നിയ്യും ഭൂമിയും കവിതയും
ആകാശത്തും
ഭൂമിയിലുമായി
നാം കാണാത്ത-
യെത്ര
കാവ്യങ്ങൾ,

ചിലപ്പോ,
വേനൽ കവിത,
ചിലപ്പൊ
മഴക്കവിത,
മറ്റുചിലപ്പൊ
കവിതകൾ
ശൂന്യമായും,

മഞ്ഞ്
മഴ
ചൂട്
തണുപ്പ്
മലകൾ
കുരുവികൾ
അരുവികൾ
കടൽ
മരം
മേഘം
നക്ഷത്രം
ചന്ദ്രന്‍,
ആകാശത്തും
ഭൂമിയിലുമായി-
യെത്ര യെത്ര
കാവ്യങ്ങൾ,

മനസ്സ്
ആകാശം 
പോലെ
ഘനീഭവിച്ച്
ഒരു ശോക 
കവിതപോലെ,
ചിലപ്പോൾ
വലിയ 
വരികളുണ്ടാകും,
മറ്റുചിലപ്പൊ
കവിത
ശൂന്യമായും,
അതെ
നാം കാണത്ത-
യെത്ര യെത്ര
കാവ്യങ്ങൾ,

ആകാശത്തും
ഭൂമിയിലുമായി
നാം കാണത്ത-
യെത്ര
കാവ്യങ്ങൾ.


ഡിസംബര്‍ 16 (ധനു 1)
ഇന്ന് മലയാള കവിതാദിനം.-

32 Response to "നിയ്യും ഭൂമിയും കവിതയും"

Manoj Kumar M പറഞ്ഞു...

പ്രകൃതിയില്‍ കവിതകള്‍ എങ്ങനെ ശൂന്യമാകും? അത് ഇപ്പോഴും കാവ്യമയം അല്ലെ?

MyDreams പറഞ്ഞു...

ആദ്യത്തെ രണ്ടു പാരഗ്രഫ് പിന്നെയും അവാര്‍ ത്തിച്ചു കവിഅതയുടെ ആസ്വാദനത്തെ കെടുത്തുന്നു

ഒന്ന് മനസിയിരുത്തി വായിച്ചാല്‍ കവിത നന്നാക്കി എടുക്കാം ..

all the best

മണ്ടൂസന്‍ പറഞ്ഞു...

ശരിയാ ഷാജൂ, ഒരു സാധാരണ മനുഷ്യന് ഈ ലോകത്തിന്റെ സൗന്ദര്യത്തിലേക്ക് കണ്ണും കാതും തുറന്ന് വച്ചാൽ തന്നെ എത്രയെത്ര കവിതകൾ കാണാം,അറിയാം,ആസ്വദിക്കാം.?
പിന്നെ ഒരു കവിക്കാണെങ്കിൽ കാണുന്ന കാഴ്ചകളൊക്കെ കവിതകളാക്കാം.
മഴ,കായൽ,അരുവി,കടൽ,ഇലകൾ,മഞ്ഞുതുള്ളികൾ......
അങ്ങനെ നമുക്ക് പറയാവുന്നതിനേക്കാൾ അധികം.
നീയെഴുത് ഷാജൂ,ഈ പ്രകൃതിയിലേക്ക് കണ്ണും കാതും തുറന്ന് വച്ച് എഴുത്.
ആശംസകൾ.

കൊമ്പന്‍ പറഞ്ഞു...

കവിത
കല്ലിലും മുള്ളിലും
കാഞ്ഞിര കുറ്റിയിലും
കടലിന്‍റെ അടിയിലും
ഉണ്ട്
ആശംസകള്‍ ഷാജു

അനാമിക പറഞ്ഞു...

നല്ല വരികള്‍ ഷാജൂ . കുഞ്ഞി വരികളില്‍ വലിയ ആശയം . ഇഷ്ടായി :)

asha sreekumar പറഞ്ഞു...

അതെ നാം കാണാത്ത എത്ര എത്ര കാവ്യങ്ങള്‍ ..... നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലായിടത്തും നിറയെ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ആകാശത്തും ഭൂമിയിലും മനസ്സിലുമെല്ലാം കവ്യമനോഹരചിന്തകള്‍

razla sahir പറഞ്ഞു...

നല്ല രചന ഷാജു ,അഭിനന്ദനങ്ങള്‍ ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@manoj ഭായി നന്ദി
കവിത ശൂന്യമായി എന്നല്ല എല്ലായിടത്തും കവിതയുണ്ട്, അത് കണ്ടെത്താൻ കഴിയുന്നില്ല നമുക്ക് മുന്നിൽ അവ ശൂന്യം പക്ഷെ അപ്പോഴും അവിടെ നാം കാണത്തൊരു കവ്യമുണ്ട്..

@MyDreams നന്ദി, ശ്രമിക്കാം

@maneesham , നന്ദി മഛൂ, തുടരാം, നിയ്യൊക്കെയല്ലെ നമ്മളെ ശക്തി

@komban ഭായി , നന്ദി :)

@anaamika, ചേച്ചി നന്ദിയുണ്ട്

@റാംജിയേട്ടാ, നന്ദി ഇനിയും വരിക

@മുഹമ്മദ് ഭായി നന്ദി , :)

@razla, നന്ദി താത്താ

Rainy Dreamz പറഞ്ഞു...

നല്ല വരികൾ ഷാജു....

മനസ് ആകാശം പോലെ ഘനീഭവിച്ച് ഒരു ശോക കവിത പോലെ

ente lokam പറഞ്ഞു...

good shaji..keep going...

നാമൂസ് പറഞ്ഞു...

ഇടവേളകളിലെ നെടുവീര്‍പ്പുകള്‍ കവിതയിലെ സുന്ദര മൊഴികളും..

പ്രദീപ്‌ കുറ്റിയാട്ടൂര്‍ പറഞ്ഞു...

നല്ല ഒരു കവിത എന്ത് കൊണ്ടും നന്നായിരിക്കുന്നു ആശംസകള്‍

Mohammed kutty Irimbiliyam പറഞ്ഞു...

അണുമുതല്‍ അണ്ഠകടാഹം വരെ അനന്തമായ കാവ്യ ഗ്രന്ഥം നമുക്കായി തുറന്നു വച്ചിരിക്കുന്നു -വാമൊഴികളായി ..വരമൊഴികളായി...!!ഇവിടെ നിന്നല്ലാതെ മറ്റെന്ത് പകര്‍ത്താന്‍ അല്ലേ?ചിന്തിപ്പിക്കുന്ന കവിതയ്ക്ക് അഭിനന്ദനങ്ങള്‍ അകമഴിഞ്ഞ് ....

Umerguru umer പറഞ്ഞു...

നന്നായി കണ്ണാ , ഇത്ര മതിയാകും ഭാഷ ചിന്തേരിട്ടു മിനുക്കുക എന്ന് മുണ്ടശ്ശേരി മാഷ്‌ ,ഇവിടെ വീതുളി പ്രയോഗം കൂടി നടത്തി നന്ന് ,

asrus ഇരുമ്പുഴി പറഞ്ഞു...

ആശംസകള്‍ എന്റെ കവിതേ...
കൊള്ളാം ഷാജു ..
അസ്രുസ്

അജ്ഞാതന്‍ പറഞ്ഞു...

കുഞ്ഞു,നല്ല കവിത

Abid Ali പറഞ്ഞു...

പ്രപഞ്ച വിസ്മയം കണ്ടു
അന്ധാളിച്ച മര്‍ത്ത്യാ
നീ കഥയും കവിതയുമായി
എന്നെ വര്‍ണ്ണിച്ചു നെടുവീര്‍പ്പിട്ടു കാലം കളയുന്നു ....
എന്റെ പിന്നിലെ പരാ ശക്തിയെ
പറയാത്ത നിന്‍ ചുണ്ട് മൂകാമോ ? അത്
കാണാത്ത നിന്‍ കണ്ണ് അന്ധമോ ???

Gopan Kumar പറഞ്ഞു...

നിലക്കാതെ ഒഴുകട്ടെ ജീവിത കാവ്യം

ആശംസകള്‍

സീത* പറഞ്ഞു...

കവിതയുടെ വിസ്മയം...പ്രപഞ്ചത്തിന്‍റേയും :)

gini gangadharan പറഞ്ഞു...

Good one yaar.... go on....

ഫൈസല്‍ ബാബു പറഞ്ഞു...

ഹാഹ ഹ കവിതക്ക് ഇഷ്ടം പോലെ വേക്കന്‍സി ഉണ്ടായത് കൊണ്ട് ,ഷാജുവും ഞാനുമടക്കം കുറെ ബ്ലോഗര്‍ മാര്‍ കമന്റ് കിട്ടി ജീവിച്ചു പോകുന്നു :)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പ്രിയരേ നന്ദി എല്ലാവർക്കും
ഇത് വായിച്ചതിനും, കമാന്റിയതിനും നന്ദി

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നാം പ്രകൃതിയെ കുറിച്ച്‌ വാചാലമാകുമ്പോൾ കവിത പിറക്കുന്നു..
കവിയുടെ വാചാലതയെ ഏറ്റുപ്പിടിച്ചു കൊണ്ട്‌..ആശംസകൾ..!

Arif Bahrain Naduvannur പറഞ്ഞു...

ഷാജു ഇതെപ്പടി.... :)

വാനിലും ഭൂവിലും
കാവ്യങ്ങളെത്ര,
അതിൽ നാം
കാണാത്തവയെത്ര

വേനലായ്, മഴയായ് കാണും
കവിതകൾ ചില നേരം
ശൂന്യമായ് മറയുന്നതെന്തേ?

അരുവികൾ കുരുവികൾ പാടും
കവിതകൾ, മലകളിൽ
ചെന്നാരോ ഏറ്റു പാടി

കടലും തിരയും
രചിച്ചയാ കാവ്യങ്ങൾ
മേഘങ്ങൾ
ഹ്രിദയത്തിലേറ്റു വാങ്ങി

രണ്ടിറ്റു കണ്ണുനീർ തുള്ളിയാൽ
അതു പിന്നെ ഭൂമി തൻ
മാറിൽ കുളിരു കോരി

വാനിലും ഭൂവിലും
കാവ്യങ്ങളെത്ര,
അതിൽ നാം
കാണാത്തവയെത്ര


ഷാജു അത്താണിക്കല്‍ പറഞ്ഞു...


കൊള്ളാം കിടിലൻ
ആശംസകൾ

എല്ലാവർക്കും നന്ദി

njaan punyavalan പറഞ്ഞു...

നന്നായിരിക്കുന്നു സ്നേഹാശംസകള്‍

Nena Sidheek പറഞ്ഞു...

മനസ്സ്
ആകാശം
പോലെ
ഘനീഭവിച്ച്
ഒരു ശോക
കവിതപോലെ,
ചിലപ്പോൾ
വലിയ
വരികളുണ്ടാകും,
മറ്റുചിലപ്പൊ
കവിത
ശൂന്യമായും...
ഇത് വളരെ ശെരിയാണ് ഷാജുവേട്ടാ.

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

കൊള്ളാം

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

കാഴ്ചകളും കാവ്യങ്ങളുമനവധി. അവ കാണാൻ തെളിച്ചമുള്ള അകക്കണ്ണുകൾ വേണം. പലപ്പോഴും. പലർക്കും അതാണില്ലാത്തത്.

kochumol(കുങ്കുമം) പറഞ്ഞു...

കാവ്യ മനോഹര ചിന്തകള്‍ കൊള്ളാം ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...