മലയാണ്മ,


                                                                                        
മല
നിരകളിലും,
ചെറു
അരുവികളിലും
അളമിളകി 
വരുന്നതിലും,
മതിവരുവോളം 
തിരയിലെ
മധു മലരാണെൻ 
മലയാളം ,

സഹ്യന്റെ മാറിൽ
സ്നേഹമഴ 
പെയ്തപോൽ,
കുളിരേകുമെന്നും 
മനസ്സിൽ,
തണുവാർന്ന
മലയാണ്മ,

ഹ്രസ്വ ദീർഘ 
ചില്ലക്ഷരങ്ങളാലും,
നഷ്ട വസന്ത സ്നേഹ 
കവിതയാലും,
ഇഷ്ട പ്രണയ 
കഥകൾ കൊണ്ടും,
എത്ര മധുരമെൻ 
മലനാടിൻ മലയാളം.

36 Response to "മലയാണ്മ,"

റോബിന്‍ പറഞ്ഞു...

കൊള്ളാം നല്ല കവിത ആശംസകള്‍

Sangeeth vinayakan പറഞ്ഞു...

ചൂടോടെ വായിച്ചു മലയാണ്മ
സ്വാദോടെ സേവിച്ചു മലയാണ്മ

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

കൊള്ളാം, ദിവസത്തിനു ചേര്‍ന്ന കവിത, ഷാജുവിന് ആശംസകള്‍ !

നീര്‍വിളാകന്‍ പറഞ്ഞു...

കവിത കൊള്ളാം... കുറച്ചുകൂടി ആവാമായിരുന്നു.....

Ahamed Shibili പറഞ്ഞു...

പെട്ടെന്ന് കുടിച്ചു തീര്‍ന്നു , സോറി , വായിച്ചു തീര്‍ന്നു :)

പടന്നക്കാരൻ പറഞ്ഞു...

വായിച്ചു

Deepa പറഞ്ഞു...

തേന്‍ നുകരുന്നു എന്‍ മനം
ഹാ എത്ര മധുരമെന്‍ മലയാളം..

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിത കൊള്ളാം.

ente lokam പറഞ്ഞു...

അതെ മധുരം മലയാളം ...

മാതൃ ഭാഷാ ദിനത്തിന് ആശംസകള്‍ ...

നീര്‍ വിളാകന്‌ പറഞ്ഞത് പോലെ അല്പം കൂടി
ഉണ്ടായിരുന്നെങ്കില്‍ സ്വല്പം കൂടി സ്വാദു കിട്ടിയെനെ...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഹ്രസ്വ ദീര്‍ഘ എന്നല്ലേ ശരി... അതൊന്നു ചെക്ക് ചെയ്തു മാറ്റ് ഷാജൂ

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മധുരമുള്ള വരികള്‍

Shaleer Ali പറഞ്ഞു...

മലയാളം പന്തലിക്കുന്ന മനസ്സിന്‍ മധുരം ... മനോഹരം ഡിയര്‍ ......... :)

കൊമ്പന്‍ പറഞ്ഞു...

സുഖമുള്ള വരികള്‍ ഷാജു

Umerguru umer പറഞ്ഞു...

ചില പ്രയോഗങ്ങള്‍ ഒന്ന് കോടി പരിശോധിക്കൂ കണ്ണാ

Pradeep Kumar പറഞ്ഞു...

മലയാണ്മ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇനിയും വേണം
നന്ദി ഒരുപാട്...............

Manoj Kumar M പറഞ്ഞു...

മധുരം ഈ മലയാളം...
ഷാജു വായിച്ചതയിരിക്കും എന്റെ ഈ കവിതയും...
http://www.vellanadandiary.com/2012/10/blog-post_31.html

നിസാരന്‍ .. പറഞ്ഞു...

ഷാജു കൊള്ളാം
പിന്നെ മല
നിരകളിലും
ഇങ്ങനെ വേര്‍ തിരിച്ചെഴുതിയാല്‍ അര്‍ത്ഥം വരുമോ??
അവസാന പാരഗ്രാഫില്‍
ഇഷ്ട പ്രണയ
കഥകൾ കൊണ്ടും,
എന്ന വരി ചേര്‍ന്ന് പോകാത്ത പോലെ..
കഥകളാലും എന്നായാലോ ??
ചുമ്മാ കുറച്ചു അഭിപ്രായങ്ങള്‍
കവിത നിരൂപിക്കാന്‍ ഞാന്‍ മോശമാ :)

അമൃതംഗമയ പറഞ്ഞു...

കൊള്ളാം.........അഭിനന്ദനങ്ങള്‍!

സ്വന്തം സുഹൃത്ത് പറഞ്ഞു...

മധുരം മനോഹരം !

മണ്ടൂസന്‍ പറഞ്ഞു...

ഈ വരികളുടെ അവസാനങ്ങളിലെല്ലാം നീ
'മലയാളം' എന്ന് ചേർത്ത പോലെ, ഞാനതിന്റെ
അവസാനഭാഗത്ത് മലയാളത്തിന് പകരം 'അടയാളം' ചേർത്ത്
തിരിച്ചു സമർപ്പിക്കുന്നു.!
ആശംസകൾ.

Elayoden പറഞ്ഞു...

മലയാണ്മയുടെ നല്ല വരികള്‍.. കവിത ഇഷ്ട്ടപെട്ടു, പെട്ടെന്ന് തീര്‍ന്ന പോലെ... ആശംസകളോടെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@നിസാരൻ, നന്ദി ഭായി
തീർച്ചയായും നോക്കാം

എല്ലാവർക്കും ഒരുപാട് നന്ദി
തുടർന്നും നിങ്ങളുടെ കമാന്റുകൾ അടയാൾത്തിന് വേണം.......

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

സുന്ദരം, ബ്ലോഗും കവിതയും!
എല്ലാരെയുംപോള്‍ മലയാളത്തിനെയും സ്നേഹിക്കുന്നു.

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

കൊള്ളാം ഷാജു.. ആശംസസാസ്

അജ്ഞാതന്‍ പറഞ്ഞു...

എത്ര മധുരമെൻ
മലനാടിൻ മലയാളം.
--
കൊള്ളാം... നല്ല വരികള്‍..

നവാസ് ഷംസുദ്ധീൻ പറഞ്ഞു...

മലയാളമേ നീയാണെൻ ജീവൻ..
നീയാണെൻ സ്വപ്നം
നീയാണെൻ പ്രതീക്ഷ്..

ഉമ്മു അമ്മാര്‍ പറഞ്ഞു...

മലയാള നാടിന്‍ മഹത്വം കവിതയിലൂടെ നന്നായി വരച്ചു കാട്ടി.. പ്രവാസിയായ് കഴിയുന്ന ഈ മലയാളിക്കും മലയാളത്തിന്റെ മഹാത്മ്യം എന്നും കണ്ണിനും കാതിനും ഇമ്പമുള്ളതാകുന്നു അഭിനന്ദനങ്ങള്‍....

ഉമ്മു അമ്മാര്‍ പറഞ്ഞു...

മലയാള നാടിന്‍ മഹത്വം കവിതയിലൂടെ നന്നായി വരച്ചു കാട്ടി.. പ്രവാസിയായ് കഴിയുന്ന ഈ മലയാളിക്കും മലയാളത്തിന്റെ മഹാത്മ്യം എന്നും കണ്ണിനും കാതിനും ഇമ്പമുള്ളതാകുന്നു അഭിനന്ദനങ്ങള്‍....

Rainy Dreamz ( പറഞ്ഞു...

മലയാളത്തിന്റെ വരികള്‍ , കവിത ഇഷ്ടമായി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാവർക്കും ഒരുപാട് നന്ദി
തുടർന്നും നിങ്ങളുടെ കമാന്റുകൾ വേണം.......

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

മധുരം ഈ മലയാളം

നാമൂസ് പറഞ്ഞു...

അല്ലേ, നാളെത്രയായി ഞാൻ ഈ അറബി നാട്ടിൽ...
ഒന്ന് കരയാൻ , അല്ല ഒന്ന് ചിരിക്കാൻ ശ്രമിക്കുന്നു.
സത്യം: പ്രണയിക്കാനും സ്വപ്നം കാണാനും മാത്രമല്ല, ചിരിക്കാനായാലും കരയാനായാലും എനിക്ക് നീ വേണം.! എന്റെ മലയാളമേ നിനക്കാദരം, എന്റെ ഹൃദയാലിംഗനം.!!!

മുജി കൊട്ട പറമ്പന്‍ പറഞ്ഞു...

കേരളത്തില്‍ നിന്നും വിദൂരതയിലിരുന്ന് ഈ കവിത വായിച്ചിരുന്നപ്പോള്‍ അറിയാതെ അങ്ങെത്തിചേരാനൊരു മോഹം!!
കവിത വളരെ ഉഷാറായി, എങ്കിലും 'നിസ്സാരന്‍' പറഞ്ഞ പോലെ (ഇഷ്ട്ട പ്രണയ കഥകള്‍) എന്ന വരിയില്‍ എന്തോ ഒന്ന് അസുഖകരമായി നില്‍ക്കുന്ന പോലെ..

കവിത അല്‍പ്പം കൂടി ആവാമയിരുന്നു എന്ന് എനിക്കും തോന്നുന്നു..

എല്ലാ ഭാവുകങ്ങളും ഷാജു ഭായി... ഇനി ഞാനിവിടെയൊക്കെ തന്നെയുണ്ടാവും..
):

Bushra Akbar പറഞ്ഞു...

മലയാള മണ്ണിനെ അറിയുന്ന വരികള്‍.. നന്നായിട്ടുണ്ട് ഷാജൂ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...