അൽ ബഹയിലെ പ്രണയമൂറുന്ന റുമ്മാൻ പഴങ്ങൾ

നിർണ്ണയിക്കാൻ കഴിയാത്ത വിചിത്ര പ്രതിഭാസമാണ് മരുഭൂമി, വിസ്മയ ചെപ്പുകളെ ഒളിപ്പിച്ച് അത് സദാസ്വയം വെന്തുരുകുകയാണ്, പക്ഷെ നിർവച്ചിക്കാൻ കഴിയാത്ത ചില സ്നേഹ ചുംബനങ്ങൾ മരൂഭൂമിക്കരിക്കിലെത്തുമ്പോൽ ആസ്വദിക്കാൻ കഴിയും , അത്തരം അനിർവചനീയ ശാന്തതകൾക്ക് അടുക്കലേക്കായിരുന്നു ഞങ്ങൾ ഈ ഈദ് ദിനത്തിൽ  സഞ്ചരിച്ചത്, സൗദിയിലെ അൽ ബഹ എന്ന  ഗ്രാമ പ്രദേശത്തിലേക്ക് , മരുഭൂമിയുടെ തണുത്ത പ്രണയത്തിലേക്ക്...

ആദ്യം കൂടെ വന്നവരിൽ നിന്ന് തന്നെ പറയാം, ജിദ്ധയിലെ പ്രതിഭകളായിരുന്നു എല്ലാവരും, മാധ്യമം ചീഫ് എഡിറ്റർ വി  എം ഇബ്രാഹീം സാഹിബ് , ജീവൻ ടിവി റീപ്പോർട്ടറും സാമൂഹിക സാംസ്ക്കാരിക  പ്രവർത്തകൻ ബഷീർ തൊട്ടിയൻ, ഫോട്ടോ ഗ്രാഫർ സംഘടന  പ്രവർത്തകൻ ബഷീർ കാഞ്ഞിരപ്പുഴ, സുഹൃത്ത് അലി തുവ്വൂരും ഞാനും,

പെരുന്നാളിന്റെ അലയൊലികൾ ഷറഫിയ പട്ടണത്തിൽ മുഴങ്ങി കേൾക്കുമ്പോൾ വളരെ ദൂരേക്ക് സഞ്ചരിക്കുക  എന്നതിലെ  ുക്ിപരം
 എനിക്കപ്പോൾ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ലയെങ്കിലും യാത്ര ഇഷ്ടമുള്ളതിനാൽ രാത്രി പന്ത്രണ്ട് പന്ത്രണ്ടെര സമയം, ഞങ്ങൾ മക്ക  ഹൈവേയീലൂടെ പാഞ്ഞു.യാത്ര തുടങ്ങുമ്പോൾ പലപ്പോഴും മനസിലുള്ളത് തീരാൻ ബാക്കിയുള്ള കഥയുടെ അവസാന ഭാഗം തിരയുന്നപ്പോലുള്ള ആകാംക്ഷ മനസ്സിൽ വെമ്പൽ കൊള്ളിച്ചു,യാത്രയിൽ കാണാനുള്ള സ്ഥലങ്ങൾ തൊട്ടിയൻ സാഹിബ് വി   എം സാഹിബിനോട് ചോദിച്ചുക്കൊണ്ടിരുന്നു, കാഞ്ഞിരപ്പുഴ അപ്പോഴോല്ലാം കേമറ ലെൻസുകൾ തുടച്ച് തിളങ്ങുന്നുണ്ടോ എന്ന് സൂക്ഷിച്ചു  നോക്കിക്കൊണ്ടിരിക്കുന്നതും കണ്ടു, ഒരു ഫോട്ടോഗ്രാഫർക്ക് യാത്രകൾ  ഭക്ഷ്ണമ്പോലെ മറ്റൊന്ന്ക്കൂടിയാണ്,

ചുരം കേറുമ്പോൽ തണുപ്പ് ഇരച്ച് കേറാൻ തുടങ്ങി, ചുരത്തിലെ യെമനികൾ ഉണ്ടാക്കുന്ന അദ്നി എന്നറിയപ്പെടുന്ന ചുടുചായ കുടിക്കാൻ ഞങ്ങൾ വണ്ടി ഒതുക്കി നിർത്തി, ചായ ഒഴിച്ചു തന്നത് ഞങ്ങളുടെ കൂടെ ഉള്ള വി എം സാഹിബ് തന്നെ , ഇവിടെ നിന്ന് കുറച്ച് പഴങ്ങളും വാങ്ങി യാത്ര തുടർന്നു, നീണ്ട യാത്ര... മരുഭൂമി ഉറങ്ങുകയാണ് ഇരുട്ട് വെളിച്ചത്തെ മറക്കുന്നതുപോലുള്ള കറുത്ത പ്രതലങ്ങൾ ചുറ്റും, ഇടക്ക് ചീറിപ്പായുന്ന വാഹനങ്ങളും, തണുപ്പ് കൂടി വരികയാണ്,സൗദിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അൽ ബഹ സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയരം കൂടിയ പ്രദേശമായ അൽ ബഹ രാജ്യത്തെ പ്രധാന സുഖവാസ കേന്ദ്രമാണ്ഉയർന്ന പ്രദേശമായതിനാൽ പൊതുവെ തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ചൂട് കാലത്ത് 12 മുതൽ 23 ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്. അൽ ബഹ, ബെല്ജർശി, അൽ മന്തഖ്, മഖവ മേഖലയിലെ പ്രധാന പട്ടണങ്ങൾ, 

കൂറെ സഞ്ചരിച്ചപ്പോൾ തേൻ വിൽക്കുന്ന സ്വദേശികളെ കാണാൻ ഇടയായി വി  എം സാഹിബ് വണ്ടി നിർത്താൻ പറഞ്ഞു, ഞാൻ വണ്ടി  ഒതുക്കി, തേൻ വിൽപ്പനയും ഉല്പാദനവും കാണാൻ പോയി അവിടെത്തന്നെ തേൻ ഉല്പാദിപ്പിക്കുന്നുമുണ്ട്,പ്രവിശ്യയിലെ തേൻ കൃഷി പ്രസിദ്ധമാണ്. കൂടാതെ ഈന്തപ്പഴം, പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയും ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്.വീണ്ടു യാത്ര തുടർന്നു, സൂര്യൻ പൂർണ്ണതയിലെത്തിയപ്പോൾ ഞങ്ങൾ അൽബഹയിലെത്തി, വി  എം സാഹിബിന്റെ  സുഹൃത്ത് അഹമ്മദ് മദേനി ഉസ്ദാത് ഞങ്ങളെ വളരെ നന്നായി സ്വീകരിച്ചു അദ്ധേഹത്തിന്റെ റൂമിലെത്തി കുളിയും പ്രാതമിക കാര്യങ്ങളും കഴിച്ച് പുറത്തിറങ്ങി സ്ഥലങ്ങൾ കാണാൻ ഇറങ്ങി, പക്ഷെ  തൊട്ടിയന്ന് ഭക്ഷണം കിട്ടാതെ ഒരു കാലടി മുന്നോട്ടില്ല എന്നായപ്പോൾ ഞങ്ങൾ  ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു,
അൽ ബഹയിൽ ഒരു പാട് കാണാനുണ്ട് പക്ഷെ ഒരൊറ്റ ദിവസകൊണ്ട് കാണാൻ കഴിയന്നത് എത്രയോ അത്രയും കാണുക എന്നതാണ് ലക്ഷ്യം, 
മദേനി ഉസ്ദാതും സുഹൃത്തും വാഴിക്കാണിക്കാൻ കൂടെ വന്നു, ആദ്യം  അൽ ആഖീഖ് എന്ന അണക്കെട്ട് കണ്ടെത്തുകയാണ് വേണ്ടത്, ഞ്ഞങ്ങൾ  യാത്ര തുടർന്നു മരുഭൂമിയിലൂടെ ഒരു പാട് ചുറ്റി പലരോടും ചോദിച്ചു , അവസാനം ഒരു ചെറിയ സൂപ്പർ മാർക്കറ്റ് കണ്ടു, ചന്ദ്രനിൽ പോയാലും മലയാളി ഉണ്ടാകും എന്നതിന്ന് തെളിവ് തന്നെ ഇത് ഈ
മരുഭൂമിയിലും ഉണ്ട് ഒരു മല്ലു, വഴി പറഞ്ഞു തന്നു ഞങ്ങൾ വീണ്ടും മരുഭൂമിയിലൂടെ  കല്ലുകൾ പാകിയ വഴികളിലൂടെ സഞ്ചരിച്ചു , കുറേ ചെന്നപ്പോൾ അതാ രണ്ട് മലകളുടെ ഇടയിൽ കെട്ടിപ്പൊക്കിയ ഞങ്ങൾ തേടിയ ആ ഡാം, ഡാമിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻപ്പോലുമില്ല, ഒരു കാഴ്ചക്കാരനുംഇല്ല ഞങ്ങൾ അഞ്ച് പേര് മാത്രം,

വീണ്ടും മരുഭൂമിയിലെ ജലസംഭരണി തേടി , ചില വഴികൾ നമ്മുടെ നാട്ടിൻ പ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന അതേ പ്രതീതി ചുറ്റും വേലികളും  പച്ചപ്പും ചെടികളും , വാദി സദറിലേക്കാണ് യാത്ര, തടാകവും അണക്കെട്ടും കാണണം, റോഡുകളൊന്നുമില്ല കേരളത്തിലെ പഞ്ചായത്ത് റോഡുകൾപോലെയുള്ള വഴികൾ രസകരമായ യാത്ര, ഒരു ചെറിയ കുന്ന് കേറിയപ്പോൾ കണ്ട കാഴ്ച അതീവ രസകരം , വലിയ ഡാം അതിലെ വിശാലമായ ജലസംഭരണിയും , ബഷീർ കാഞ്ഞിരപ്പുഴ ക്യമറയെല്ലാം എടുത്ത് ഫോട്ടോകൾ എടുക്കാൻ  തുടങ്ങി, റുമ്മാൻ പഴങ്ങൾ പലയിടങ്ങളിലും തൂങ്ങി നിൽക്കുന്നുണ്ട് മുന്തിരി വള്ളികളും ബർഷൂം ചെടികളും അവയിലെ പഴങ്ങളും ഇഷ്ടമ്പോലെ കാണാം, അവിടെ കുറച്ച്  സ്വദേശി   ആൺകുട്ടികളെയും കണ്ട് പരിചപ്പെട്ടു, ഞങ്ങൾ അവിടെയെല്ലാം നടന്നു, റുമ്മാൻ പഴങ്ങൾ പറിച്ചു  നല്ല മധുരമുള്ള റുമ്മാൻ പഴങ്ങൾ കഴിച്ചു,

യാത്ര തുടർന്നു ഇനി അൽമഖ്വവയാണ് ലക്ഷ്യം , ചുരം ഇറങ്ങാൻ തുടങ്ങി  മഖ്വവക്കടുത്തെ ഒരു  അൽഭുത കാഴ്ചയാണ്  കാണാൻ പോക്കുന്നത് , വണ്ടിയിൽ നിന്ന് വി  എം കാണിച്ചുതന്നു മലമുകളിലെ ആ വിസ്മയ കൊട്ടാരം, ദി ഐൻ എന്ന  മാർബിൾ വില്ലേജാണത്, വളരെ വിസ്മയമുണർത്തുന്ന നിര്‍മ്മിതരൂപം ,  മലയുടെ ചെരുവിൽ മാർബിൾപോലുള്ള കല്ലുകൾ വെട്ടി എടുത്ത്  ഒന്നിനുമുകളിൽ മറ്റൊരു ചീള് അടുക്കി വെച്ച് നിർമ്മിച്ച മാസ്മരിക കോട്ട, പല സ്ഥലങ്ങളിലേയും കല്ലുകളുടെ അടുക്കി വെക്കലുകൾ  കൂറെ നേരം നോക്കി നിന്ന്പോയിട്ടുണ്ട്, 400 വർഷം പഴക്കമുണ്ട് ഈ ചമയ കൊട്ടാരത്തിന്ന്, ഇതെല്ലാം  അറബ് ദേശത്തിന്റെ  പൈത്രകയും സംസ്കാരവും ചരിത്ര  പ്രതിഭാസങ്ങളേയും ഇന്നിന്റെ കാലത്തെ പഠിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്,
കൊട്ടാരത്തിന്ന് താഴെ മലമുകളിൽ നിന്നും വരുന്ന ഉറവയുണ്ട് , നല്ല തണുത്ത ശുദ്ധമായ വെള്ളം ഞങ്ങൾ മുഖവും കൈക്കാലുകളും കഴുകി, ഇനി മടക്കമാണ്,
 മടക്കയാത്രയിൽ സൗദി സാഹസിക സഞ്ചാരിയായ
അബൂമുഹമ്മദ് അല്‍ ജനൂബിയെ വി എം സാഹിബ് പരിച്ചയപ്പെടുത്തുകയും അദ്ധേഹത്തിന്റെ വീട്ടിൽ പോയി വി എമ്മും, തൊട്ടൊയനും അദ്ധേഹത്തിന്റെ അഭിമുഖം പകർത്തുകയും ചെയ്തു, യാത്രയിൽ ബഷീർ കാഞ്ഞിരപ്പുഴയുടെ സുഹൃത്ത് റസാഖ് ഭായിയെ കണ്ട് അവിടത്തെ നാടൻ ഭക്ഷണം  വാങ്ങിത്തന്ന് തിരിച്ച് ജിദ്ദയിലോട്ട് ഞങ്ങൾ യാത്രയായി,


യാത്രകൾ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ ഉണർത്തുന്നുണ്ട്, യാത്രകൾ ജീവിതത്തിൽ അനിവാര്യമായഒന്നാണെന്ന് ഒരോ യാത്ര കഴിയുമ്പോഴും മനസിലാകുന്നുമുണ്ട്, ജീവിതം ഒരു യാത്രയാണ്, പലയിടങ്ങളും കണ്ട് ഒരിടത്തിലേക്ക് ചേക്കേറുകയെന്ന വിവേകപൂര്‍വ്വമായ ചലനം, നന്മയുടെ, പഠനത്തിന്റെ, വിജ്ഞാനത്തിന്റെ  ഉറവിടങ്ങൾ തേടിയുള്ള നീണ്ടയാത്രകൾ ഇനിയും തുടരാന്നുണ്ട്.

2 Response to "അൽ ബഹയിലെ പ്രണയമൂറുന്ന റുമ്മാൻ പഴങ്ങൾ"

Bushra Akbar പറഞ്ഞു...

ഇനിയും ഇത് പോലെ ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ ഭാഗ്യം ഉണ്ടാവട്ടെ..:)

Shafi Mohammed പറഞ്ഞു...

Aameen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...