കളിക്കോപ്പ്പുലർകാല നേരത്തെണീറ്റപ്പോൾ കണ്ടു
മുമ്പിലൊരാളിതാ
കയ്യിൽ ചിരടിൽ ചാടുന്ന യന്ത്രക്കുതിരയും
സഞ്ചിനിറയേ പാവക്കൂട്ടവുമായി,
മാടി വിളിച്ചെന്നെ അയാൾ,
കണ്ണു തിരുമ്മി അമ്മയെ ചാരിക്കരഞ്ഞു
ഞാനാ പാവക്ക് വേണ്ടിയലറി,
നിലക്കാതെ കരയുന്നയെന്നെത്തലോടി
അമ്മ പറഞ്ഞു,
കുഞ്ഞേ നമുക്കത് വേണ്ടയാ കേട് പാവ,
അച്ഛന്‍ വരുമ്പോൾ പറയാം,
ഞാനന്ന് കരഞ്ഞ് കരഞ്ഞുറങ്ങി,

രാത്രിയിൽ വിളക്കിന്റെ നാളത്തിൽ പറഞ്ഞു ഞാൻ
നാളെയെനിക്ക് വേണമാ കുതിരയേ
ഞാൻ കേടു വരാതെ നോക്കാമമ്മേ
അമ്മ മൂളി ചോറ് കോരി തന്നു
താരാട്ട് പാടീ മറോട് ചേർത്തുറക്കീ....
പിറ്റേന്ന് നേരത്തെണീറ്റൂ
കാത്തിരിന്നു ഞാനയാളെ
വരും ആ പാവക്കാരനിന്ന്-
യെന്ന് ഓർത്തിരുന്നു തിണ്ണയിൽ,

വളരെ വിഷണ്ണനായെന്റെ
അരികിൽ അമ്മയിരുന്നു-പറഞ്ഞു
"ഇന്നിനി വരില്ലയാൾ മോനേ
നാളെ നമുക്കയാളെ തേടിപോകാം",
ഞാൻ വീണ്ടും കരച്ചിൽ തുടങ്ങി,
അമ്മ ദേഷ്യത്തിലെന്നോട് കയർത്തൂ
ഞാൻ വീണ്ടും കരഞ്ഞു
അമ്മേയെന്നുറക്കേ  വിളിച്ചൂ,

കെട്ടിപ്പിടിച്ചമ്മ അരുളി
"നാളെയച്ഛന്‍  വരുമ്പോൾ ഞാൻ പറയാം
മോന്ന് യന്ത്രക്കുതിരയെ വാങ്ങാൻ"
വിതുമ്പിക്കരയുന്നയെന്നെയെന്നമ്മ
വാരിപ്പുണർന്നെടുത്തൂ കവിളില്‍ നൂറുമ്മ. 
"നല്ല കുട്ടിയായ് വളരേണം നീ
നീ അമ്മേട് മുത്ത്,
പുന്നാര സ്വത്തെന്റെ കരള്,"

രാത്രിയാണച്ഛൻ വന്നതെന്ന്
അമ്മ പറഞ്ഞു ഞാനെണീറ്റപ്പോൾ
തിണ്ണയിലുറങ്ങന്ന അച്ഛന്‍ 
ഉണരുന്നതും കാത്തിരുന്നു
ഏറെ നേരം.
അച്ഛനെണീറ്റു പറഞ്ഞു
"മോനെ ഞാൻ മറന്നു
നിന്റെ പാവയെ വാങ്ങാൻ
ഇന്നലെ അച്ഛന്‍ ഏറെ വൈകി,"
ഞാൻ കരഞ്ഞു പറഞ്ഞു
എനിക്ക് വേണ്ടയിനി നിങ്ങളെ പാവയെ
ദൂരേക്ക് പോയി ഞാനിരുന്നു,
 കരഞ്ഞു- കുറെയേറെ നേരം.

ഒർമ്മയിൽ പിന്നെയെപ്പോഴോ
മാതുലൻ കൊണ്ടുതന്നു
ആ ചാടുന്ന കുതിരയെ
ആടുന്ന കുതിരിയെ
എന്റെ ഓർമയിലാദ്ദ്യ
കളിക്കോപ്പ് കുതിരയേ.

45 Response to "കളിക്കോപ്പ്"

C H E R U V A D I പറഞ്ഞു...

നന്നായിട്ടുണ്ട് ഷാജു .

ente lokam പറഞ്ഞു...

കൊള്ളം....
കൊച്ചു കൊച്ചു ഇഷ്ടങ്ങള്‍ക്കായി
വിമ്മിഷ്ട്ടപെട്ട ബാല്യം ....

Manoj Kumar M പറഞ്ഞു...

ബാല്യകാലത്തെ നിഷ്കളങ്കമായ വാശിയും പിണക്കങ്ങളും വരികളാക്കിയത് ഇഷ്ടായി... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ.... :)

ആശംസകള്‍...,..

മണ്ടൂസന്‍ പറഞ്ഞു...

ഇവിടേയും എവിടേയും ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും പൊസ്റ്റുകളിലും
മറ്റും സ്ഥിരമായി പലരുടേയും കവിതകൾ ഞാൻ കാണാറുണ്ട്. അതെല്ലാം
സാമൂഹികമായോ സാംസ്കാരികമായോ രാഷ്ട്രീയമായോ എന്തെങ്കിലും
രീതിയിൽ ഒരുപാട് അർത്ഥങ്ങളും മാനങ്ങളും ഉള്ളവയായിരിക്കും.
പക്ഷെ ഇത്രയ്ക്കും സത്യസന്ധമായ ഒരു രീതിയിലുള്ള,(ബാല്യമോ,കൗമാരമൊ)
ജീവിതാവസ്ഥകൾ അതെന്തുമാവട്ടെ പകർത്തി വച്ചിരിക്കുന്ന കവിതകൾ
വളരെ വളരെ അപൂർവമായേ
ഞാൻ കാണാറുള്ളൂ.......

ആശംസകൾ ഷാജൂ....
വളരെ സന്തോഷമുണ്ട് ഷാജൂ,
അത്തരത്തിലൊന്നിന്റെ കർത്താവായി
നിന്നെ കാണുന്നതിൽ.
ആശംസകൾ.

Shaleer Ali പറഞ്ഞു...

ചെറിയ നഷ്ടങ്ങള്‍ നല്‍കിയ വലിയ കണ്ണീരുമായി കടന്നു പോയ ബാല്യം...
കുഞ്ഞു വാശികളില്‍ മറഞ്ഞു നിന്ന കളങ്കമറ്റ സ്നേഹം ... എല്ലാം മധുര സ്മൃതികള്‍ മാത്രം....
ഒരമ്മകളിലേക്ക് മടക്കി വിളിച്ച വരികള്‍ക്ക് നന്ദിയെന്‍ പ്രിയാ ...

വേണുഗോപാല്‍ പറഞ്ഞു...

ഇത് പോലെ ചില വാശികളിലൂടെ കടന്നു പോവാത്ത ഏതെന്കിലും ബാല്യമുണ്ടോ ??

കവിത കൊള്ളാം

Devika. R. Nair പറഞ്ഞു...

നന്നായിട്ടുണ്ട്

ചില്ലക്ഷരങ്ങള്‍ക്ക് എന്താ പ്രശ്നം ..?

കാണുന്നില്ല

Umerguru umer പറഞ്ഞു...

ഒരുപൂവിരിയുംപോള്‍
വസന്തം വന്നെത്തുന്നു
ഒരു പുഞ്ചിരികൊണ്ടു
മാനസം വെളുക്കുന്നു

നാല് വരി ഏഴേഴു അക്ഷരങ്ങള്‍

പിന്നെ നോക്കൂ ,

തരിയില്‍ നിന്നേ മഹാ

പ്രപഞ്ചം പിറക്കുന്നു
ചിരിയില്‍ നിന്നേവാനില്‍
നക്ഷത്രമുദിക്കുന്നു ... ഇത് പരിണിത പ്രന്ജ്ജനായ മുല്ലനെഴി, അത് പോലെ ആകുക നമുക്ക് സാധ്യം അല്ല ,പക്ഷെ എന്ത് കൊണ്ട് ആകയ്യടക്കം നമുക്ക് ശീലിച്ചുകൂടാ ..ഗുരൂ ...

പട്ടേപ്പാടം റാംജി പറഞ്ഞു...

കാല്ങ്ങള്‍ക്കനുസരിച്ച് പാവയും മാറിക്കൊണ്ടിരുന്നു കിട്ടാക്കനിയായ്.
ഇഷ്ടപ്പെട്ടു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കളിക്കോപ്പുകള്‍ക്ക് വേണ്ടി ജീവിച്ച കുട്ടിക്കാലം ഓര്‍മ്മവന്നു.ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
സന്തോഷം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@umer guruuuuuuuu
ഇത് മറ്റൊരു രീതിയിൽ എഴുതിയ കവിതയാണല്ലൊ, അതാ ഇങ്ങനെ

കൊമ്പന്‍ പറഞ്ഞു...

ബാല്യത്തിലേക്ക്
ഒരു ഓര്മ കൊള്ളാം ഷാജു

Nena Sidheek പറഞ്ഞു...

കളിക്കോപ്പ് എന്ന് കണ്ടപ്പോ വന്നുനോക്കിയതാണ് ഷൈജുവേട്ടാ..ഇതൊന്നും നമ്മക്ക് ദഹിക്കില്ല.

കുട്ടന്‍ @ ചെറ്റപൊര പറഞ്ഞു...

ആ കുതിരയെ എനിക്ക് തരുമോ?????????????????????????

jailaf പറഞ്ഞു...

കൊള്ളാം ഷാജു..

tutunaren@gmail.com പറഞ്ഞു...

ആത്യ അവസാനം വരെയും വായിക്കാൻ കൌതുകം തന്നെ ഇഷ്ട്ടായ്‌.....സ്വപ്നം കാണു ന്നവർക്കു മാധുലൻ ഒരു അനുഗ്രകം തന്നെ 

ചന്തു നായർ പറഞ്ഞു...

ആശംസകൾ...........

Rainy Dreamz ( പറഞ്ഞു...

പിന്നിലേക്ക്‌ പോകും തോറും ഭൂമി മനോഹരമാവുകയാണ്, ആ മനോഹാരിത നമ്മുടെ സുന്ദരമായ ഓര്‍മ്മകള്‍ കൊണ്ട് ഉണ്ടായതാവാം അല്ലെ ഷാജു...

ആശംസകള്

Arif Bahrain Naduvannur പറഞ്ഞു...

നന്നയ്ട്ട്ണ്ട് കുതിരേ... സോറി കുതിര...

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഓര്‍മ്മകളില്‍ ഒരു കുഞ്ഞു കുതിരവണ്ടി.
കവിതയെക്കാള്‍ നല്ലൊരു കഥയായി വായിച്ചു.

Pradeep Kumar പറഞ്ഞു...

കളിക്കോപ്പുകൾപോലും ഇല്ലാതിരുന്ന ഒരു കുട്ടിക്കാലം ഓർമ്മവന്നു ഷാജു.....
കവിതക്കു തിരഞ്ഞെടുത്ത വിഷയം ഇഷ്ടമായി......

anupama പറഞ്ഞു...

പ്രിയപ്പെട്ട ഷാജു,

വീട്ടിലുണ്ടായിരുന്ന ചാടുന്ന കുതിരയും വലിയേട്ടന്റെ ഓടിച്ചു നടക്കാവുന്ന ജീപ്പും ഓർമയിൽ കൊണ്ടുവന്ന ഈ കവിത വളരെ ഇഷ്ടമായി .

ഹാര്ദമായ അഭിനന്ദനങ്ങൾ !

സസ്നേഹം,

അനു

ajith പറഞ്ഞു...

പാവക്കുതിരയില്‍ ലോകം പിടിച്ചടക്കിയ ബാല്യമേ

നീ വീണ്ടുമൊന്ന് വന്നിരുന്നെങ്കില്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
സന്തോഷം

Ahamed Shibili പറഞ്ഞു...

കുഞ്ഞുനാള്‍ വല്യനാളുകളായി തോന്നാത്തവരാരുണ്ട് ? കൊള്ളാം .

viddiman പറഞ്ഞു...

ഇത് ഈണത്തിൽ ചൊല്ലാമെന്ന് തോന്നുന്നു അല്ലേ..
പല കവിതകളും ചൊല്ലി കേൾക്കുമ്പോഴാണ് കൂടുതലിഷ്ടമാവുക.

Sarath Payyavoor പറഞ്ഞു...

Good one

അജ്ഞാതന്‍ പറഞ്ഞു...

ബാല്യകാലം ഓര്‍മ്മപ്പെടുത്തിയതിന് നന്ദി...
നല്ല രചന. ആശംസകള്‍...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ചിലയിടങ്ങളില്‍ താളഭംഗം ഉണ്ടെന്നു തോന്നി ,,ബാല്യകാലത്തിലെ ചില ചില്ലറ തമാശകള്‍ അല്ലെ ?

Akbar പറഞ്ഞു...

കളിക്കോപ്പുകളുടെ ഓർമ്മ ചിത്രം. നന്നായി ഷാജു

ali pm പറഞ്ഞു...

കവിത നല്ലതായിട്ടുണ്ട്...

ഷാജുവിന്‍റെ കവിത ആദ്യമായിട്ടാണ്

വായിയ്ക്കാന്‍ തരപ്പെടുന്നത്....

കാരണം, നമ്മള്‍ ഇപ്പോഴല്ലേ.... പരിചയപ്പെടുന്നത്.

എല്ലാ ആശംസകളും....

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

മനേഷ് പറഞ്ഞ പോലെ കവിതയിലെ ഈ നിഷ്കളങ്കതയാണ് ഏറ്റവും ആകർഷണീയം,
വാക്കുകളുടെ ചിട്ടപ്പെടുത്തൽ നല്ല താളത്തിൽ ചൊല്ലാൻ കഴിയുന്നു .

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
സന്തോഷം

Anil Kumar പറഞ്ഞു...

നിഷ്കളങ്കമായ ബാല്യത്തിന്റ്റെ സത്യസന്ധമായ അവതരണം.. നന്നായിട്ടുണ്ട്..

അന്‍വര്‍ ഹുസൈന്‍ എച്ച് പറഞ്ഞു...

"ബാല്യം എൻ ജീവിത വാസരം തന്നുടെ
കാല്യം കലിതാഭമായ കാലം
പിച്ച നടക്കുവാനമ്മ പഠിപ്പിച്ച
പൊൽ ചിലമ്പൊച്ചയുതിരും കാലം
ആവ ര്ത്തനോൽ സുക മാകുമാ വേള കൽ
ഈ മർ ത്യ് നെങ്ങനെ വിസ്മരിക്കും ..."
ആ കാലം ഓര്മ്മിപ്പിച്ചു ....പക്ഷെ ഒടുവിലാ കാവ്യ ഭംഗി അല്പം കുറഞ്ഞില്ലേ ?

വര്‍ഷിണി* വിനോദിനി പറഞ്ഞു...

അമ്മയായും കുഞ്ഞായും ആസ്വാദനം നല്‍കി....നന്ദി...ആശംസകള്‍...!

aboothi:അബൂതി പറഞ്ഞു...

ബാല്യം ഉള്ളു നിറഞ്ഞു നിൽക്കുന്ന ഓര്മ തന്നെ
ആശംസകൾ

Anwar Sadique പറഞ്ഞു...

ബാല്യ കുതൂഹലങ്ങളില്‍ നിറഞ്ഞു നിന്ന ഓര്‍മ്മകള്‍ ...ആശംസകള്‍ ഷാജു .........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ ഈ പ്രൊത്സാഹനത്തിന്നും അഭിപ്രായങ്ങൾക്കും
സന്തോഷം

ഫൈസല്‍ ബാബു പറഞ്ഞു...

കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് മനോഹരമായ വരികളിലൂടെ കൊണ്ടുപോയി ഷാജു ...വ്യതസ്തമായ ഒരു കവിത .

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇതു വായിച്ചപ്പോൾ ഞാനും കുറച്ചു സമയത്തേക്ക് എന്റെ ബാല്യത്തിലേക്ക് പോയി കേട്ടോ

ഞാനും ഇപോലെ കുറെ അലറികരഞ്ഞിട്ടുണ്ട് കളിക്കൊപ്പുകൾക്ക് വേണ്ടി

നന്നായിരിക്കുന്നു

kochumol(കുങ്കുമം) പറഞ്ഞു...

ബാല്യകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഷാജു ..

nidhee...sh! പറഞ്ഞു...

ക്ളിപ്പാട്ടത്തിനായി കരയുന്ന ബാല്യം, പിന്നെയും നാം കരയുന്നു കളിപ്പാട്ടങ്ങള്‍ക്ക് പകരം കാര്യപ്പാട്ടങ്ങല്‍ക്കായി.

Sharaf mohamed പറഞ്ഞു...

നാളെ നമുക്കയാളെ തേടിപോകാം",

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...