പെശക് ബുക്ക് അഥവ ഫേസ്ബുക്ക്മാ ർക്ക് സുക്കർബർഗിനു  വണക്കംഇന്ന് മലയാളിക്ക് കഞ്ഞിയും പയറിനെക്കാളും വിലയുള്ള ഫേസ്ബുക്ക് സമ്മാനിച്ച ഈ പഹയന്ന് നന്ദിയല്ലാതെ എന്താണ് നൽകുക,കാലം മാറുന്നതിനനുസരിച്ച് കോലം മാറാൻ വേണ്ടി മലായാളിയും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫേസ്ബുക്കെന്ന അമിട്ട് പൊട്ടിയത് ,തന്റെ എല്ലാ ചിന്തകളും തുറന്ന് പറയാനുള്ള അവസരം കിട്ടിയപ്പോൾ മറ്റെല്ലാവരേയും പോലെ നമ്മളും ഇന്റെനെന്റിലെ ഏറ്റവും വലിയ ചൂണ്ടയായ ഫേസ്ബുക്കിൽ അഭയം പ്രാപിച്ചുഓർക്കൂട്ടിൽ കുടിങ്ങിയിരുന്ന നെറ്റ് ബുജികളെല്ലാം അതിനെ തട്ടിമാറ്റി വേഗം ഫേസ്ബുക്കിലേക് ചേക്കേറിഅതോടെ മീൻ വിൽക്കുന്ന ആന്ത്രുവും ബാർബർ ഷോപ്പിലെ എഴാം ക്ലാസ്കാരൻ നിസാറുമെല്ലാം how are you buddy എന്ന് ചോദിക്കൽ തുടങ്ങി. അപ്ഡേറ്റുകളിൽ ലൈക്കിനും ഷെയറിനും വേണ്ടി മറ്റുള്ളവന്റെ കമന്റ് ബോക്സിൽ അക്ഷരപെരുമഴ പെയ്യിച്ചു.

ഇന്ന് സമൂഹിക രംഗത്ത് ഫേസ്ബുക്കിന്റെ പിന്നണി പ്രവർത്തനം പ്രശംസനീയംതന്നെഇന്റർനെറ്റിനേയും സോഷ്യൽ മീഡിയകളേയും ഒഴിവാക്കാൻ ഇനിയുള്ളകാലം നമുക്ക് കഴിയില്ല എന്ന് വീണ്ടും വീണ്ടും ഈ ഇന്റെർനെറ്റ് കൂട്ടായ്മകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു
കേരളത്തിൽ ജീവകാരുണ്യ പ്രവർത്തന്നങ്ങൾ ഇപ്പോൾ വളരെ സജീവമായി ഫേസ്ബുക് ഗ്രൂപ്പുകൾ ചെയ്യുന്നുണ്ട് എന്ന് അറിയാൻ കഴിയുമ്പോൽ ഞാൻ അടക്കമുള്ള ഫേസ്ബുക്ക് അഗങ്ങൾക്ക് അഭിമാനിക്കാം,അതുപോലെ പല നല്ല കാര്യങ്ങളും ഫേസ്ബുക്കെന്ന ഈ വലിയ ലോകം നമുക്ക് നൽക്കുന്നുണ്ട്മുല്ലപ്പൂ വിപ്ലവം തെട്ട് അന്നാ ഹാസാരെ വരേയുംഇറോം ശർമിളയിൽ നിന്നും മലാലയിലേക്കും സമര ഇരമ്പലകുൾ ഈ ഇന്റർനെറ്റിന്റെ അതിവിശാല മേച്ചിൽ പുറങ്ങളിൽ തകർത്താടിയപ്പോൾ എല്ലാ മുഖ്യധാര മാധ്യമങ്ങളും അതിനെ പ്രശംസിച്ചു,


നഴ്സിംഗ് സമരത്തെ അനുകൂലിച്ച് ഗ്രൂപ്പുകളും പേജുകളും തുടങ്ങിഎന്തിനു പറയുന്നു ജപ്പാനിലെ സുനാമിഫണ്ടിലേക്ക് പോലും സഹായാഭ്യര്‍ത്ഥനകൾ ഫേസ്ബുക്കിലൂടെ നടന്നു എന്ന് പറയുമ്പോൾ നമുക്ക് മനസ്സിലാക്കാം ഇന്ന് ഫേസ്ബുക്ക് എത്രത്തോളം ഈ ആധുനിക ജീവിതത്തെ സ്വാധീനംചെലുത്തി എന്നത്സഹായാഭ്യര്‍ത്ഥനകളിലെ ചതിക്കുഴികളും നമ്മൾ വായിക്കാൻ ഇടയായത് ഇതിന്റെ മറ്റൊരു വശംകൂടിയാണ്,ഇപ്പോൾ നമ്മുടെ വീട്ടിലെ കുട്ടികൾ നടക്കാൻ തുടങ്ങിയാൽ ചോദിക്കുന്നത് മിഠായിയല്ലായിരിക്കും! പകരം അവർ ചോദിക്കുന്നത് അച്ഛാ ഒരു ഫേസ്ബുക്ക് അക്കൗണ്ട് വേണം എന്ന് തോന്നിക്കും വിധം വീട്ടിലെ എല്ലാ കുട്ടികളും ഇപ്പൊ ഫേസ്ബുക്കിലുണ്ട്!വളരെ നല്ല കാര്യം പുതിയ തലമുറ വളരുന്നത് തന്നെ നെറ്റിലാണ്അവർ അങ്ങനെ വളർന്നാലെ നാളെയുടെ പുതുതലമുറക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂതന്റെ മക്കൾ ഫേസ്ബുക്കിലെ വലിയ ആളാണെന്ന് പറയുന്നതൊക്കെ കൊള്ളാംപക്ഷെ ഒന്ന് സൂക്ഷിച്ചില്ലേൽ അക്കൗണ്ടും ലൈക്കും പിന്നെ കുട്ടിയും മാഞ്ഞുപോകും തിരിച്ചെടുക്കാൻ കഴിയാത്ത പെട്ടകിണറ്റിൽ വീണപോലെയാകുംഈ അടുത്ത് അത്തരം വാർത്തകൾ നിങ്ങൾ വായിക്കുന്നവരായിക്കും,


യൂറോപ്പ്യനായ മാർക്ക് സുക്കർബർഗ് എന്ന ചെറുപ്പക്കാരന്നാണ് ഫേസ്ബുക്ക് ഉണ്ടാക്കിയത്മാർക്കിന്റെ കൾച്ചറും നമ്മളെ കൾച്ചറും രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്അവർക്ക് എല്ലാം ഓപൺ ആണ്നാം അങ്ങനെയല്ല ആയതിനാൽ മാർക് ഉണ്ടാക്കിയ ഈ ഫേസ്ബുക്കിൽ കാണാൻകൊള്ളാത്തതും നമ്മുടെസംസ്കാരത്തിനു സ്വികരിക്കാൻ പറ്റാത്തതുമായ ചിത്രങ്ങളും വീഡിയോകളും ധാരാളം ഉണ്ടാകുംഅത് കണ്ട് നമ്മുടെ കുട്ടികൾ വഴിപിഴച്ച് പോക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്പക്ഷെ കുട്ടികളോട് നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കരുത് എന്ന് പറയുന്നത് ഇന്നത്തെ ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കുംഅവനെ ഇത് ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്ഒരു ചെറിയ നോട്ടം അവന്റെ വാളിലും കമന്റിലും ആക്ടിവിറ്റിളിലും വേണം അവൻ എവിടെയൊക്കെയാണ് ലൈക്കുന്നത് കമന്റുന്നത് എന്ന നാം അറിഞ്ഞിരിക്കണംഇതെല്ലാം അറിഞ്ഞും അറിയിച്ചു കൊടുത്തുകൊണ്ട് മാത്രം നിങ്ങൾ അഹങ്കരിക്കുക എന്റെ കുട്ടി ഫേസ്ബുക്കിലും ഉണ്ട് എന്ന്,അല്ലെങ്കിൽ മുകളിൽ പറഞ്ഞപോലെ ഊരാക്കുടുക്കിൽ വീണു പോകുംഅപ്പോഴും നിങ്ങൾ അറിയാതെ ലൈക്കുകളും കമന്റുകളും അവിടെ അക്കങ്ങാളായി മാറിമറിയുന്നുമുണ്ടാകും,കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീ ജനങ്ങളുടെ വൻ ഇരച്ചു കയറ്റമാണ് ഫേസ്ബുക്ക് കണ്ടത്ൾഫ് കൊച്ചമ്മമാരാണ് അതിൽ കൂടുതലുംഒരു ഫേസ്ബുക്ക് പ്രൊഫൈൽണ്ടായാൽ എല്ലാമായി എന്ന മട്ടിൽ ഫേസ്ബുക്ക് വാളിലൂടെയൊരു പോക്കുണ്ട്ഹൊ! ലൈക്കാത്ത പോസ്റ്റുകളും കമാന്റാത്ത വാളും കാണില്ലഎനിട്ട് ഒരു വാൾ പോസ്റ്റും ചാർത്തും " ഇന്ന് ഒരു മൂഡില്ല" 
നമ്മുടെ ഫേസ്ബുക്ക് പഞ്ചാരകളും പുന്നാര കുട്ടന്മാരും അത് കണ്ടാൽ അവർ അതിനെ വിടാതെ കൂടുംഅവർ അതിന്ന് കമന്റ് കൊണ്ട് പൊതിയും ലൈക്കിനാൽ സ്നേഹിച്ച് ഷെയറ് ചെയ്ത് കൊല്ലുംപിന്നെ പേഴ്സണൽ മെസ്സേജിലേക്ക് ഒരു സന്ദേശം സുരാജ് സ്റ്റൈലിൽ:- , "തങ്കച്ചി സുഖങ്ങളൊക്കെതന്നെ" പിന്നെ ചാറ്റായിഅഹങ്കാരം മൂത്ത് സ്നേഹം കവിഞ്ഞ വാളിൽ കാവ്യം വിതറുംകഥ പരക്കുംസിദ്ധാന്തങ്ങൾ ഒഴുകും അവസാനം ജീവിതം തകർത്ത് പ്രഭാത പത്രത്തിൽ പേരില്ലാത്ത ഒരു ന്യൂസും കണാംഇത്തരം വാർത്തകൾ ഇപ്പോ അടുത്താണ് അധികരിച്ചതെങ്കി 
ഇന്നിപ്പോൾ ദിവസവും ഒരു സൈബർ ക്രൈം വാർത്തയെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.  ആര് നെറ്റിൽ കേറിയാലും എത്ര ഫെസ്ബുക്ക് ഫ്രണ്ട്സ് ഉണ്ടെങ്കിലും സൂക്ഷിച്ച് കൈകാര്യം ചൈതില്ലെങ്കിൽ നെറ്റിന്റെ ചതിക്കുഴികൾ നെറ്റുപോലെ അനന്തമായി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന സത്യം മറക്കാതിരുന്നാൽ നന്ന്,കുട്ടികൾ കമ്പ്യൂട്ടറിന്ന് മുമ്പിൽ ഇരിക്കുന്നത് എന്തിനാണെന്ന് ഒരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്അവർ കാണുന്ന സിനിമകൾ വ്യാജനാണോ എന്നും വരെ പരിശോധിക്കേണ്ടിയിരിക്കുന്നുാളെ നാം അറിയാതെ നമ്മുടെ കുട്ടികളുടെപേരിൽ സൈബർ പോലിസ് കേസ് ചാർജ് ചെയ്താൽ എന്തായിരിക്കും അവസ്ഥആദ്യം മാതാപിതാക്കൾ ഇന്റർനെറ്റും അതിന്റെ അനുബന്ധ പ്രവർത്തനങ്ങളുടേയും പൊതുവായെങ്കിലും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്നിങ്ങൾക്ക് അറിയുന്നതിനേക്കാൾ പലതും നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് വശമുണ്ട് എന്നത് നിങ്ങൾ മറക്കാതിരിക്കുകഫേസ്ക്കിൽ കുട്ടികളെ വലയിൽ വീഴ്താനായി ഇന്ന് പല വ്യാജന്മാരും ഉണ്ട്അവർ മറ്റൊരു പേരിൽ ഐഡി ഉണ്ടാക്കി നിരന്തരം കെണികളൊരുക്കിക്കൊണ്ടിരിക്കുകയാണ്നമ്മുടെ സ്ത്രീകളും അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,എല്ലാം അറിയും എന്ന് അഹങ്കരിക്കുന്നവർപോലും ഇന്ന് പല പ്രശ്നത്തിന്റെ പേരിൽ തന്റെ ഐഡി ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ട് പക്ഷെ അവരുടെ ഫോട്ടോകൾ വെച്ച് പലരും ഇന്നും ഈ ഫേസ്ബുക്കിൽ വിലസുന്നുആദ്യം നാം കരുതിയിരുന്നത് നമ്മുടെ കൗമരക്കാരായ കുമാര-കുമാരിമാർ മാത്രമാണ് ഈ ചതിക്കുഴിയിൽ വീഴുന്നത് എന്നാണ് എന്നാൽ ഇന്ന് എല്ലാ പ്രായത്തിലുള്ളവരും ഇത്തരം ചതിക്കുഴിയിൽ വീണ് ജീവിതം സ്വയം തുലക്കുന അവസ്ഥയാണ് നാം ഈയിടെ ധാരാളം കണ്ടുകൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയകളിൽ നിങ്ങൾ നിങ്ങളുടെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നത് വളരെ സൂക്ഷിച്ച് വേണം പ്രത്യേഗിച്ച് സ്ത്രീകളുടെ നിങ്ങളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ  ചേർത്താൽ വളരെ അനായാസം ഏത് പ്രൊഫൈലിൽ നിന്നും പേസ്റ്റ് ചെയ്യാൻ കഴിയും അത് പിന്നീട് നിങ്ങൾക്ക് തന്നെ വിനയാക്കുകയും ചെയ്യാം,
ഇന്നിപ്പോൾ ഇന്റെനെറ്റ് പ്രേമങ്ങൾ കൂടി വരുകയാണ്നമ്മുടെ കൗമരക്കാർ അവരുടെ പ്രായത്തിന്റെ ചാപല്യത്താൽ അതിൽ കുടുങ്ങുകയും ചെയ്യുന്നുപിന്നീട്അവർ അതിൽ നിന്നും ഊരി പോരാൻ കഴിയാതെ ജീവിതം തുലക്കുന്നുഅത്തരം ചില രസകരമായ വാർത്തകൾ നമ്മളെ ചിരിപ്പിക്കുനതോടൊപ്പം വലിയ പാഠങ്ങൾ നൽകുന്നതാണ് എന്ന് ഇടക്കാലത്ത് നാം മനസിലാക്കിചിലപ്പോൾ വലിയ സെക്സ് റാക്കറ്റിന്റെ കൈളിൽ വരെ എത്തിയ സൈബർ പ്രേമ കഥകൾ നാം വായിക്കുകയുണ്ടായി,


കാലം മാറിക്കൊണ്ടിരിക്കുകയാണ്ഇനി നാളെ ഇതിലും വലിയ സോഷ്യൽ മീഡിയകൾ ഉദയം കൊള്ളുംനാം നാമായി ഇരിക്കാൻ ശ്രമിക്കുകനമ്മുടെ കുട്ടികളെ പുതിയ രീതികൾ പറഞ്ഞ് മനസിലാക്കുകഅവരെ ഇത്തരം ചതിക്കുഴികളിൽ നിന്ന് രക്ഷിക്കുക എന്നാൽ മാത്രമേ നാളെയുടെ നല്ല സോഷ്യൽ മീഡിയ ഉപഭോക്താക്കളാക്കാൻ  നമുക്കും നമ്മുടെ വരും തലമുറക്കും കഴിയൂ.2-12-2012 Malayalam news :-32 Response to "പെശക് ബുക്ക് അഥവ ഫേസ്ബുക്ക്"

- സോണി - പറഞ്ഞു...

ഹൈടെക്‌ കാലമല്ലേ, പത്തുവയസ്സുകാരന്‍ പിറന്നാളിന് സമ്മാനമായി എന്നോട് ചോദിച്ചത് ഒരു 4GB പെന്‍ഡ്രൈവ്‌ ആണ്.
ഒരുപാട് അക്ഷരപ്പിശകുകള്‍...

ഷാജു അത്താണിക്കൽ പറഞ്ഞു...

രണ്ടാമത് പേപ്പറിൽ നോക്കി ടൈപ്പ് ചൈതതാ മാറ്റാം

sameer thikkodi പറഞ്ഞു...

congrats dear !!!

പിന്നെ ഇതെല്ലാം ഒരു ക്ലീഷേ അല്ലേ ഭായ്... മുൻപ് മൊബൈൽ ഫോണും ഇന്റർനെറ്റും ഇപ്പോൾ ഫേസ് ബുക്ക് പോലുള്ള സൈറ്റുകളും.. ഇനി എന്താണാവോ??

asif shameer പറഞ്ഞു...

എല്ലാ വശങ്ങളും തുറന്നെഴുതി .,.,അഭിനന്ദനങ്ങള്‍

Mohiyudheen MP പറഞ്ഞു...

നല്ല സന്ദേശം നൽകുന്ന ലേഖനം ഷാജു

ആശംസകൾ

Sangeeth Vinayakan പറഞ്ഞു...

നല്ലത്.. പക്ഷെ വായിക്കാന്‍ എളുപ്പം ഈ പേപ്പര്‍ കട്ടിംഗ് ആയിരുന്നു ട്ടോ..

K@nn(())raan*خلي ولي പറഞ്ഞു...

എടാ നിന്നെയവര്‍ സില്മേലെടുത്തു എന്നറിഞ്ഞപ്പോ സന്തോഷം തോന്നി.
വ്യക്തമായി വായിക്കാന്‍ കഴിഞ്ഞില്ല.
ഇപ്പൊ വായിച്ചു. നന്നായെടാ.

(ഫോണ്ട് സൈസ് കുറയ്ക്കൂ. പാരഗ്രാഫ് നേരെയാക്കൂ)

Umerguru umer പറഞ്ഞു...

ഏറ്റവും നല്ല ഗുണം സുരക്ഷിതം ആയി പ്രേമിക്കം എന്നത് തന്നെ , പണ്ട് കാലത്ത് ഞാനൊക്കെ പ്രേമിക്കാന്‍ പെട്ട പാട് , ഇന്നിപ്പോള്‍ ഞാന്‍ നേരിട്ട് ചില പെണ്ണുങ്ങളോട് ചോദിക്കുന്നു ഞാനുമായി ഉടല്‍ പങ്കു വയ്ക്കാന്‍ ഇഷ്ട്ടം ആണോ എന്ന് ,ചിലര് പറയും പോടാ ഫ്വ്ജ്‌.ക്ക്ന്വ്വ്ജ് നെ എന്ന് , ചിലര് സന്തോഷ പൂര്‍വ്വം തയാര്‍ ആകുന്നു , ഇന്നേ എവിടെ ആണ് ഷാജൂ പിശക്

കൊമ്പന്‍ പറഞ്ഞു...

ആദ്യം തന്നെ ഷാജുവിന്‍റെ ഒരു ലേഖനം പത്രത്തില്‍ വന്നു എന്നതില്‍ ഉള്ള സന്തോഷം അറിയിക്കുന്നു
കാലം മാറുന്നതിനു അനുസരിച്ച് ഇതൊക്കെ നമുക്ക് ആവശ്യം ആണ് പിന്നെ ഇതിന്‍റെ ദോഷം എന്ന് പറഞ്ഞാല്‍ നാം എങ്ങിനെ ഇതിനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചാണ്

മണ്ടൂസന്‍ പറഞ്ഞു...

ഷാജൂ വളരെ സന്തോഷം ട്ടോ,
നിന്റെയും എഴുത്ത് അച്ചടി മഷി പുരണ്ടല്ലോ.
സന്തോഷമുണ്ട്,ഈ കാര്യത്തിനായി നീ ഒരുപാട് പഠനങ്ങളും അപഗ്രഥനങ്ങളും നടത്തിയിട്ടുണ്ട്.
അതെല്ലാം ഇതിൽ ഞാൻ അറിയുന്നു,വായിക്കുന്നു.
ആശംസകൾ.

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

എന്റെ ഇക്കയുടെ മൂന്നു വയസ്സായ മോന്‍ എന്നോടു ചോദിച്ചു ഒരു എം‌പി4 വീഡിയോ പ്ലേയര്‍ വേണം എന്നു , അപ്പോ ഒരു രണ്ടു കൊല്ലം കഴിയുമ്പോള്‍ മിക്കവാറും അവന്‍ ഫെയ്സ്ബുക്ക് വേണം എന്നു പറയും ഉറപ്പാണ് ,

നെറ്റ് ലോകത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തിയ നല്ല ഒരു ലേഖനം . ആശംസകള്‍

നിസാരന്‍ .. പറഞ്ഞു...

ഷാജു അഭിനന്ദനം. നല്ല ലേഖനം. പിന്നെ ബ്ലോഗില്‍ എന്താ ഇങ്ങനെ. ഫോണ്ട് ശരിയാക്കൂ

kochumol(കുങ്കുമം) പറഞ്ഞു...

കൊള്ളാം നല്ല ലേഖനം ഷാജൂ ..!

ചീരാമുളക് പറഞ്ഞു...

ചിന്തോദ്ദീപം! കാലികപ്രസക്തം!
ഇവ്വിഷയത്തിൽ നിരവധി ലേഖനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മിക്കതും ആക്ഷേപഹാസ്യത്തിന്റെ അതിപ്രസരത്തിൽ ഗൗരവം ചോർന്ന് ഒരു കോമഡിചിത്രം പോലെ അവസാനിച്ചു. ഷാജുവിന്റെ എഴുത്ത് വേറിട്ട് നിൽക്കുന്നതവിടെയാണ്. 
നമ്മുടെ കുടുംബബന്ധങ്ങളെ തകർക്കുന്ന, കുറഞ്ഞ പക്ഷം ദുർബ്ബലപ്പെടുത്തുകയെങ്കിലും ചെയ്യുന്ന ഈ സാങ്കേതികവിദ്യയെ വളരേ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. 

ആചാര്യന്‍ പറഞ്ഞു...

നല്ലൊരു ലേഖനം തന്നെ....അണ്ടിയോട് അടുക്കുമ്പോഴേ അറിയൂ എന്നാണല്ലോ...കുറച്ചു കഴിയുമ്പോള്‍ ഇത് പോയി വേറെ വരും അല്ലെ? ആശംസകള്‍ ചിന്തിക്കാന്‍ ഉതകുന്ന ലേഖനം തന്നതിനു നന്ദിയും ..

പടന്നക്കാരൻ പറഞ്ഞു...

Good one!! Shaju !!

Jefu Jailaf പറഞ്ഞു...

നന്നായി ഷാജു ... അഭിനന്ദനങ്ങള്‍..

KOYAS..KODINHI പറഞ്ഞു...

ആശംസകള്‍

razla sahir പറഞ്ഞു...

gud 1..

asrus ഇരുമ്പുഴി പറഞ്ഞു...

ഷാജുവില്‍ നിന്ന് ഞാന്‍ വളരെ സമ്പുഷ്ടമായ ഒരു ലേഖനം പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ..
പക്ഷെ കാര്യങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകുക മാത്രം ചെയ്തു ..വായനയെ പിടിച്ചിരുത്തുന്ന തന്ത്രങ്ങള്‍ കുറവായിരുന്നു...എങ്കിലും നല്ലരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്
ഇനിയും നല്ല ലേഖനങ്ങള്‍ ഉണ്ടാവട്ടെ...
ആശംസകളോടെ
അസ്രുസ്

അംജത്‌ പറഞ്ഞു...

നന്നായി കൈകാര്യം ചെയ്തു ..! നന്നായിട്ടുണ്ട് ഷാജു.

ajith പറഞ്ഞു...

സൂക്ഷിക്കാം
ദുഃഖിക്കാതിരിക്കാം

Arun Kappur പറഞ്ഞു...

എന്തിനും എന്ന പോലെ ഫെയ്സ് ബുക്കിനും നല്ല വശവും ചീത്ത വശവും ഉണ്ട്. നമുക്ക് നല്ല വശങ്ങള്‍ പ്രചരിപ്പിക്കാം. നല്ല സന്ദേശം ഷാജു..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ
എല്ലാവർക്കും നന്ദി, ഇനിയും വരുമല്ലൊ

koseth പറഞ്ഞു...

kalathinanusaricha kolam kettumpozhum...athu thanikku pakamano ennum koode sradhhikkuka...good note priya suhruthe...:)

Rainy Dreamz പറഞ്ഞു...

സൂക്ഷിച്ചാൽ ദുഖിക്കേണ്ട അല്ലെ? സൂക്ഷ്മത പാലിക്കുന്നവർ രക്ഷപ്പെട്ടു...

കൊള്ളാം, നല്ല വശങ്ങളെ ഉൾക്കൊണ്ട് നമ്മുടെ സംസ്കാരത്തിന് ഉതകാത്തവയെ അവഗണിക്കുന്നത് തന്നെ അഭിലഷണീയം...

അഭിനന്ദനങ്ങള് ഷാജു

viddiman പറഞ്ഞു...

കൊള്ളാം..ലേഖനം നന്നായിട്ടുണ്ട്

Pradeep Kumar പറഞ്ഞു...

പ്രിന്റ് മീഡിയയിലൂടെ കൂടുതല്‍ വിപുലമായ ഒരു വായനക്ക് ലേഖനത്തിന് അവസരം ലഭിച്ചതില്‍ സന്തോഷവും, അഭിനന്ദനവും അറിയിക്കുന്നു.....

ഫെയ്സ് ബുക്ക് കാലത്തിന്റെ ആവശ്യമാണ്. വിവരസാങ്കേതികവിദ്യയുടെ അനുഗ്രഹമായാണ് ഞാന്‍ ഫെയ്സ് ബുക്കിനെ കാണുന്നത്. ആശയപ്രകാശനത്തിന്റെ മേഖലയില്‍ അത് തുറന്നുവെച്ച വിപുലമായ സാദ്ധ്യതകള്‍ സുക്കര്‍ബര്‍ഗുപോലും ചിന്തിച്ചിട്ടില്ലാത്ത തലങ്ങളിലേക്ക് വികസം പ്രാപിച്ചിരിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ചാലകശക്തിയായി ഫെയ്സ്ബുക്ക് മാറിയിരിക്കുന്നു. മണിപ്പൂരിലെ സമരനായിക ഇറോം ഷര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പിന്തിരിപ്പന്‍ നിയമത്തിനെതിരെ സത്യാഗ്രഹമിരുന്ന ഒരു സമരമുഖത്ത് പങ്കാളിയാവാന്‍ എനിക്കു കഴിഞ്ഞത് ഫെയ്സ്ബുക്ക് കൂട്ടായ്മ കൊണ്ടാണ്. കൈകാലുകള്‍ തളര്‍ന്നുപോയ ഒരു ചെറുപ്പക്കാരനെ സഹായിക്കവാനായി ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

വ്യക്തിപരമായ ഇത്തരം അനുഭവങ്ങള്‍ സജീവമായി ഫെയ്സ്ബുക്കില്‍ ഇടപെടുന്നവര്‍ക്കൊക്കെ പങ്കുവെക്കാനുണ്ടാവും.

എല്ലാ വ്യവസ്ഥിതിയിലും ഉള്ളപോലെ ചില ദോഷവശങ്ങള്‍ ഫെയ്സ് ബുക്കിനും ഉണ്ട്.ഫെയ്സ് ബുക്കിന്റെ വിമര്‍ശകര്‍ പലപ്പോഴും അവ കൂടുതല്‍ ഉയര്‍ത്തിക്കാട്ടി നല്ല വശങ്ങളെ തമസ്കരിക്കുന്നതു കണ്ടിട്ടുണ്ട്....

നല്ലൊരു ലേഖനം ഷാജു.

തുമ്പി പറഞ്ഞു...

ലേഖനം നന്നായിരുന്നു. കാലം മാറുന്നതനുസരിച്ച് മാറ്റങ്ങളും അനിവാര്യമാണ്. ആ മാറ്റങ്ങളിലുണ്ടാകുന്ന ഗുണവും ദോഷവും നാം തിരിച്ചറിഞ്ഞാല്‍ കുഴപ്പമില്ല.

ente lokam പറഞ്ഞു...

Good one shaji..ashamsakal..

വിരോധാഭാസന്‍ പറഞ്ഞു...

ഗുണദോഷ സമ്മിശ്രമായ ഫേസ്ബുക്ക് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജയിലില്‍ വരെ പോകാം എന്ന് ഈ അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു..

നല്ല എഴുത്ത് ! ആശംസകള്‍ ..

ali pm പറഞ്ഞു...

നല്ല വശങ്ങളും,ദുരുപയോഗങ്ങളും കാര്യകാരണ സഹിതം വളരെ ലളിതമായി
അവതരിപ്പിച്ചു.... ഫേസ്ബുക്കിനെ കുറിച്ചുള്ള അടുത്തിടെ വായിച്ചതില്‍ തരക്കേടില്ലാത്ത നല്ല ലേഖനം...

അഭിനന്ദനങ്ങള്‍.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...