അനിയത്തിപ്രാവിനും, ക്ലാസ്മേറ്റ്സിനും ഇല്ലാത്ത കൊമ്പ് പ്രേമത്തിനോ?ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ ശാലിനിയൊക്കെ തകർത്ത് അഭിനയിച്ച ക്യാമ്പസ് പ്രണയം പശ്ചാതലമാക്കി നിർമിച്ച അനിയത്തിപ്രാവും, ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ക്ലാസ്മേറ്റുമൊക്കെ ഇറങ്ങിയ കാലത്തും കേരളത്തിൽ നല്ല ഊർജ്ജസ്വലരായ ചെറുപ്പക്കാരും അവർക്ക് നല്ല ക്യാമ്പസുകളും ഉണ്ടായിരുന്നു , അന്നൊന്നും ഇല്ലാത്ത ഒരു പ്രത്യേകത എന്താണ് അലഫോൻസ് പുത്രന്റെ പ്രേമത്തിനുള്ളത്? ചോദ്യം ആർക്കും മനസിൽ വന്നേക്കാവുന്ന ഒന്നാണ്!!!

അത് മറ്റൊന്നുമല്ല നല്ലതിനെ കൊള്ളാനും വേണ്ടാത്തതിനെ തള്ളാനും പഴയകാല ക്യാമ്പസുകൾക്കും യുവതക്കും കഴിഞ്ഞിരുന്നു എന്നത് തന്നെ, ഇന്ന് നെഗറ്റീവിറ്റി കാശാക്കുന്നുണ്ട്  അതിന്റെ ചേരുവകൾ ജീവിതമാക്കി അതിൽ ആടി തിമിർക്കുന്ന ചെറുപ്പക്കാരെയാണ് നമുക്ക് കലാലയ ഇരിപ്പിടങ്ങളിൽ കാണുന്നത്, അനുകരണം അവാം അത് അതിര് വിടുമ്പോൾ  സി ഇ ടിയിൽ സംഭവിച്ചപോലെ ജീവനുകൾ പൊലിയും, പ്രേമം എന്ന സിനിമയെ അല്ല നമ്മൾ കുറ്റപ്പെടുത്തേണ്ടത്, കാരണം ഒരു കൊമേഴ്സ്യൽ സിനിമ നിർമ്മിക്കുമ്പോൾ അതിന്റെ വിജയത്തിന് ഒരു സംവിധായകൻ എന്ന നിലക്ക് അൽഫോൻസ് പുത്രൻ തന്റെ കഴിവിന്റെ പരമാവധി ദൃശ്യവൽക്കരുച്ചു, പ്രെമേയം നെഗറ്റീവിറ്റിക്ക് മുൻതൂക്കം നൽകുന്നു എങ്കിൽ അതിനെ ഒരു സിനിമയായിമാത്രം കാണാൻ കഴിയണം അതാണ് വിവേകവും വിവരവുമുള്ള ചെറുപ്പക്കാർ ചെയ്യേണ്ടത്,പകരം അത് ജീവിത ഭാഗമാക്കി  ചുറ്റുപാടുകളെ മറന്ന് മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പോയി ആടിത്തിമർക്കുമ്പോൾ കൂടെയുള്ള ജീവന്റെ വില മറക്കുന്നു,


പണ്ട് രജനികാന്തിന്റെ സിനിമകൾ ഉറങ്ങിയാൽ തമിഴ് മക്കൾ ആഒരു ആരവത്തിൽ  തൊരുവുകളിലും സിനിമ തട്ടകങ്ങളിലും ജീവിതം ആ സിനിമയിലെ രജനി ചെയ്ത റോളിൽ വേഷം കെട്ടി കൊണ്ടാടുന്നപോലെ ഇന്ന് കേരളം അതെ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്,കലയുടെ ആലയങ്ങളിന്ന് കൊലയുടെ കൊലായികളായി മാറുന്ന അതീവ കുരുതര അവസ്ഥ വിശേഷങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കോളേജുകൾ ,മദ്യ മയക്കുമരുന്ന് ലോബികൾ സുലഭമായ് വിലസുന്ന കേരളത്തിലെ ക്യാമ്പസുകളിൽ ഇന്ന് പഠനത്തിനെക്കാളും വലിയ കാര്യം  രാഷ്ട്രീയവും തമ്മിൽ തമ്മിലുള്ള പോരുമാണ്, എന്തിനു ഏതിനും ഇടപെടാൻ രാഷ്ട്രീയ പാർട്ടികൾ ഉണ്ട് എന്ന വിശ്വാസത്തിലും ദൈര്യത്തിലും യുവാക്കൾ ക്യാമ്പസുകൾ പൂരപറമ്പാക്കി പ്രിൻസിപ്പാളിനെയും കമിറ്റിയേയും കയ്യിലെടുത്ത് വിലസുന്ന കാലമാണ് ഇപ്പോൾ മിക്ക ക്യാമ്പസുകളിലും കാണുന്നത്,
ഇല്ലാത്ത പണമുണ്ടാകി മക്കളെ എഞ്ചിനിയറിങ്ങിന് വിടുന്ന മാതപിതാക്കൾ തങ്ങളെ കാത്തിരിക്കുന്നത് നന്നായി പഠിച്ച് സ്വയം നല്ല നിലയിൽ വന്ന് കേറുന്നത് സ്വപ്നം കാണാനാണെന്ന് കേവല വിവേകം ഈ പൊന്നു മക്കൾക്ക് ഉണ്ടെങ്കിൽ എന്നേ ഇവർ ഇത്തരം പേക്കൂത്തുകളിൽ നിന്നെല്ലാം മാറിനിൽക്കുകയും കഴിഞ്ഞ ദുരനുഭവങ്ങളൊന്നും ഇല്ലാതാകുകയും ചെയ്തിരുന്നു , പഴയകാല ക്യാമ്പസുകളിൽ സിഗരറ്റുകളാണ് താരമെങ്കിൽ ഇന്ന് അതെല്ലാം കഞ്ചാവിനും മദ്യത്തിനും അതിലും വലിയ മയക്കുമരുന്നുകൾക്കും വഴിമാറി, കൂടെ പഠിക്കുന്ന പെൺകുട്ടിയെ സ്വന്തം വീട്ടിലെ ഒരംഗമായി കണ്ടിരുന്ന കാലവും മാറി, പ്രണയിക്കുന്നവളെ കാണാൻ കോളേജ് ഗേറ്റിൽ വന്നുനിന്ന് ഒന്നും മിണ്ടാതെ പോകുന്ന പഴയകാല പ്രണയമല്ല ഇപ്പോൾ, പ്രണയിക്കുന്നവളെ വാടക മുറികളിലേക്ക് ആനയിച്ച് വെറും ശാരീരിക സുഖത്തിനപ്പുറം ഒരു പ്രണയും ഇല്ലാതെ നാളെ മറ്റൊരു പെണ്ണിനെ വലയിൽ വീഴ്ത്താൻ നടക്കുന്ന ആധുനി പ്രണയവും നമുക്ക് ക്യാമ്പസുകളിൽ കാണാം,എല്ലാം കഴിഞ്ഞ് വീഡിയോ സോഷ്യൽ മീഡിയകളിൽ എത്തുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന ഈ പുതുതലമുറയുടെ വേഗമേറിയ സഞ്ചാരം ചില മുന്നറിയുപ്പകൾ തന്നുകൊണ്ടിരിക്കുന്നുണ്ട്,


പ്രേമം ക്ലാസിൽ കള്ളുകുടിക്കാനും ടീച്ചറെ പ്രണയിക്കാനും പഠിപ്പിക്കുന്നുണ്ടായിരിക്കാം പക്ഷെ അത് സിനിമയിലെ മാർക്കറ്റിങ്ങ് തന്ത്രമായി കാണാൻ കഴിയാത്തവരാണ് പുതുതലമുറ, സിനിമ ഒരു മായക്കാഴ്ചയാണ് അതൊരു പ്രത്യേക സമയത്ത് കഥകൃത്തിനും സംവിധായകനും മനസിൽ വിരിയുന്ന തന്ത്രമാണ്, അതിൽ  സ്വപ്നലോകം മാത്രമാണ് പ്രമേയം അത് യഥാർത്തമാക്കി കാണിക്കുകയെന്ന ടെക്നിക്കാണ് സിനിമയുടെ വിജയം, ആ വിജയം ചിലപ്പോൾ സമൂഹത്തിൽ പ്രതിഫലിച്ചേക്കാം സ്വഭാവികം, പക്ഷെ അത്തരം പ്രതിഫലനങ്ങൾ ക്ലാസ്മേറ്റ് ഇറങ്ങിയപ്പോഴും കണ്ടിരുന്നു എങ്കിലും അത് ഇന്നത്തെപോലെ അമിത ആരവങ്ങൾക്ക് വഴിമാറിയിട്ടില്ല, സിനിമയെ സിനിമായായി കാണാനും ജീവിതത്തെ വിലമതിക്കുനതുമായ ഒരു സമൂഹം വരാൻ ഇത്തരം അനുഭവങ്ങൾ പാഠമാവട്ടെ എന്ന് പ്രത്യാശിക്കാം.

1 Response to "അനിയത്തിപ്രാവിനും, ക്ലാസ്മേറ്റ്സിനും ഇല്ലാത്ത കൊമ്പ് പ്രേമത്തിനോ? "

jijesh jijesh kk പറഞ്ഞു...

aniyathipravum classmatests um namuk oru pad good messags tharunnund pakshe premam enna padam verum entertainer mathramanu innathe cheruppakark enjoy cheyyanulla oru padam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...