സ്വാലിഹ് നബിയുടെ നാട്ടിൽ

ചരിത്രം പറയുമ്പോൾ അവ്യക്തമായ ചിത്രങ്ങാണ് പല ചരിത്ര പ്രധാന എഴുത്തുകളിലും, പക്ഷെ ഖുർആനിൽ പറഞ്ഞ ചരിത്ര വചനങ്ങൾ വ്യക്തമാണെന്നത് മനസ്സിലാകണമെങ്കിൽ അവ നേരിൽ കാണുകതന്നെ വേണം, അത്തരം ഒരു ചരിത്ര പ്രധാന ഇടം കാണുവനാണ് ഞങ്ങൾ ഇരുപത്തി നാലു പേർ പോകുന്നത്, യുനെസ്കൊ ലോക പൈതൃക പട്ടികയിൽ  സൗദിയിൽ നിന്നും ഇടമ്പിടിച്ച് ഏക ചരിത്ര  പ്രധാന സ്ഥലം,

മദായിൽ സ്വാലിഹിനെ കുറിച്ച് എഴുതിയവർ ഒരുപാടുണ്ട്, എങ്കിലും ഞങ്ങൾക്ക് പറയാൻ ചിലതുണ്ടെന്ന് യാത്രയിൽ ഉള്ളവർ ഒരോരുത്തരം ബസ്സിൽ ഇരുന്നുകൊണ്ട് ചർച്ച ചെയ്തു, കൂടെ മാധ്യമം ചീഫ് എടിറ്റർ വി എം ഇബ്രാഹീം സാഹിബും കുടുബവും  ജീവൻ ടീവി ജിദ്ദ റിപ്പോർട്ടർ സാമൂഹിക സാംസ്കാരിക പ്രവർത്തക്കൻ  ബഷീർ തൊട്ടിയൻ സാഹിബും കുടുബം എന്നിവരും ഞങ്ങൾക്ക്  നിർദ്ദേശങ്ങൾ നൽകി,
കൂടെ സിറാജിക്ക ഫാമിലി അദ്ദേഹത്തിന്റെ അളിയൻ ഫാമിലി, ഹാഷിഫ്, ഷമീം, റിയാസ്,സക്കീർ, ഷിഹാബ് വലിയകത്ത്, കമാൽ, ബുഷറ - അക്ബർ,  അങ്ങനെ പ്രമുഖർ പലരും, വളരെ നല്ല ഓർമകൾ സമ്മാനിച്ച ഒരു നീണ്ട യാത്ര,


ജിദ്ദയിൽ നിന്ന് മദീന വഴി അൽ ഉല എന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം മദീന ഹൈവേയിലൂടെ  സഞ്ചരിക്കാൻ തുടങ്ങി, അപ്പോഴേക്കും ബസ്സിൽ ഒരോ  ആളുകളും പരിചപ്പെടലുകളും പറച്ചിലുകളും ചിരികളും പാട്ടുകളും തുടങ്ങിയിരുന്നു, പിന്നിൽ വെച്ച ബിരിയാണി ചെമ്പ് പലപ്പോഴായി ഇളകുന്ന ശബ്ദംകേട്ട  ബാഷീർ സാഹിബ് നോക്കുന്നതും കണ്ണ് വലുതാക്കുന്നതും ഞങ്ങൾ കണ്ടു, രാവിലെത്തെ ഭക്ഷണം കഴിക്കുമ്പോൾ വാങ്ങി വെച്ച  ഫൂല് (അഫ്ഗാനികൾ ഉണ്ടാക്കുന്ന പയർ വേവിച്ച ഒരു വിഭവം, റൊട്ടിയിൽ ചേർത്ത് കഴിക്കുന്നത്) കണ്ട് ബഷീർ സാഹിബ് എന്റെ മുഖത്തേക്ക് തുറിച്ച് നോക്കി പറഞ്ഞു ഇതാണോ ഫൂൽ? ഞാൻ  ചോദിച്ചു " "അല്ല ഭായി  ഇതല്ലെ ഫൂൽ" അദ്ധേഹം എന്നോട് ചെവിയിൽ പറഞ്ഞു "ഞാൻ ഉദ്ധേശിച്ച ഫൂൽ ഇതല്ല, "ങെ പിന്നെ? "ഞാൻ ഉദ്ധേശിച്ചത് മധുരമുള്ള കട്ടയില്ലേ അതാണ്" "ങ!!!! ഞാൻ തലയിൽ കൈ വെച്ചു കേട്ടുനിന്നവർ ചിരിച്ചു, അദ്ധേഹം പറഞ്ഞത് ഹലാവയാണ് ( പരിപ്പുകൾ പൊടിച്ച് മധുരം ചേർത്ത് ഉണ്ടാക്കിയത്) ആ നിമിഷം വി എം സാഹിബ് അദ്ധേഹത്തിന്ന് ഫൂലിൽ നിന്ന് ഹലാവയിലേക്കുള്ള ദൂരം വിവരിക്കുന്നതും അവിടെ ഞങ്ങൾ വളരെ സങ്കടത്തോടെ നോക്കിനിന്നു, ബഷീർ സാഹിബിനെ പറഞ്ഞിട്ട് കാര്യമില്ല സംഘാടകരുടെ സംഘാടകൻ എന്നാണ് അദ്ധേഹത്തെ ജിദ്ദയിൽ അറിയപ്പെടുന്നത്, എന്നും ഒരോ പ്രോഗ്രാം കൂടാതെ ഇപ്പൊ ജീവൻ റിപ്പോർട്ടറും ഫാമിലിയും വന്നു, എവിടെ നേരം?അങ്ങനെ യാത്ര  തുടർന്നു, വെള്ളി ഏകദേശം  പത്ത് മണി കഴിഞ്ഞ് അൽ ഉല പിന്നിട്ട് മദായിൽ സ്വാലിഹിൽ എത്തി പക്ഷെ വെള്ളിയാഴ്ച മൂന്ന് മണിക്കാണ് സന്ദർശനം, തിരിച്ച് പള്ളിയിൽ പോകാൻ അൽ ഉലയിൽ, ജുമാ നമസ്ക്കാരം കഴിഞ്ഞ് ഒരു ഈന്തപ്പന തോപ്പിൽ ഞങ്ങൾ മുന്തിരിവള്ളികൾക്ക് താഴെ ഉച്ച ഭക്ഷണത്തിനായ് ഇരുന്നു, മദീനയിലെ കാറ്റിന്ന് ഒരു പ്രത്യേക സ്നേഹത്തിന്റെ സുഗന്ദമുണ്ടെന്ന് ഭക്ഷണം കഴിച്ചിരിക്കുമ്പോൾ തോന്നി, പിന്നീട് അൽ ഉലയിലെ പ്രാചീന കോട്ടയും വീടുകളും കാണാൻ പോയി, 

വളരെ അതിശയം തോന്നുന്ന ഒരു പഴകാല വിസ്മയ ചെപ്പ്, മണ്ണും ഈന്തപ്പനകളുംകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂട്ടം വീടുകൾ പാറയിൽ തീർത്ത ഒരു കോട്ടയും, കോട്ടയുടെ മുകളിൽ നിന്നാൽ  പഴയകാലത്തിന്റെ വസന്തവുമേന്തി   നമ്മെ തൊട്ട് പോകുന്ന ഇളം കാറ്റും ഒരു കാലഘട്ടത്തെ വിളിച്ച് പറയുന്ന അവിസ്മരണീയ കാഴ്ചയും വ്യക്തമായി കാണാം, ഞങ്ങൾ ആ വീടുകൾക്കിടയിലൂടെ നടന്നു, ഏതോ പുരാതന കാലത്തേക്ക് ഒരു സ്വപ്നത്തിലെന്നോണം ഞങ്ങൾ ആ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട് നടക്കുമ്പോൾ  എപ്പോഴെ ജീവിച്ച് പോയ പല മുഖങ്ങളും ആ വീടുകളിൽ പലതിലും ഇപ്പോഴും ഞങ്ങൾക്ക് വഴികാട്ടുന്നപോലെ തോന്നി, കോട്ടയുടെ മുകളിൽ നിന്നാൽ രണ്ട് കാലഘട്ടങ്ങളെ വരച്ച് കാട്ടുന്നുണ്ട്, ഒന്ന് പഴയകാലത്തിന്റെ തനതായ കലയേയും റോഡിനപ്പുറം നവയുഗ പ്രൗഢിയും, എല്ലാം ഒരു മായക്കാഴ്ച്ചയുടെ തിരശീലക്ക് അപ്പുറവും ഇപ്പുറവുമെന്നപോലെ ചിത്രസമാന രേഖാ രൂപങ്ങളായി ഞങ്ങളിൽ  മിന്നിമറഞ്ഞുകൊണ്ടിരുന്നു..


ആ അതിശയ കാഴ്ചയുടെ വിസ്മയ വാക്കുകൾ  വി എം സാഹിബും ബഷീർക്കയും ബസ്സിൽ കേറിയിട്ടും നിർത്താതെ  പറഞ്ഞിരുന്നു, ഇനി മദായിൻ സ്വാലിഹിലേക്ക്, നേരം ഏകദേശം നാല് മണി ആയിക്കൊണ്ടിരിക്കുന്നു, ഇബ്രഹീം കളത്തിങ്ങൾ സാഹിബ് വണ്ടി സൗദി സെക്യൂരിറ്റി ഗേറ്റിനു മുന്നിൽ നിർത്തി  രേഖകളും മറ്റും കാണിച്ച്  കൊടുത്ത് നേരെ ഉള്ളിലോട്ട് പോയി, ദൂരെ നിന്ന് കാണുമ്പോൾ  ചെമ്മണ്ണിൽ തീർത്ത ഏതോ ഒരു 

കൊത്തുപണിക്കാരന്റെ ശില്പങ്ങൾക്ക് വാതിലുകൾ വെച്ചപോലെ വലിയ പാറകൾക്ക് ഇടയിൽ  അങ്ങ് ഇങ്ങ്  കവാടങ്ങൾ കാണാം, ഫോട്ടോകൾ കമാലും  ഷമീമും റിയാസും ഇടവേളകളില്ലാതെ എടുത്തുകൊണ്ടേ ഇരുന്നു,


കിലോമീറ്ററുകളോളും ഉണ്ട് ഈ കാഴ്ച, യാത്രയിൽ അൽ ഉലയിലോട്ട് പ്രവേശിച്ചപാടെ കണ്ട്കൊണ്ടിരിക്കുകയാണ് ഈ മരുഭൂമിയിലെ  വിചിത്ര അരഞ്ഞാണ കൊത്ത് പണികൾ, പലതും പലതിന്റെയും പ്രതീകങ്ങളാണ് ഒരു യുഗത്തിന്റെ പല  രൂപങ്ങളെ എഴുതിവെച്ച പ്രതിഭാസം, സത്യത്തെയും വിശ്വാസത്തേയും ഒരു സമവാക്യത്തിൽ കോർത്ത് കോമയിട്ട് നിരത്തിയപോലെ , മൗനമായിരുന്നു പലരിലും,  ദൈവം ന
ൽകിയ ശിക്ഷക്ക് സാക്ഷ്യം വഹിച്ച   ഈ മണൽ തരികളിലൂടെ നടക്കുമ്പോൾ ഒരിക്കലെങ്കിലും ചിന്തിച്ച് പോകും നമ്മുടെ പ്രവർത്തിക്കളും നന്മകളും, ഇത് സത്യത്തിന്റെ നഗ്നരൂപങ്ങളാണ്, പൊള്ളത്തരങ്ങൾക്ക് എതിർവാക്കുകൾ, സത്യ വാക്ക്യങ്ങളുടെ വിവരണം.

അതെ മാദായിൻ സ്വാലിഹ്:-ഏകദേശം 5000 വഷങ്ങൾക്ക് മുൻപ് ഹിജ്രിൽ ജീവിച്ചിരുന്ന ഗോത്രമാണ്  സമൂദ്, അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി,  ധിക്കാരികളായ സമൂദ് ജനത സ്വാലിഹ് നബിയോട് പ്രവാചകനാണന്നെതിനുള്ള ദൃഷ്ടാന്തമായി പാറയിൽ നിന്ന് ഒരു ഒട്ടകത്തെ പുറപ്പെടുവിപ്പിച്ച് തരണമെന്നു പറഞ്ഞു, അല്ലാഹു പ്രത്യേക കഴിവ് കൊടുത്ത് സ്വാലിഹ് നബിക്ക് പാറയിൽ നിന്ന് ഒട്ടക്കത്തെ  ഉണ്ടാക്കി കൊടുത്തു,  അതിനെ കൊല്ലാൻ പാടില്ല എന്നും പറഞ്ഞു, പക്ഷെ ധിക്കാരികളായ അവിശ്വാസി സമൂഹം ഒട്ടകത്തെ കൊന്നു, ദൈവ കല്പന ധിക്കരിച്ച ഈ ജനതെയെ ഒരു വലിയ പ്രകമ്പനത്തോടെ ഇല്ലായ്മ ചെയ്യുകയായിരുന്നു എന്ന് ഖുർആൻ പറയുന്നു,
"അവരുടെ ശില കൊട്ടാരങ്ങളും ,  ഭീമാകാര മണിമന്തിരങ്ങളോ ഈ വിപത്തിൽ നിന്ന് അവരെ രക്ഷിച്ചില്ല" എന്നുമൊക്കെ വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്,
ഈ ഒട്ടകം വന്ന മലയും , വെള്ളം കുടിച്ച കിണറുമെല്ലാം
അവിടെ ഞങ്ങൾ കണ്ടു   ഞങ്ങൾ തിരിച്ച്  ബസ്സിൽ കേറി,

 ഇനി  ഹിജാസ് റെയിൽവെ കാണാൻ പോകുകയാണ്, തുർക്കിയിലെ ഇസ്താംബുളുമായി മക്കമദീന നഗരങ്ങളെ ബന്ധിപ്പിച്ച്‌ 1908 ൽ നിർമിച്ചതാണ് പോലും ഈ റെയിൽവെ  ഇപ്പൊ അതിന്റെ ഒരു ചരിത്ര ഭാഗം മാത്രമേ ബാകിയൊള്ളൂ ,ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പ് കൂടിയാണ് ഇത്,സിറിയയിലെ ദമാസ്കസിൽ നിന്നും മദീനയിലേക്കുള്ള തീർത്ഥാടനത്തിനു വേണ്ടിയാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത് എന്നും  പറയപ്പെടുന്നു രേഖകളിൽ പറയുന്നു,  കൽക്കരി  യന്ത്രംകൊണ്ടുള്ള  ചെറിയ ഒരു ട്രൈൻ രൂപമാത്രമാണ് ഞങ്ങൾ ഇവിടെ കണ്ടത്,

ഇനി മദീനയിലേക്ക് മദീനയിൽ പ്രിയ  റസൂലിന്റെ അടുത്ത് ചെന്ന്  സലാം പറഞ്ഞ് ഇഷാ നമസ്ക്കാരവും കഴിഞ്ഞ് ഞങ്ങൾ ജിദ്ദയിലേക്ക് തിരിച്ചു, 
 സത്യത്തിന്റെ വഴിയികളിൽ നന്മതേടിയ യാത്ര അവസനിച്ചപ്പോൾ ഒരുപാട് നല്ല സ്നേഹിതരേയും കിട്ടി എന്നത് വിസ്മരിക്കാനാവാത്ത മുതൽക്കൂട്ടാണ്,


Photos by, Kama, Hashif, Shameam, Shihab valiyakath ,Siraj abdurahiman

15 Response to "സ്വാലിഹ് നബിയുടെ നാട്ടിൽ"

കൊണ്ടോട്ടി അയമു പറഞ്ഞു...

നല്ല യാത്ര . . നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ . നിങ്ങളുടെ മുന്ഗാമികളുടെ അവസ്ഥകൾ കണ്ടരിയൂ .

വിവരണം ചെടുതായിപോയി എന്നാലും ഒരുവിധം ഒപ്പിക്കാം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇത് ഒരു യാത്ര വിവരണം മാത്രമാണ്,
ചരിത്രം പൂർണ്ണമയി എഴുതാൻ ശ്രമിച്ചിട്ടില്ല,
മദായിൻ സ്വാലിഹിനെ കുറിച്ച് പല ബ്ലോഗിലും ഒരുപാട് എഴുതിയതാണ്,

shihabudheen valiyakath പറഞ്ഞു...

വളരെ നല്ല വിവരണം, ഓരോ യാത്രയും ഓരോ പുതിയ വെളിച്ചമാണ്.
അറിവിന്റെ വെളിച്ചം..

shihabudheen valiyakath പറഞ്ഞു...

വളരെ നല്ല വിവരണം, ഓരോ യാത്രയും ഓരോ പുതിയ വെളിച്ചമാണ്.
അറിവിന്റെ വെളിച്ചം..

Bushra Akbar പറഞ്ഞു...

ഒരു ചെറു വിവരണം ഷാജൂ.. നല്ല എഴുത്ത്. നമ്മുടെ യാത്ര ഒന്ന് കൂടി ഓര്‍മ്മിച്ചു പോയി.. നന്ദി.. നല്ല സുഹൃത്ബന്ധങ്ങള്‍ എന്നും ഉണ്ടാവട്ടെ..

Aroomal പറഞ്ഞു...

ഓരോ യാത്രയും ഓരോ ജീവിതം ആണ്. അതിലെ പുതിയ അറിവുകളും ഓര്‍മ്മകളും

Sirajudeen abdul rehman പറഞ്ഞു...

സ്വാലിഹ് നബിത൯ നാടുകണ്ടു ഞാ൯,
ഥമൂദ് ഗോത്രവും കണ്ടു...
ശിലകളിൽ അഴകേറും ചിത്രങ്ങൾ ,
കൊത്തിയ ശിലാഫലകങ്ങൾ കണ്ടു..
ത്വാഹ നബി മുന്പനായ് വന്നൊരാ,
സ്വാലിഹ് കാൽപാദം കൊണ്ടൊരാമണ്ണും....
കരുത്തരാം ഥമൂദ് ഗോത്രക്കാർ പണിതൊരാ,
മഹൽ സൗദങ്ങൾ കണ്ടു ഞാ൯...
മരുഭൂവി൯ കൂറ്റ൯ പാറതുരന്നതിനുളളിലായ്,
ആവാസമനുഷ്ടിച്ചൊരാ സമൂഹവും....
പ്രാകൃത ജീവിതം നയിച്ചവർക്കായ്,
അല്ലാഹ് ഇറക്കിയ വ൯ നാശത്തിൽ പെട്ടവർ....
മുത്ത് നബി ത൯ സഹാബോർക്ക്,
കാട്ടിക്കൊടുത്ത ആ ദൃഷ്ടാന്ത മൊക്കെയും
നബിമാരുടെ പാദം പുൽകിയൊരമണ്ണ്,
കൺകളിൽ കാട്ടിയ നാഥന്നൊരായിരം ശുക്റുകൾ...

......സിറാജ് കരുമാടി.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദിപ്രിയരേ ഒരുപാട് ഓർമകൾ സമ്മാനിച്ച ഒരോ പ്രിയർക്കും സ്നേഹം

Hareesh Kakkanatt പറഞ്ഞു...

മനസ്സ് നിറഞ്ഞു.....നല്ലൊരു വിവരണം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയാ

ശിഹാബ്മദാരി പറഞ്ഞു...

ഒരോട്ടപ്രദക്ഷിണം - അല്ലെ ?
നന്നായി - ചിത്രത്തിലെങ്കിലും നമ്മളും കാണട്ടെ ഇതൊക്കെ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വായന്നക്കും അഭിപ്രായത്തിനും നന്ദി

Dolby signs പറഞ്ഞു...

വരാൻ കഴിയാത്ത സങ്കടം ,
വായനയിൽ അവിടെ ഒക്കെ കണ്ടപോലെ ,
നല്ല വിവരണം ഷാജു

@തൊട്ടിയനിസം പറഞ്ഞു...

മനോഹരമായ അവതരണം...
വായനക്കാരെ അനുഭവതലത്തിലേക്ക് കൊണ്ടുപോകുന്ന ശൈലി....
എന്നാലും ബുഷ്റത്തയുടെ നെയ്യപ്പം മുതല് കട്ടന് വരെ ..... പരാമര്ശിക്കാമായിരുന്നു.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായത്തിനും വായനക്കും നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...