വിവരാവകാശം ഭയക്കുന്ന ഇന്ത്യൻ രാഷ്ട്രീയം

ഒരു ഇന്ത്യൻ പൗരന് എ4 വലിപ്പത്തിലുള്ള രണ്ട്  രൂപ വില വരുന്ന വെള്ളക്കടലാസിൽ പത്ത് രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് മറ്റു ചെലവുകളുംകൂട്ടി പൊതു വിവരങ്ങൾ അറിയേണ്ടത് എന്താണോ അത് എഴുതി ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ആഫീസർക്ക് (പി ഐ ഒ)ക്ക് കൊടുത്താൽ വിവരങ്ങൾ നൽകുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടവയല്ലാത്ത വിവരങ്ങൾ കാലതാമസമില്ലാതെ കിട്ടുന്നതിനുള്ള പൗരാവകാശമാണ് വിവരാവകാശ നയമം 25 A , 271 A,B,C.വകുപ്പുകൾ.വിവരങ്ങൾ നൽകാൻ  വൈകുകയോ നൽകാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട  ഉദ്യോഗസ്ഥന് പിഴകൊടുക്കേണ്ടി വരികയും അപേക്ഷകന് സൗജ്യന്യമായി വിവരങ്ങൾ നൽകാൻ ബാധ്യസ്ഥനാക്കുകയും ചെയ്യും.

രാഷ്ട്രീയ പാർട്ടികളെ ഈ ഒരു നിയമത്തിൽ നിന്നുമാണ് ഒഴിവാക്കിയിരിക്കുന്നത്, ആഗസ്റ്റ് ഒന്നിന് രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കികൊണ്ടുള്ള ഉത്തരവ് കേന്ദ്രമന്ത്രിസഭ പുറപ്പെടുവിച്ചു, അടുത്ത് തന്നെ പാർലമെന്റിൽ ഇത് അവതിരിപ്പിക്കും ഉറപ്പായും അത് പാസാക്കുകയും ചെയ്യും,കാരണം പാർലമെന്റിലുള്ള എല്ലാവർക്കും ഇത് തന്നെയാണ് വേണ്ടത്,
ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല,കാരണം പൗരന്റെ അവകാശത്തിനുമേൽ തങ്ങളുടെ ഇച്ഛാനുസരണം രഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയായിട്ടേ ഇതിനെ കണക്കാക്കുവാൻ കഴിയൂ,

ഒരു ജനാധിപത്യ സംവിധാനത്തിലെ സുതാര്യതയെ വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു നിയമമാണ് വിവരാവകാശനിയമം, അതിനെ മാറ്റിമറിക്കുന്ന പുതിയ ചിന്താശക്തികളെ  ഇല്ലാതാക്കേണ്ടത് കോടതിയും നിയമ പാലകരുമാണ്, ഇന്ന് തട്ടിപ്പിന്റെ പ്രധാന ഇടം രാഷ്ട്രീയപ്പാർട്ടികൾ ആണെന്ന് ദിനം പ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ നിയമത്തിൽ നിന്നും പാർട്ടികളെ ഒഴിവാക്കുകയെന്നത് കള്ളന്ന് കഞ്ഞിവെക്കുന്ന പ്രവണതയായേ കാണാവൂ, ഇവർ ആരെ രക്ഷിക്കാനാണ് ഈ കാട്ടിക്കൂട്ടുന്നതെന്ന് മനസ്സിലാവുന്നേ ഇല്ല,

രാഷ്ട്രീയം എന്ന് പറഞ്ഞ് ഇന്ന് ഇന്ത്യയിൽ നൂറുകണക്കിന് പാർട്ടികളും അവയുടെ മറവിൽ വളരുന്ന മറ്റു ഘടക സംഘടനകളും രാജ്യത്ത് കാണിച്ച് കൂട്ടുന്ന ആരാഷ്ട്രീയ പ്രക്രിയകൾ ചോദ്യം ചെയ്യാൻ പറ്റില്ലാ എന്ന് പറായാതെ പറയുകയാണ് ഈ ഒരു ഭേദഗതി ശുപാർശ,ക്രിമിനലുകളും മറ്റി ഉപദ്രവകാരികളും അടക്കി വാഴുന്ന ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ഇന്ന് ഉണ്ടയിക്കൊണ്ടിരിക്കുന്ന കുറ്റക്യത്യങ്ങൾ സാധാരണ ജന്നങ്ങൾക്കിടയിൽ ഉള്ളതിനെക്കാൾ ഇരട്ടിയാണ്,
ഇന്ന് നടക്കുന്ന പല കൊലപാതകങ്ങളുടേയും പങ്ക് അന്വേഷിക്കുമ്പോൾ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ സാന്നിധ്യം അതിനു പിന്നിൽ ഉണ്ട് എന്നു മനസിലാവും,

ജനാതിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളുളെ പങ്ക് വളരെ വലുതാണ്,ഭരണം നടത്തേണ്ട നേത്താക്കന്മാരുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യേണ്ടത് ജനങ്ങളുടെ കടമയും, അത്തരം ചോദ്യം ചെയ്യലുകളെ അടിച്ചമർത്താൻ ഇത്തരം നിയമങ്ങൾക്ക് കഴിയും, വിവരാവകാശത്തിന് ഒരു പരിധിയും നൽകാൻ കഴിയാത്ത വിഭാഗമായി കണക്കാക്കേണ്ടതാണ് രാഷ്ട്രീയ പാർട്ടികളെ, ഒരു രാജ്യത്തെ ഇല്ലായ്മ ചെയ്യാനും ജനങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി  ഇല്ലാതാക്കാനും ഇവർക്ക് സാധ്യമാകും, അത്തരം പ്രവണതകളെ മാറ്റിമറിക്കാനാണ് ഇത്തരം  നീക്കങ്ങൾ നടത്തുന്നത്, ഇങ്ങനെ നിയമങ്ങൾ ഭരിക്കുന്നവർക്ക് വേണ്ടി മാറ്റി മറിക്കുമ്പോൾ ഒന്നോർക്കണം, ഇത് രാജഭരണത്തിന്റെ തന്ത്രങ്ങളാണ്,

കഴിഞ്ഞ ജൂണിലാണ് രാഷ്ട്രീയ പാർട്ടികളുടെ വരവ് ചിലവ് കണക്കുകളും മറ്റും പൊതുജനത്തിന് അറിയാനുള്ള അവകാശമുണ്ട് എന്ന് പറഞ്ഞ് അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ,അഗർവാൾ എന്നിവർ ഹൈകോടതിയെ സമീപിച്ചത്, എന്നാൽ സി പി എം അടക്കമുള്ള രാഷ്ട്രീ പാർട്ടികൾ അതിനെതിരെ തിരിയുകയും കോടതിയെ സമീപിക്കുകയുമായിരുന്നു, വിവരാവകാശ നിയമത്തിൽ നിന്ന് പാർട്ടികളെ മാറ്റിനിർത്തണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു, ഇതിന്റെ വെളിച്ചത്തിലാണ് ഇന്ന് എല്ലാ പാർട്ടികളും ഒത്ത് പിടച്ച് പാർട്ടികളെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്, ഇതിനെതിരെ പ്രതികരിക്കാൻ വളരെ കുറച്ച് ആളുകൾ മാത്രമേ മുന്നോട്ട് വന്നിട്ടുള്ളൂ, പരോക്ഷമായി ഇതിനെ അംഗീകരിക്കുന്നവരാണ് മിക്ക സംഘടനാ നേതാക്കളും, പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പുതിയ വാർത്തകളിൽനിന്നും നമുക്ക് മനസ്സിലക്കാൻ കഴിയുന്നത്.

18 Response to "വിവരാവകാശം ഭയക്കുന്ന ഇന്ത്യൻ രാഷ്ട്രീയം"

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

രാഷ്ട്രീയക്കാരുടെ ഒഴിച്ച് വിവരം കിട്ടിയിട്ട് എന്ത് കാര്യം...സർവ ഉടായിപ്പിന്റെം ഉസ്താദുമാർ അവരല്ലേ !

ഈ കാര്യത്തിൽ ഇവറ്റകൾ എല്ലാം ഒരുമിച്ചു നില്ക്കും..

Asrus Irumbuzhi പറഞ്ഞു...

പൂച്ച എങ്ങനെ വീണാലും നാല് കാലില്‍ !
കഷ്ട്ടം മൊയലാളീ ..കഷ്ട്ടം !!
ഇതൊക്കെയാണ് നാം ചിലപ്പോയെകിലും ആരാഷ്ട്രീയവാദിയായി മാറുന്നത് !

നല്ല ലേഖനം ഷാജു
അസ്രൂസാശംസകള്‍ :)

Absar Mohamed പറഞ്ഞു...

പൂര്‍ണ്ണമായും യോജിക്കുന്നു

ente lokam പറഞ്ഞു...

ഇവര്ക്കൊക്കെ ശമ്പളം കൂട്ടുന്ന കാര്യത്തിലും
ഇത് പോലെയുള്ള കാര്യങ്ങൾക്കും ശബ്ദ
വോട്ടു മതി പാസ്‌ ആവാൻ...

ജനാധിപത്യം അല്ല ജനങ്ങളുടെ മേലുള്ള ആധിപത്യം.
നല്ല ലേഖനം ഷാജു..

K@nn(())raan*خلي ولي പറഞ്ഞു...

രാഷ്ട്രീയ മൈഗുണാഷന്മാരുടെ കള്ളക്കളികള്‍ പുറത്തുവന്നാല്‍ പിന്നെ അവന്മാര്‍ക്കെങ്ങനെ ജീവിക്കാന്‍ പറ്റും?
എന്തായാലും ഇനി കുറച്ചുകാലം കൂടിയേ ഇന്ത്യയില്‍ ഉടായിപ്പ് രാഷ്ട്രീയ ചെറ്റകള്‍ക്ക് നിലനില്‍പ്പുള്ളൂ. ഒരു മുല്ലപ്പൂ വിപ്ലവം ഉണ്ടാവാതിരിക്കില്ല!

നീര്‍വിളാകന്‍ പറഞ്ഞു...

രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ശനിദശ പിറക്കുന്ന ഒരുകാലം ഉണ്ടാകും എന്ന് തന്നെ എല്ലാവരും വിശ്വസികുമ്പോളും ഞാന്‍ അത്ര ശുഭാപ്തിവിശ്വാസക്കാരന്‍ അല്ല..... അതൊരു കണ്ണിയാണ്, അതില്‍ അണിചെരുന്നവര്‍ അറിയാതെ അതിന്‍റെ തിന്മകളിലെക്ക് വീണുപോകും... കരകയറാന്‍ കഴിയാത്ത വിധം....

സാജുവിന് കവിതകളേക്കാള്‍ ലേഖനം ഇണങ്ങുന്നുണ്ട്‌.... കവിത ബൌദ്ധികതയുടെ ഉന്നതിയും ലേഖനങ്ങളും കഥകളും അതിനു താഴേക്കും എന്ന ഉട്ടോപ്യന്‍ ചിന്തയാണ് പലരെയും കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നതും മറ്റുള്ളവയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും.... അങ്ങനെ ഒരു ചിന്ത സാജുവില്‍ ഉണ്ടങ്കില്‍ തീര്‍ച്ചയായും കളയണം.... നമ്മുക്ക് ഇണങ്ങുന്ന മേഖലകളില്‍ ശ്രദ്ധിച്ചാല്‍ അവിടെ വളരെയധികം ശോഭിക്കാന്‍ കഴിയും എന്നാണ് ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് കഴിഞ്ഞത്... മുന്‍പ് സമാനമായ മറ്റൊരു ലേഖനവും വായിച്ചിരുന്നു.... ലേഖനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എന്‍റെ എളിയ അപേക്ഷ.... ഭാവുകങ്ങള്‍....

aneesh kaathi പറഞ്ഞു...

വിവരമില്ലാത്തൊരു ജനതയെ ആണ് അവര്‍ക്കാവശ്യം.ഐ മീന്‍ ജനാധിപത്യത്തിനു.നല്ലൊരു വീക്ഷണമാണ്‌.

ഇടങ്ങേറുകാരൻ പറഞ്ഞു...

ee niyamam ullathu kondaanu media kal ippo sarithaa case il vilasunnath...
:-)
Raashtreeya party kalkk ith baadhakamallaayirikkaam. ennaal ee niyamathinu raashtreeya paarty kalilekk ethaanulla vazhikal adanjittilla...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ വായനക്കും അഭിപ്രായങ്ങൾക്കും

സന്തോഷം അറിയിക്കുന്നു

ഫൈസല്‍ ബാബു പറഞ്ഞു...

നിയമങ്ങള്‍ ഉണ്ടാക്കുന്നതും , തങ്ങള്‍ക്ക് അനുസരിച്ചു അത് മാറ്റുന്നതും രാഷ്ട്രീയക്കാര്‍ തന്നെ , പൊതു ജനം എന്നും വിഡ്ഢിയാണല്ലോ !! നല്ല പോസ്റ്റ്‌ .

വേണുഗോപാല്‍ പറഞ്ഞു...

രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതു തന്നെയായാലും ശരി അഴിമതി വിദഗ്ധര്‍ എല്ലാത്തിലുമുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഇത്തരം സംഭവങ്ങളെ അവര്‍ ഭയക്കുക തന്നെ ചെയ്യും. ആയതിനാല്‍ വിവരാവകാശത്തിന്റെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്.

പോസ്റ്റ്‌ കൊള്ളാം ....

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

Well Said Shaajoo ..

മണ്ടൂസന്‍ പറഞ്ഞു...

ഷാജൂ വളരെ നന്നായെഴുതി. ജനാധിപത്യം എന്നാൽ സത്യത്തിൽ എന്താ അർത്ഥമാക്കുന്നത് ?
ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണ സംവിധാനമാണോ ?
അല്ല, ജനങ്ങളുടെ മേൽ 'ആധിപത്യ'ത്തിന് ഒരു ന്യൂനപക്ഷം തയ്യാറാകുന്നതിനെ ജനങ്ങൾ തന്നെ അംഗീകരിക്കുന്നതാൺധിപത്യം, അതിനുള്ള സംവിധാനത്തെ തിരഞ്ഞെടുപ്പ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു.!
അല്ലാതെയുള്ളവ എല്ലാം വെറുതേ പറയാവുന്ന പഴംകഥകൾ,
മുത്തശിക്കഥകളിലെ മധുരമുള്ള ഓർമ്മകൾ.!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ വായനക്കും അഭിപ്രായങ്ങൾക്കും

സന്തോഷം അറിയിക്കുന്നു

Pradeep Kumar പറഞ്ഞു...

ദുഷിച്ച് നാറിയ ഇന്ത്യന്‍രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥകളോട് യോജിക്കാനാവില്ല. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരു പൊതുസ്വത്തല്ല എന്ന കാര്യവും നാം ആലോചിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി ആ പാര്‍ട്ടിയിലെ അംഗങ്ങളുടെ മാത്രം സ്വകാര്യമായ പ്രസ്ഥാനമാണ്. അതിന് പുറത്തുള്ളവര്‍ക്ക് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ അറിയുവാനായി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയെന്നത് മറ്റ് പല അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമായേക്കും......

ഇന്ത്യയിലെ ഏതൊരു പൗരനം ഇലക്ഷന്‍ കമ്മീഷന്‍ വഴി ഇന്ത്യയുടെ രാഷ്ട്രീയ ചലനങ്ങളും,ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും, രാഷ്ട്രീയ ഇടപാടുകളുടെ വരവ്-ചിലവ് കണക്കുകളും വിവരാവകാശനിയമം ഉപയോഗിച്ച് അറിയാമെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ല......

സ്വതന്ത്ര ഇന്ത്യകണ്ട വിപ്ളവാത്മകമായ നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശനിയമം. ഇങ്ങിനെയൊരു നിയമം ഇന്ത്യക്കു തരാന്‍ രാഷ്ട്രീയ-ആര്‍ജവം കാണിച്ച പ്രസ്ഥാനങ്ങളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. പക്ഷേ നമ്മളില്‍ എത്രപേര്‍ ഒരു പൗരന്റെ ഉത്തരവാദിത്വബോധത്തോടെ ഈ നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നുള്ളതും, രാജ്യത്തെ സ്വജനപക്ഷപാതവും അഴിമതിയും തുടച്ചുനീക്കാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട് എന്നതും ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.....

ആഷിക്ക് തിരൂര്‍ പറഞ്ഞു...

ജനാതിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളുളെ പങ്ക് വളരെ വലുതാണ്,ഭരണം നടത്തേണ്ട നേത്താക്കന്മാരുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യേണ്ടത് ജനങ്ങളുടെ കടമയും, അത്തരം ചോദ്യം ചെയ്യലുകളെ അടിച്ചമർത്താൻ ഇത്തരം നിയമങ്ങൾക്ക് കഴിയും
ഷാജൂ വളരെ നന്നായെഴുതി
വീണ്ടും വരാം ....സസ്നേഹം ,
ആഷിക് തിരൂർ

Mohammed kutty Irimbiliyam പറഞ്ഞു...

ഇവിടെ വന്നിട്ട് കുറേ ആയി ....ക്ഷമിക്കുക.രാഷ്ട്രീയക്കാര്‍ എങ്ങിനെ ഭയക്കാതിരിക്കും ?അനുദിന 'സംഭവങ്ങള്‍ 'നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് അതാണല്ലോ .

റാണിപ്രിയ പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...