വിശ്വയുദ്ധം





നൂറ്റാണ്ടുകൾക്കപ്പുറം
തീർപ്പ് കൽപ്പിച്ചൊരുവിസ്മയം,
പതിനായിരത്തിന്റെകണ്ണാൽ
വികടമാകുമോയിന്ന്?

പുളിനഭൂമിതൻ തീയ്യിൽ
ഒരുക്കിതീർത്തൊരുരൂപം,
ഇനിയൊരിക്കലും തകരില്ല
ഇനിയൊരിക്കലും ഉടയില്ല,

അറിവ് ആയുധമെന്നോതിയ
വിസ്മയ മനുഷ്യനാം
വിശ്വ പ്രഭാമയൻ
അന്ത്യ പ്രവാചകൻ,

ധർമം മർമമ്മെന്ന്
ഓതി കേൾപ്പിച്ച
ദാരിമികളിന്ന്
വിശ്വയുദ്ധത്തിലോ?

വിവരമില്ലായ്മയോ 
വികല വിവരമോ..?
ഈ വിശ്വപ്രതിഷേധ
അവിവേകസാരഥികൾക്ക്,?

ആത്മീയതക്കിന്ന്
അനന്തസധ്യതകൾ,
ത്മീയതയില്ലയീ
ത്മക്കളിലൊന്നിലും, 

നന്മ കൽപ്പിക്കാൻ
ഓതിത്തന്നൊരു മതം
തിന്മക്ക് കൂട്ടില്ല
തിന്മയിലെ തിന്മക്കും,

അഭ്രപാളികളിൽ
ഒരു മതവുംവളർന്നിട്ടില്ല
അഭ്രപാളികളിൽ
ഒരു  മതവും തകർന്നിട്ടില്ല

നൂറ്റിനാപ്പത് കോടിക്ക്
കോട്ടംവരുന്നെങ്കിൽ,
നൂർപേർ കാലത്ത്
ഇല്ലാതായിരുന്നിത് ,

വിശ്വാസ വീഥിയിൽ
വിശ്വരൂപങ്ങളൊന്നും
തടസമല്ലെന്ന
വിശ്വാസം നല്ലത്,

മതവിഭഗാങ്ങളിൽ
മമതയില്ലിന്ന്,
മരണപോരട്ടത്തിൽ
മതവുമില്ലൊന്നിലും.

34 Response to "വിശ്വയുദ്ധം"

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വിശ്വരൂപയുഗത്തിൽ
ഇന്നൊരു
അശ്വമേധയാഗം

Anwar Sadique പറഞ്ഞു...

കാലിക പ്രസക്തിയുള്ള വരികള്‍ .മത .ഡോക്ടര്‍ ബെര്‍ണാഡ്‌ഷാ പറഞ്ഞത് ഇസ്ലാം നല്ല മതമാണ്‌ പക്ഷെ മുസ്ലിങ്ങള്‍ എല്ലാം അങ്ങനെയല്ല .മതം പറയുന്നത് പോലെ ജീവിക്കുന്നവര്‍ വിരളമാണ് .

Rainy Dreamz പറഞ്ഞു...

വിവരമില്ലായ്മ തന്നെ ഈ വിശ്വ പ്രതിഷേധ അവിവേകികള്‍ക്ക്

Jefu Jailaf പറഞ്ഞു...

ആശംസകള്‍..

നാമൂസ് പറഞ്ഞു...

മതം അവനവന്റെ സ്വകാര്യതയാണ്‌, അതവിടെത്തന്നെ നില്‍ക്കട്ടെ...
അല്ലെങ്കില്‍, മുന്പ് മാധവിക്കുട്ടി പറഞ്ഞതുപോലെ "സ്ഥാനം {മനസ്സില്‍} തെറ്റിയുള്ള ഗുഹ്യസ്ഥാനം" കണക്കിന് മതമൊരു ആശ്ലീലമായിത്തീരും.!

വര്‍ത്തമാന വിശേഷങ്ങള്‍ കവിതയാകുമ്പോള്‍ അത്യാവ്ശ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. കാരണം, അതവന്റെ കാഴ്ച്ചവട്ടത്ത് സജീവമാണ്.സംശയ നിവാരണം എളുപ്പമാകുമ്പോഴും അവനത് കവിതയില്‍ ചികയണമെന്നില്ല. സുഹൃത്തിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം.!

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

കൊള്ളാം ഷാജു.

കൊമ്പന്‍ പറഞ്ഞു...

മതത്തെ വില്‍ക്കുന്നവര്‍ ആണ് ഇവിടെ പ്രശനക്കാര്‍ അതായത് മതത്തെ അറിയാത്ത കുറെ വട്ട കെട്ടുക്കാര്‍ ഏതായാലും നല്ല കാമ്പും കാര്യവും ഉള്ള വരികള്‍ ഷാജു തൂലിക പടവാള്‍ ആവട്ടെ

റോബിന്‍ പറഞ്ഞു...

കൊള്ളാം ഇക്ക.... സത്യത്തിനു വേണ്ടി നില കൊള്ളുക.... ആശംസകള്‍....

നാടന്‍ കാക്ക പറഞ്ഞു...

കാലത്തോട്‌ സംവദിക്കുന്ന വരികള്‍...., ഉയരങ്ങള്‍ കീഴടക്കട്ടെ..... ആശംസകള്‍

navas shamsudeen പറഞ്ഞു...

നല്ല വരികള്‍ .. ചില്ലറ അക്ഷരതെറ്റുകള്‍ ശരിയാക്കൂ...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

100000000000000000000000000000000000000000000000000000000 likes ...thought provoking lines yaaar....keep it up... wish u all the best ..in shah allah ..

പട്ടേപ്പാടം റാംജി പറഞ്ഞു...

മതവിഭഗാങ്ങളിൽ
മമതയില്ലിന്ന്,
മരണപോരട്ടത്തിൽ
മതവുമില്ലൊന്നിലും.

അറില്ലായമകള്‍ മാത്രം എങ്ങും!

Shaleer Ali പറഞ്ഞു...


അഭ്രപാളികളിൽ
ഒരു മതവുംവളർന്നിട്ടില്ല
അഭ്രപാളികളിൽ
ഒരു മതവും തകർന്നിട്ടില്ല

ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു വിവാദവും ഉണ്ടാവുമായിരുന്നില്ല
പ്രസക്തമായ ഉദ്യമം ഡിയര്‍ ... ആശംസകള്‍....

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

മതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നം.. കാലിക പ്രസകതമായത്..

ajith പറഞ്ഞു...

മമതയില്ലാത്ത കാലം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

Anwar Sadique bae
Rainy Dreamz bae
Jefu Jailaf
നാമൂസ് bae
ജോസെലെറ്റ്‌ എം ജോസഫ്‌
കൊമ്പന്‍ ikkaaz
റോബിന്‍
നാടന്‍ കാക്ക
ajith
പ്രവീണ്‍ ശേഖര്‍
പട്ടേപ്പാടം റാംജി cheeta
Shaleer Ali
ആയിരങ്ങളില്‍ ഒരുവന്‍

എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
അതോടൊപ്പം വളരെ സന്തോഷവും,

വിനുവേട്ടന്‍ പറഞ്ഞു...

വിവേകത്തിന്റെ വരികൾ...

ആശംസകൾ ഷാജു...

മണ്ടൂസന്‍ പറഞ്ഞു...

ഈയിടെയായി നിനക്ക് മതകാര്യങ്ങളിൽ നിഷ്ഠ പുലർത്തുന്നവർ
എന്നവകാശപ്പെടുന്നവരിൽ നിന്നേറ്റ കൊടിയ മാനസിക പീഡനം
മൂലമുണ്ടായതാവാം ഈ വരികളെന്ന് ഞാൻ സംശയിക്കുന്നു.
എന്തായാലും 'അവർക്ക്' മനസ്സിലാവാൻ തക്ക മൂർച്ച ഈ
വരികൾക്കുണ്ടെന്ന് ഞാനറിയുന്നു.
ആശംസകൾ.

Safan mangalath പറഞ്ഞു...

pazha ya aashayangalonnum ippo aarum shradhikkathe pokunnu

KOYAS KODINHI പറഞ്ഞു...

ഇതൊക്കെ നാലാള്‍ കൂടുന്നിടത്ത് ഉറക്കെ ചൊല്ലണം,കവിതകള്‍ ആളുകളുടെ ചെവികളിലേക്ക് പ്രസിദ്ധീകരിക്കണം,ചിന്തിപ്പിക്കുന്ന വരികളാണ്

vineetha... പറഞ്ഞു...

ഇന്നത്തെ കാലഘട്ടത്തിനും വിവേകമില്ലാത്ത കലാപങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രതികരണം . നന്നായിരിക്കുന്നു

Pradeep Kumar പറഞ്ഞു...

പ്രസക്തമായ വിഷയം, കവിതയിൽ കൃത്യമായൊരു താളമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി........

തുമ്പി പറഞ്ഞു...

അര്‍ത്ഥവത്തായ വരികള്‍. ശരിയാണ് ഇന്ന് ആത്മാക്കളിലൊന്നും ആത്മീയതയില്ലതന്നെ. മതവിഭാഗങ്ങളില്‍ മമതയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും കുറവ്.

വേണുഗോപാല്‍ പറഞ്ഞു...

ആരെല്ലാം ഇകഴ്ത്തിയാലും പുകഴ്ത്തിയാലും മതങ്ങള്‍ അനുശാസിക്കുന്ന നന്മകള്‍ നില നില്‍ക്കെണ്ടാതാണ് ഇന്നിന്റെ ആവശ്യം. പക്ഷെ മതത്തെ കൂട്ട് പിടിച്ചു സമൂഹ നന്മയെ വൃണപ്പെടുത്തുന്നവരായി മനുഷ്യര്‍ ഇന്ന് അധപ്പതിച്ചിരിക്കുന്നു :(

കവിത കൊള്ളാം

Parathodu jabbar പറഞ്ഞു...

മനോഹരമായ കവിത

അര്‍ത്ഥം അറിഞ്ഞു എഴുതിയ വരികള്‍

അഭിനന്ദനം എന്നാല്ലാതെ എന്ത് പറയാന്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാ അഭിപ്രായങ്ങളും എന്റെ മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു
അതോടൊപ്പം വളരെ സന്തോഷവും,

ഫൈസല്‍ ബാബു പറഞ്ഞു...

ആത്മീയതക്കിന്ന്
അനന്തസധ്യതകൾ,
ആത്മീയതയില്ലയീ
ആത്മക്കളിലൊന്നിലും,
---------------
അതെ നൂറു ശതമാനം സത്യം . നല്ല കവിത

മിനിപിസി പറഞ്ഞു...

മതത്തിന്‍റെ വേലിക്കെട്ടുകല്‍ക്കകത്ത് നിന്നു ചിന്തിക്കാതിരുന്നാള്‍ എല്ലാം ഓ.കെ യാവും ഷാജു വളരെ നല്ല പോസ്റ്റ്‌ .ആശംസകള്‍ !

എന്‍.ബി.സുരേഷ് പറഞ്ഞു...

you must use contemporory language and make crisp

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

മതവിഭാഗങ്ങളില്‍ മമതയില്ല എന്നതിനോട് യോജിക്കുന്നു !

( കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ വലിയ വിവരം ഇല്ല കേട്ടോ ഷാജു !)

elayoden പറഞ്ഞു...

ചിന്തിപ്പിക്കുന്ന വരികള്‍, ആത്മീയത വില്‍പ്പന ചരക്കാക്കി, മതങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇന്നിന്റെ ശാപം.

ആശംസകളോടെ..

ente lokam പറഞ്ഞു...

sathyam..ashamsakal...

kochumol(കുങ്കുമം) പറഞ്ഞു...

ആശംസകള്‍ ..!

sulaiman perumukku പറഞ്ഞു...

മതം ഇന്ന് പുരോഹിതന്മാരുടെ കൈകളിലാണ് ,
പുരോഹിതന്മാർ തങ്ങൾക്കും അധികാരികൾക്കും ആയുധ
കച്ചവടക്കാരനും വേണ്ടി വ്യാഖ്യാ നിക്കുന്നു .മതത്തെ
പ്രവാചകന്മാരിൽ നിന്ന് തന്നെ പഠിക്കണം ...നന്നായിരിക്കുന്നു
ഷാജു കാലത്തിൻറെ ചെവിയിൽ ഉറക്കെ ഓതേണ്ട കവിത
അഭിനന്ദനങ്ങൾ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...