സഹനസമരം


pic from Google 

എരിച്ചും കഴുത്തറുത്തും
ഞെരിച്ചുകൊല്ലുന്ന പ്രാണനായ്,
ചിരിച്ചും വിശപ്പേറിയും
മൗനമായിനിയെത്രനാൾ!,
ഇനിയെന്ന് തീരും നിന്റെ
മൗനമാം ഹൃദയ വേദന,

ഇറോം നീ ഉറക്കെ വിളിക്കേണ്ട
ഇറോം നീ സമരമുഖത്തിരിക്കേണ്ട
നിൻ നിണം വറ്റും വരേക്കുമോ!
നിൻ ശ്വാസമുച്ച്വസിക്കുന്നതിൽ മാത്രമോ-
സമരം, നിൻ ജീവനാഡി  തുടിക്കും കാലമത്രയും,
ഒരു തുള്ളി മഴ പെയ്യുമെന്നതുമോർത്തവൾ
ഈ കരിമേഘം മായുന്ന സ്വപ്നവും കണ്ടവൾ ,

അധിപന്‍ ഒത്താശയോതുന്നവരേ,
ചുവപ്പ് ചവർപ്പിൽ പണം കൊയ്യുന്നവരേ
ചോരവറ്റിവിളറിയമുഖം നിങ്ങളാരുംകാണുകില്ല,
ചോരയൊഴുകും നദിയുടെ
കരയിൽ കൂരവെച്ചവരല്ലൊ നിങ്ങൾ,

എരിച്ചും കഴുത്തറുത്തും,
ഞെരിച്ചുകൊന്നൊരാ
ജീവന്റെയാത്മാവ്,
തിരിച്ചൊരിക്കൽചോദിച്ചീടും,
മരിച്ചിട്ടില്ലാത്ത ഒരുവളെ
നിങ്ങൾ തിരിച്ചറിഞ്ഞില്ലേയെന്ന്,

ആരാണുതൻ ശത്രുവെന്നൊരിവിടുന്നുണ്ടീ മുഖം
നേരോടെ ചോദ്യങ്ങൾക്ക് 
മറുപടിയില്ലാത്ത മേലാളരേ,
മനവികതതയ്ക് ഈ ഭൂവിൽ
മൂല്യമുണ്ടോയെന്ന് തേടുന്ന
മൗനവീഥിയിലെ നായിക
സഹനസമര പ്രതീകമേ...........

48 Response to "സഹനസമരം"

നാമൂസ് പറഞ്ഞു...

"ഞാന്‍ അഭിമാനിക്കുന്നു,
സഖാവ് ഇ എം എസിനെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാന്‍ അഭിമാനിക്കുന്നു,
ഞാന്‍ ഭഗത് സിംഗിനെ വായിച്ചിട്ടുണ്ട്.
ഞാന്‍ അഭിമാനിക്കുന്നു,
ഞാന്‍ ഫിദല്‍ കാസ്ട്രോയുടെ കാലത്താണ് ജീവിക്കുന്നത്.
ഞാന്‍ അഭിമാനിക്കുന്നു,
എന്റെ നാട്ടില്‍ ഇറോം ശര്‍മിള എന്നൊരു പെണ്‍കുട്ടിയുണ്ട്,
അവര്‍ ഒരു പോരാളിയാണ്". !

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@നാമൂസ് ഭായി
നിങ്ങളോടൊപ്പം ഒന്ന് സമരം വിളിക്കുക എന്നതാണെന്റെ ലക്ഷ്യ ഈ ഊർമിളയ്ക്ക് വേണ്ടി നമ്മുടെ ശർമിളക്കായ്................
നന്ദി യുണ്ട് എല്ലാത്തിന്നും, എന്റെ കവിതകൾ വായിച്ച് തെറ്റുകൾ തിരുത്തി തരുന്നതിന്നും അല്ല അതിന്ന് ഞാൻ നന്ദിയിൽ ഒതുക്കുന്നില്ല .......

JaY Dèé പറഞ്ഞു...

kollalo videonnnn... :-) :-) :-)

പൈമ പറഞ്ഞു...

shaju..good ..

നിസാരന്‍ .. പറഞ്ഞു...

സമരങ്ങള്‍ക്ക് നേരെ എത്ര വേണമെങ്കിലും കണ്ണടച്ച് ഒരു ജനാധിപത്യ രാജ്യത്തിന് പോലും മുന്നോട്ടു പോകാന്‍ കഴിയും എന്നതിന്റെ പ്രതീകമാണ് ഇറോം ശര്‍മിള. പക്ഷെ ആ പോരാട്ടവീര്യം അഗ്നി പകരുന്ന മനസ്സുകളെ അധിക കാലം നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ സര്‍ക്കാറിനും ആകില്ല. വരികള്‍ നന്നായിട്ടുണ്ട് ഷാജു

K@nn(())raan*خلي ولي പറഞ്ഞു...

ആദ്യത്തെ രണ്ടു പാരഗ്രാഫ്‌ ശരിക്കും തീവ്രം. അത് കഴിഞ്ഞപ്പോള്‍ ചിലയിടങ്ങളില്‍ DYFIക്കാരുടെ മുദ്രാവാക്യം പോലെയായി. എന്നാലും നിന്റെ വരികള്‍ക്ക് എന്നും ഉണ്ടാകാറുള്ള ഒരു ഉശിര് ഈ കവിതക്കും ഉണ്ട്. നിനക്കെന്റെ വയലറ്റ് പൂക്കള്‍ ആശംസകള്‍ !
(സര്‍വ കളറും രാഷ്ട്രീയ തെമ്മാടികള്‍ കൊണ്ടുപോയി. അതാ വയലറ്റ്‌),)

ഫിറോസ്‌ പറഞ്ഞു...

കൊള്ളം.. നന്നായിട്ടുണ്ട് ഈ ഓര്‍മ്മപ്പെടുത്തല്‍.... ഫോണ്ട് ശരിയാക്കിയാല്‍ വായനാ സുഖം നല്‍കും എന്ന് തോന്നുന്നു.. ശ്രദ്ധിക്കുമല്ലോ... :)

Jomon Joseph പറഞ്ഞു...

ഈ ഫോണ്ട് ഇച്ചിരി അതിക്രമം ആയി പോയി, ബാക്കി കവിത കൊള്ളാം:) അക്ഷരങ്ങളുടെ അഗ്നി സ്വീകരിക്കുന്നു, ആശംസകള്‍ !!!

മണ്ടൂസന്‍ പറഞ്ഞു...

ഞാന്‍ അഭിമാനിക്കുന്നു,
സഖാവ് ഇ എം എസിനെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാന്‍ അഭിമാനിക്കുന്നു,
ഞാന്‍ ഭഗത് സിംഗിനെ വായിച്ചിട്ടുണ്ട്.
ഞാന്‍ അഭിമാനിക്കുന്നു,
ഞാന്‍ ഫിദല്‍ കാസ്ട്രോയുടെ കാലത്താണ് ജീവിക്കുന്നത്.
ഞാന്‍ അഭിമാനിക്കുന്നു,
എന്റെ നാട്ടില്‍ ഇറോം ശര്‍മിള എന്നൊരു പെണ്‍കുട്ടിയുണ്ട്,
അവര്‍ ഒരു പോരാളിയാണ്". !

ഞാൻ എന്റെ ബ്ലോഗ്ഗ് കമന്റ് ചരിത്രത്തിൽ ആദ്യമായി ഒരു സുഹൃത്തിന്റെ വാക്കുകൾ കടമെടുക്കുന്നു.
മറ്റൊന്നുമില്ല. ആശംസകൾ.

പട്ടേപ്പാടം റാംജി പറഞ്ഞു...

വരികള്‍ നന്നായിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

കൊമ്പന്‍ പറഞ്ഞു...

ആരാണ് ശത്രു എന്നും
എന്താണ് ശത്രുത എന്നും വെക്തം
പക്ഷെ അധികാര മുട്ടാളന്മാരുടെ
കണ്ണ് മാത്രം തുറക്കുന്നില്ല എന്നതിലാണ് രോഷം
ഈ റോമിന് എന്‍റെ അഭിവാദ്യങ്ങള്‍

Umerguru umer പറഞ്ഞു...

വരിക വരിക സഹചരെ സഹന സമര സമയമായ്‌
കരളുരച്ച് കൈകള്‍ കോര്‍ത്തു കാല്‍ നടക്കു പോക നാം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ എല്ലാവർക്കും നന്ദി
ഈ സഹനസമരത്തിന്ന് സമരം വിളിച്ചവർക്ക് നന്ദി
ഇനിയും വരുമല്ലോ

വേണുഗോപാല്‍ പറഞ്ഞു...

ഷാജു... നന്നായിരിക്കുന്നു

സഹന സമരത്തിന്റെ ഉജ്ജ്വല പ്രതീകമാണ് ഇറോം ..
അവരെ കുറിച്ച് അടയാളവും സ്മരിച്ചത് സന്തോഷം നല്‍കുന്നു !!

Manoj Kumar M പറഞ്ഞു...

വളരെ നന്നായി.. പന്ത്രണ്ട് വര്‍ഷമായി.. വര്‍ഷത്തിലൊരിക്കല്‍ എങ്കിലും അവരെ നമ്മള്‍ ഓര്‍ക്കണ്ടെ ... അതില്‍ കൂടുതലൊന്നും അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനില്ല..

asrus ഇരുമ്പുഴി പറഞ്ഞു...

ഇന്നെത്തെ പുട്ടുംകുറ്റി നിരാഹാര സമരമുഖങ്ങള്‍ കണ്ടു പഠികേണ്ടതും ,സഹനസമരത്തിന് പുതിയ മുഖം നല്‍ക്കാന്‍ തയ്യാറായ 'എന്റെ പെങ്ങളെ' കുറിച്ച് അവര്‍ അഭിമാനിക്കെണ്ടാതുമാണ് .
പല്ല് തേച്ചാല്‍ ഒരു തുള്ളി വെള്ളം ആ തൊണ്ടയിലൂടെ ഇറങ്ങിപോകുമോ എന്ന് ഭയന്ന് വര്‍ഷങ്ങളോളം അത് ഉപേക്ഷിച്ചവളെ...ഒരു നാടിനു വേണ്ടി പൊരുതി മരിക്കുന്നവളെ..നീ യാണ് എന്റെ ശരിയായ പെങ്ങള്‍ ! നീയാണ് ഭാരതത്തിനു പരിശുദ്ധി !!
................
നല്ല വരികള്‍ നല്‍കി അവളെ അനുഗ്രഹിച്ച താങ്കള്‍ക്ക് എന്റെ ആശംസകള്‍
അസ്രുസ്

ഫൈസല്‍ ബാബു പറഞ്ഞു...

പ്രതിഷേധം കവിതയില്‍ കൂടിയും ,,നന്നായി ഷാജു

ajith പറഞ്ഞു...

ഇറോം ശര്‍മ്മിള
ചെറുത്തുനില്പിന്റെ ചരിത്രത്താളുകളില്‍ ഭാവികാലം ഇവളുടെ നാമം സ്വര്‍ണ്ണലിപികളില്‍ എഴുതിവയ്ക്കും
............ഭാവികാലത്ത് മാത്രം

kochumol(കുങ്കുമം) പറഞ്ഞു...

പ്രതിഷേധം കൊള്ളാം ഷാജൂ !

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

നിരാഹാര സമരവും, സത്യാഗ്രഹ സമരവും നമുക്ക് പഠിപ്പിച്ചു തന്ന മഹാത്മാവിന്റെ ഈ മണ്ണില്‍ ഇതെല്ലാം എന്ന് മുതല്‍ക്കാണ് തെറ്റും കുറ്റവും ആയത് ? ഇന്ത്യയില്‍ കയറി വന്നു സ്ഫോടനവും, വെടി വെപ്പും നടത്തി പോകുന്ന ഇസ്രേല്‍ , ഇറ്റലി കാരോട് ഈ നിയമങ്ങള്‍ക്കു എന്ത് കൊണ്ട് തന്റേടം കാണിക്കാന്‍ സാധിക്കുന്നില്ല ? ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഇന്ത്യയോടു ചെയ്യുന്ന പോലെയുള്ള മഹാ അപരാധങ്ങള്‍ എന്തായാലും ഇറോം ചെയ്തിട്ടില്ല എന്ന കാര്യം ഉറപ്പ്.

ഈ ഓര്‍മപ്പെടുത്തല്‍ നന്നായി ഷാജൂ ...
ഇറോം ചാനു ഷര്‍മിള ചെയ്ത തെറ്റ് എന്ത് ?
ആചാര്യന്‍ പറഞ്ഞു...

മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന സമയം സ്വന്തം മുറ്റം അടിച്ചു വാരി ഇരുന്നെങ്കില്‍......,,,,,അല്ലെ നല്ലൊരു കവിത ഷാജു

ente lokam പറഞ്ഞു...

സഹന സമരം..നല്ലത് ആണ് ഇപ്പോള്‍

ഭരണക്കാര്‍ക്ക്....


കാരണം അവര്‍ക്ക് കണ്ണ് തുറക്കേണ്ട ആവശ്യമേ വരില്ല...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു

Jefu Jailaf പറഞ്ഞു...

അഴിമതിക്കെതിരായ സമരങ്ങള്‍ , ജീവിക്കാനുള്ള അവകാശ സമരങ്ങളെ മുക്കിക്കളയുന്നു. ഒരല്പ നേരം ആ കരച്ചിലും കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ എന്റെ ഭരണ കൂടമേ.. ഞങ്ങള്‍ കൂട് ത അഭിമാനിക്കുമായിരുന്നു ആ വ്യവസ്ഥിതിയെക്കുറിച്ച്.

അഭിവാദ്യങ്ങള്‍ ഷാജു...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ എല്ലാവർക്കും നന്ദി
ഈ സഹനസമരത്തിന്ന് സമരം വിളിച്ചവർക്ക് നന്ദി
ഇനിയും വരുമല്ലോ

വര്‍ഷിണി* വിനോദിനി പറഞ്ഞു...

തീവ്രമുള്ള വരികൾക്ക്‌ ആശംസകൾ.!

Absar Mohamed പറഞ്ഞു...

നന്നായിരിക്കുന്നു.

roopz പറഞ്ഞു...

ആവേശത്തോടെ വായിച്ചു നല്ല വരികള്‍

Shaleer Ali പറഞ്ഞു...

നല്ല ഉദ്യമം പ്രിയാ ..
സഹന സമരത്തിന്‌ നമുക്ക് ചൂണ്ടിക്കാട്ടാന്‍ ഇതിലും വലിയൊരു പ്രതീകം
ഇന്ന് വേറെയില്ല ... അഭിനന്ദനങ്ങള്‍....

Nassar Ambazhekel പറഞ്ഞു...

ഭരണകൂടങ്ങൾ നിയമങ്ങൾ നിർമ്മിക്കുന്നത് അധികാരത്തിന്റെ നിലനില്പിനു വേണ്ടി മാത്രമാകുമ്പോൾ അതിലെ മനുഷ്യവിരുദ്ധത തുറന്നു കാട്ടാൻ എരിഞ്ഞു തീരുന്ന ഒരു ജീവിതം. നന്നായി ഈ ഓർമ്മപ്പെടുത്തൽ.

.ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

വിപ്ലവം നിറഞ്ഞ വരികള്‍ സമരം അനിവാര്യമാകുമ്പോള്‍ ഇനിയും പിറക്കും സമരനായികമാര്‍ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ എല്ലാവർക്കും നന്ദി
ഈ സഹനസമരത്തിന്ന് സമരം വിളിച്ചവർക്ക് നന്ദി
ഇനിയും വരുമല്ലോ

Mohiyudheen MP പറഞ്ഞു...

കവിതയിലെ തീക്ഷണത വായനക്കാരിലേക്ക് പകർന്നിരിക്കുന്നു

ആശംസകൾ ഷാജു

കാടോടിക്കാറ്റ്‌ പറഞ്ഞു...

ആ സഹന സമരത്തിന് ആശംസകള്‍... ഷാജുവിനും..

razla sahir പറഞ്ഞു...

gud 1...

Anwar Sadique പറഞ്ഞു...

സഹന സമരത്തിന് എല്ലാ വിത പിന്തുണയും ....വരികള്‍ക്കിടയിലെ തീക്ഷ്ണത വഴനക്കാരിലേക്ക് എത്തിക്കുന്നതില്‍ ഷാജു വിജയം കണ്ടിരിക്കുന്നു എല്ലാ ഭാവുവങ്ങളും

കാത്തി പറഞ്ഞു...

ഇതൊരു ഓര്‍മ്മകുറിപ്പാണ് മറവിയിലേക്ക് മറയുന്ന വിപ്ലവത്തിനെ വീണ്ടെടുക്കുന്ന വരികള്‍. ആശംസകള്‍

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

കവിത കൊള്ളാം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയരേ എല്ലാവർക്കും നന്ദി
ഈ സഹനസമരത്തിന്ന് സമരം വിളിച്ചവർക്ക് നന്ദി
ഇനിയും വരുമല്ലോ

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

നല്ല കവിത. ശക്തമായ കവിത.

Echmukutty പറഞ്ഞു...

സഹനസമരം കാണാതിരിക്കാനും ആരേയും കാണിക്കാതിരിക്കാനും അധികാരം ആവതു പണിപ്പെടുന്നുണ്ട്...
വരികള്‍ കൊള്ളാം.

sangeetha പറഞ്ഞു...

moorchayulla varikal

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
ആശംസകള്‍..

ശ്രീക്കുട്ടന്‍ പറഞ്ഞു...

കണ്ണ്‍ മൂടിക്കെട്ടപ്പെട്ട വായ പൊത്തിപിടിക്കപ്പെട്ട ചെവികള്‍‍ കൊട്ടിയടയ്ക്കപ്പെട്ട ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ വീരനായിക..

തിര പറഞ്ഞു...

സമരം അത് അതിജീവനത്തിന്‍റെ മാര്‍ഗ്ഗമാണ്...അത് വിജയിച്ചെ മതിയാകൂ.....എന്‍റെയും തിരയുടെയും സമരാശംസകള്‍ ....

Pradeep Kumar പറഞ്ഞു...

ഇറോം ഒരു പ്രതീകമാണ്....

കവിത മണിപ്പൂരിന്റെ സമരനായികക്കു വേണ്ടി മാത്രമല്ല.
ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന കാടന്‍ നിയമസംഹിതകള്‍ക്കും. ഗാന്ധിയന്‍ സമരമുറകളെപ്പോലും അവഗണിച്ച് കൊളോണിയല്‍കാലത്തെപ്പോലും വെല്ലുന്ന ഭരണകൂടഭീകരതക്കും എതിരായാണ്....

asha sreekumar പറഞ്ഞു...

മനവികതതയ്ക് ഈ ഭൂവിൽ
മൂല്യമുണ്ടോയെന്ന് തേടുന്ന
മൗനവീഥിയിലെ നായിക
സഹനസമര പ്രതീകമേ...........ഇറോം നീ സഹന സമര പ്രതീകം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...