെ സമ്പുഷ്ടതയിൽ തഴച്ചുവളരുന്ന നിലമ്പൂർ തേക്കുകൾപോലെ കലയും സാഹിത്യവും നിലമ്പൂരിൽ ഒഴിച്ച് കൂടാൻ പാറ്റത്ത  അവിഭാജ്യ ഘടകങ്ങളാണ്, നിലമ്പൂർ പാട്ടിന്റെ വിജയം പ്രദേശത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളാണ്, മഞ്ചേരിയിൽ നിന്നും , കാളികാവിൽനിന്നും പൂക്കോട്ടുമ്പാടത്തുള്ളവരുമെല്ലാം നിലമ്പൂർ പാട്ടിനായി ഒഴുകിയെത്തും അത് നിലമ്പൂരിന്റെ വ്യാപരവും സാമ്പാതികവും വർദ്ധിപ്പിക്കുന്നുണ്ട്,നിലമ്പൂരിന്റെ ടൂറിസം ഫസ്റ്റവൽ കൂടിയാണ് ഇന്ന് നിലമ്പൂർ പാട്ടുത്സവ്.

1 Response to "പാട്ടുത്സവം നിലമ്പൂരിന്റെ സാംസ്കാരിക മുദ്ര"

സുധി അറയ്ക്കൽ പറഞ്ഞു...

ഇങ്ങനൊരു കാര്യം ആദ്യം കേട്ടതാണ്‌.

എല്ലാ നിലമ്പൂർ നിവാസികൾക്കും ആശംസകൾ!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...