തെരുവോരംത് തെരുവോരം പ്രവർത്തകൻ മുരുകൻ
തെരുവിൽ അലയുന്ന നിരാലംബരായ തെരുവു മനുഷ്യരെ സംരക്ഷിക്കുന്നതിനായി തന്റെ ജീവതം മുഴുവൻ മാറ്റിവെച്ച ഒരു ചെറുപ്പകാരൻ,ഇദ്ദേഹത്തെ കുറിച്ച് എത്ര വാക്കുകൾ പറഞ്ഞാലും അതൊന്നും അദ്ദേഹത്തിനെ പ്രവർത്തനത്തോളം വരില്ല,താൻ നടന്ന വഴികളിലൂടെ തിരിച്ചു നടന്ന്, ആ വഴികളിലെ മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചയർത്തുന്ന നമ്മുടെ സ്വന്തം മുരുകൻ, അല്ല എല്ലാവരുടേയും.....
തെരുവിൽ നിന്നുവന്ന ഈ ചെറുപ്പകാരന്നായി തെരുവിന്റെ മനുഷ്യർക്കായ് ഞാൻ ഇതാ ഈ വരികൾ സമർപ്പിക്കുന്നു ....

കവിത :-  തെരുവോരം

വിദൂരയാം ഈ പാതയോര കാൽവിളക്കുകൾ
നീണ്ടയീ വഴികളിൽ ഒരു ഇരുട്ടിൻ നിഴൽമറച്ച്,
രാത്രിയാം നിദ്രക്ക് ഉറങ്ങാതെ കൂട്ടായ
പ്രാകാശ വിസ്മയം മുരുകനിൽ പ്രഭയായ്,

തെരുവിലലയുന്ന തെരുവിന്റെ ജീവനുകൾ,
തിരയുന്ന എച്ചിലിൻ ജീര്‍ണ്ണതയിൽ ജീവിച്ച
തെരുവിന്റെ കൂട്ടരേ നിങ്ങളിലൊരുവനവൻ
തെരുവോരത്തെ പ്രകാശ തിരി നാളമായ്,

നഗര വെളിച്ചത്തിൽ നരഗത്തിൽ നിന്നവർ
വിധിയെ മറന്നും വിങ്ങാനറിയാതെയും
വിളക്കുകാലുകളിൽ അഭയം തേടിയവർ
വെറുങ്ങലിച്ചവർ അവരും മനുഷ്യർ

തിരിച്ചറിഞ്ഞൊരാ രാത്രിയാം കറുപ്പിനെ
തിരസ്ക്കരിക്കാതെ ഈ കാൽ വിളക്കിനെ,
കൈപിടിച്ചുയർത്തിയൊരു ആതുരഭവനവും
മറക്കാതെ നടന്നു മുരുകനീ വീഥിയിൽ,

ഇനിയുമുണ്ടെന്നിൽ ബാക്കിയാ കർമങ്ങൾ
എന്നൊരാ വാക്കുകൾ മുഖകാന്തിയേകി
നഗരയോരത്ത് ഈ വിളക്കുകാലിൻ ചുവട്ടിൽ
ഇന്നുമാ തെരുവോര പടവുകൾ പായകൾ,

ഒരു രാത്രിയാം യാത്രാദ്യനേരത്ത്,
നഗരമദ്ധ്യത്തിൻ വെളിച്ച  വിസ്മയം കണ്ട
എച്ചിലിൻ കുരുന്നിന്റെ കണ്ണിൽ തിളങ്ങിയ
തിളക്കമിന്നും മറക്കാത്തയോർമകൾ,

തെരുവു മൃഗങ്ങളിൽ അഴുകിയലയുന്ന
എച്ചിൽ തിരയുന്ന മാനവാ നിനക്ക്
അത്താണിയായവൻ വരുമീ രാവുകളിൽ
തെരുവോര പ്രതിക്ഷയാം നീ ദൈവദൂതൻ.

                          ഇവിടെ ഇത് കേൾക്കുകയും ചെയ്യാം.                       

sharjah Indian association ന്റെ സുവനീരിൽ വന്നത്  

54 Response to "തെരുവോരം "

നിസാരന്‍ .. പറഞ്ഞു...

കവിതയേക്കാള്‍ ഈ വരികള്‍ എഴുതിയ ആ മനസ്സിന് എന്റെ കൂപ്പു കൈ. വരികളും ഹൃദ്യം..

ചന്തു നായർ പറഞ്ഞു...

ആശംസകൾ

VIGNESH J NAIR പറഞ്ഞു...

ഹൃദ്യം സുന്ദരം

MyDreams പറഞ്ഞു...

aa nalla manasinu namaskkaram

Mohammed kutty Irimbiliyam പറഞ്ഞു...

ഷാജു...കവിത വായിച്ചപ്പോള്‍ ഈ 'അത്താണി'മനസ്സില്‍ തട്ടിയതിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് ആ പഴയ കാവ്യാനുഭൂതികളാണ്.അഭിനന്ദനങ്ങള്‍ !

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഈ ഓര്‍മപ്പെടുത്തലിനു നന്ദി ഷാജു...ഇത് പോലെയുള്ള ചെറുപ്പകാര്‍ നമ്മളെ പോലുള്ളവര്‍ക്ക് വഴി കാട്ടിയാകട്ടെ..ആശംസകളോടെ.

Shaleer Ali പറഞ്ഞു...

മനസ്സില്‍ നന്മ മരിച്ചിട്ടില്ലാത്ത...
സഹോദരന് കാവ്യ മാലയിലൂടെ
പിന്തുണ നല്‍കിയ പ്രിയ സുഹൃത്തേ...
താങ്കള്‍ക്കു പ്രണാമം....
നന്മ എന്നും തിളങ്ങിക്കൊണ്ടേ ഇരിക്കട്ടെ ...

Shaleer Ali പറഞ്ഞു...

ശ്രുതി അവിടെവിടോക്കെയോ ഒന്ന് പോയെങ്കിലും
ഷാജു ന്റെ കവിതാ പാരായണവും കുഴപ്പമില്ലാട്ടോ :D

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിതയും ചൊല്ലലും ഇഷ്ടായി.
ഇത്തരം പിന്തുണകള്‍ ഒരുമിക്കട്ടെ....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നിസാരൻ :- നന്ദി പ്രിയാ
ചന്തു ചേട്ടാ:- നന്ദി
my dreams :- നന്ദി
മുഹമ്മെദ് ഇക്കാ:- വളരെ സന്തോഷം , നന്ദി
പ്രവീ:- നന്മകൾ നേരുന്നു , നന്ദി
ഷലീർ:- സന്തോഷം മച്ചാ, ശ്രുതി പോയി, പിന്നെ പിച്ച് അതും പോയി, തൊണ്ട ട്രൈ ആയി
റാജി ചേട്ടാ:- വീണ്ടും വരിക, നന്ദി

Vp Ahmed പറഞ്ഞു...

ഈ കവിതയും പരിചയപ്പെടുത്തലും വളരെ ഹൃദ്യമായി

Rainy Dreamz പറഞ്ഞു...

നല്ല കവിത...കൊള്ളാം കെട്ടോ....

നന്ദി ഈ പരിചയപ്പെടുത്തലിന്... മുരുകൻ നമുക്കെല്ലാവർക്കും ഒരു മാതൃകയാവട്ടെ...!

ആശംസകള്

വേണുഗോപാല്‍ പറഞ്ഞു...

കട്ട് മുടിക്കാന്‍ മത്സരിക്കുന്നവരുടെ സാമ്രാജ്യത്തില്‍ ഇനിയും പ്രജകള്‍ തെരുവില്‍ അലയും. അന്നത്തിനായി ....

മുരുകനെ പോലെ ഒരു പാട് പേര്‍ ജന്മ്മമെടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

കവിത കൊള്ളാം

പി. വിജയകുമാർ പറഞ്ഞു...

മുരുകന്മാർ ഉള്ളത്‌ ഇപ്പോഴും പ്രതീക്ഷയ്ക്കു വക നൽകുന്നു.

പടന്നക്കാരൻ പറഞ്ഞു...

നന്നായി ഷാജൂ..

SREEJITH NP പറഞ്ഞു...

മുരുകനെ എനിക്ക് ടിവിയിലൂടെ മാത്രമേ അറിയൂ. കേട്ടിടുണ്ട് ഒരുപാട്, ഇതുപോലെയുള്ള ചെറുപ്പക്കാര്‍ വളര്‍ന്നു വരട്ടെ. നന്മയുള്ള ഒരു സമൂഹം ഉണ്ടാവട്ടെ. കവിതയും നന്നായി.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സമർപ്പണം പ്രശംസനിയം..
വരികളും നന്നായിരിയ്ക്കുന്നു.,ആശംസകൾ...!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നല്ല വരികള്‍ ! കവിത തെരുവിന്റെ മക്കള്‍ക്ക്‌ സമര്‍പ്പിച്ചത് നന്നായി !

ente lokam പറഞ്ഞു...

ആശയവും സമര്‍പ്പണവും പരിചയപ്പെടുത്തലും
ഹ്രുദ്യം..മനസ്സിനെ സ്പര്‍ശിക്കുന്നു.
ആദ്യം തന്നെ അക്ഷരതെറ്റുകള്‍ കല്ല്‌ കടി ആയി..
(ഇദ്ദേഹം.. അദ്ദേഹം)

ചൊല്ലിക്കേട്ടത്‌ ഒട്ടും മനസ്സിനെ സ്വാധീനിച്ചില്ല..
അടുത്ത കവിതാ പാരായണം സ്വന്തമായോ ആരെക്കൊണ്ടു
എങ്കിലും ചൊല്ലിച്ചോ നന്നായി കേള്‍ക്കാന്‍ കാത്തിരിക്കുന്നു..
ആശംസകള്‍...

അനാമിക പറഞ്ഞു...

ഇങ്ങിനെ ഒരു ചിന്തയ്ക്ക് അത് കോറിയിട്ട മനോഹരമായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍.പാരായണം കുറച്ചൂടെ ബോള്‍ഡ്‌ വോയ്സില്‍ ആകാം .ഇതു പേടിച്ചു ചൊല്ലുന്ന പോലെ ആയോ?എന്നാലും കൊള്ളാം ഷാജു .നന്മകള്‍ വറ്റിയിട്ടില്ലാത്ത മനസ്സിന് എന്‍റെ സ്നേഹം .

pranaamam പറഞ്ഞു...

എന്നെയും ആവേശിച്ച ചെറുപ്പക്കാരനാണ് മുരുകന്‍.. . നന്നായിരിക്കുന്നു ഗുരൂ വരികള്‍. . ഇനിയും നല്ല കവിതകള്‍ പിറക്കട്ടെ ആ തൂലികയില്‍ നിന്ന്.

Nisha പറഞ്ഞു...

നമുക്കിടയിലെ അറിയപ്പെടാതെ പോകുന്ന ഇത്തരം നല്ല മനസ്സുകളെ വെളിച്ചത്തു കൊണ്ട് വന്നതിനു നന്ദി! മുരുകന്‍റെ നല്ല മനസ്സും, ആ നന്മ കാണാനും അത് ഇനിയും കുറെ പേരിലേയ്ക്ക് പകരാനുമുള്ള ഷാജുവിന്റെ നല്ല മനസ്സിനും നന്ദി!!!

കൊമ്പന്‍ പറഞ്ഞു...

ഷാജു തെരുവിന്റെ സംരക്ഷന്‍ ആയ മുരുകനെ കുറിച്ച് ഒരു പാട് വായിച്ചും ഒരു പാട് വീഡിയോ ക്ലിപ്പ് കണ്ടും നന്നായി അറിയാം
ആ നല്ല മനസ്സിനു ഷാജുവിന്റെ തൂലികയിലൂടെ അടര്‍ന്നു വീണ ഈ സമര്‍പ്പണത്തിന് അഭിവാദ്യം
കവിതയുടെ ചൊല്ലലും ഒരു പരിധി വരെ കൊള്ളാം

Absar Mohamed പറഞ്ഞു...

ഹൃദ്യം...
മനോഹരമായി പറഞ്ഞു... അആശംസകള്‍ ഷാജൂ..

ശ്രീക്കുട്ടന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് മച്ചാ.അഭിനന്ദനങ്ങള്‍..

Jomon Joseph പറഞ്ഞു...

ഇങ്ങനെയൊരു നല്ല മനുഷ്യനെ കുറിച്ച് അറിയാന്‍ ഇട തന്നതിന് നന്ദി ഷാജു, (ഇപ്പോള്‍ എന്റെ ജീ ക്കെ യുടെ നിലവാരം മനസിലായി കാണുമല്ലോ :) ) ,വരികള്‍ നന്നായിട്ടുണ്ട്, ഓഫീസില്‍ ആയത്കൊണ്ട്‌ കവിത പാരായണം കേള്‍ക്കാന്‍ സാദിച്ചില്ല,വീണ്ടും ഒരുപാടു വരികള്‍ കോറിയിടാന്‍ ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ ആശംസകളും !!!!

Jefu Jailaf പറഞ്ഞു...

അഭിനന്ദനങ്ങള്‍ ഷാജൂ.. നല്ല മനസ്സിന്‍.
മുരുകനെ പോലുള്ളവരെ ആരും അറിയാതെ പോകുന്നു. അറിയാന്‍ ആര്‍ക്കും സമയമില്ലാതെ പോകുന്നു.

Abd Ul Salam പറഞ്ഞു...

ഇദേഹത്തെ പറ്റി കേട്ടിട്ടുണ്ട്...നല്ല കവിത...ഡാ...കീപ്‌ ഗോയിംഗ്..

Mohiyudheen MP പറഞ്ഞു...

ഫേസ്ബുക്കിൽ ഈയിടെയായി കണ്ടത് ഇദ്ധേഹത്തിന്റ്റെ കവിതയാണോ?

നല്ല ശ്രമത്തിന് അഭിനന്ദനങ്ങൾ

akhil chandrasree പറഞ്ഞു...

നല്ല കവിത.....
മുരുകനെ പറ്റി ഈയിടയാണ് അറിഞ്ഞത്.... അതും ഫേസ്ബുക്കിലൂടെ....
ഓട്ടോ ഓടിച്ചു കിട്ടുന്ന തുക പൂര്‍ണ്ണമായും തെരുവിന്‍റെ മക്കള്‍ക്ക്‌ ദാനം നല്‍കുന്ന ഒരു വിശാല ഹൃദയ തിനു ഉടമ....
കഴിഞ്ഞ ഓണത്തിന് നമ്മള്‍ വീട്ടില്‍ പൂവിട്ടും ഓണസദ്യ കഴിച്ചും പാമ്പ്‌തുള്ളിയും നമ്മള്‍ അടിച്ചു പൊളിച്ചപ്പോ മുരുകന്‍ ശരിക്കും മുരുകനെ പോലെ തെരുവ് മക്കള്‍ക്ക്‌ അന്നവും വസ്ത്രവും നല്‍കാന്‍ തെരുവില്‍ ആയിരുന്നു.....

നമിക്കുന്നു മുരുകാ.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി എല്ലാവർക്കും
ഇനിയും വരണം
സന്തോഷം

ഫൈസല്‍ ബാബു പറഞ്ഞു...

മുരുകനെ കുറിച്ച് ഒരു പാട് ടെലിവിഷന്‍ പരിപാടികള്‍ കണ്ടിട്ടുണ്ട് ,ഇപ്പോള്‍ ബ്ലോഗില്‍ ഷാജുവിന്‍റെ ഒരു നല്ല കഥയും !! ആശംസകള്‍

Arif Zain പറഞ്ഞു...

മനുഷ്യത്വത്തിന്‍റെ ആള്‍രൂപത്തിന് കവിത കൊണ്ടൊരു സമാനം നല്‍കിയ കവി ഷാജുവിന് ഒരായിരും ആശമസകള്‍

sumesh vasu പറഞ്ഞു...

മനോഹരമായി ഷാജൂ

kochumol(കുങ്കുമം) പറഞ്ഞു...

നല്ല വരികള്‍ക്കും , നല്ല മനസ്സിന് നമസ്കാരം ഷാജൂ !!

Mubi പറഞ്ഞു...

വരികളും ആലാപനവും നന്നായിട്ടുണ്ട്..ആശംസകള്‍

Nena Sidheek പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടോ

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

അനേകം മുരുകന്മാരെ ആവശ്യപ്പെടുന്നുണ്ട് നമ്മുടെ സമൂഹം. കവിതയെഴുത്തിനു, ദീനാനുകമ്പയ്ക്കും ആശംസകൾ!

എം.അഷ്റഫ്. പറഞ്ഞു...

വരികളും ചൊല്ലലും മനോഹരമായി.
അഭിനന്ദനങ്ങള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി എല്ലാവർക്കും
ഇനിയും വരണം
സന്തോഷം

Shahid Ibrahim പറഞ്ഞു...

enik eshtamayath kavitha parayanamanu.

Umerguru umer പറഞ്ഞു...

നമുക്ക് കാരുണ്യം ഉണ്ടാവണം , കരുണ കാണിക്കുന്ന ആളുകളോട് ബഹുമാനം വേണം , അവരെ പുകഴ്ത്തുക തന്നെ വേണം , അതില്‍ തെറ്റില്ല , പക്ഷെ കവിതയ്ക്ക് അത് വിഷയം ആക്കുമ്പോള്‍ കുറെ ഏറെ ശ്രദ്ധിക്കാന്‍ ഉണ്ട് , പോരാ പോരാ നാളില്‍ നാളില്‍ ദൂരെ ദൂരെ ഉയരട്ടെ എന്നത് പോലും കവിതയുടെ സ്വഭാവം ആര്ജ്ജിച്ചില്ല പകരം അത് ഒരു പതാക ഗാനം മാത്രമോ മുദ്രാവാക്യമോ ആകുന്നതു അത്തരം ഒരു പര്‍പസിനായി അത് എഴുതപ്പെട്ടു എന്നതിനാല്‍ ആണ് , ഇവിടെയും കവിതയുടെ സ്പാര്‍ക്ക് ഉണ്ട് , നഗര വെളിച്ചത്തില്‍ നരകത്തില്‍ നിന്നവര്‍ എന്നൊക്കെ പ്രാസ അനുപ്രാസ സ്വഭാവം ഒക്കെ ഉള്ള വരികള്‍ കാണാം ,,, അപ്പോഴും ഞാന്‍ പറയും പോര പോരാ എന്ന് തന്നെ ,,,

deeputtan പറഞ്ഞു...

നല്ല വരികള്‍, ഈശന്‍ അനുഗ്രഹിച്ച എഴുത്ത്!

കാടോടിക്കാറ്റ്‌ പറഞ്ഞു...

വരികള്‍ക്ക് ആലാപനത്തിന് നല്ല മനസ്സിന് അഭിനന്ദനങ്ങള്‍ ഷാജു...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി എല്ലാവർക്കും
ഇനിയും വരണം
സന്തോഷം

പൈമ പറഞ്ഞു...

good ... Dear shaaju...

kanakkoor പറഞ്ഞു...

പ്രിയ സുഹൃത്തേ ... നന്നായി. ഇത്തരം മുത്തുകളെ നമ്മള്‍ ഉയര്‍ത്തി കാട്ടണം . മുരുകനും വഴിയോരം പ്രവര്‍ത്തകര്‍ക്കും താങ്കള്‍ക്കും നിറയെ ആശംസകള്‍ ...

International Directory Blogspot പറഞ്ഞു...

Hello from France
I am very happy to welcome you!
Your blog has been accepted in ASIA INDIA a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list Europe TURKEY and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?

. പറഞ്ഞു...

വരികളെക്കാള്‍ അത് പകര്‍ത്താന്‍ കാണിച്ച സഹൃദയത്തിനാണ് കൈയ്യടി.ആശംസകളും.
പിന്നെ ഈ ബ്ലോഗും അതിമനോഹരം തന്നെ.

rasheed mrk പറഞ്ഞു...

കൊള്ളാം ഡാ ഷാജു
മുരുകനെ പോലെയുള്ളവരെ കുറിച്ച് എഴുതുവാനെങ്കിലും നമുക്ക് കഴിയണം എന്ന് ഷാജു കാണിച്ചു തന്നിരിക്കുന്നു നല്ല മനസ്സിന് അഭിനന്ദനം

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

മുരുകനെ കുറിച്ചു എവിടെയോ വായിച്ചിട്ടുണ്ട്.
താങ്കളുടെ പ്രതിബദ്ധത ശ്ലാഘനീയമാണ്.

റോബിന്‍ പറഞ്ഞു...

താമസിച്ചാണ് വരവ്.... നന്നായിട്ടുണ്ട്.... :) ഞാന്‍ കവിത പാരായണം ഇല്ലാത്തവന്‍ ആണ് എങ്കിലും എനിക്ക് ഇഷ്ട്ടമായി..

തുമ്പി പറഞ്ഞു...

കവിതയേക്കാള്‍ ഇഷ്ട്ടമായത് മുരുകനെ കവിതയിലുള്‍ക്കൊണ്ടതാണ്.

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

മുമ്പ് തന്നെ വന്നിരുന്നെങ്കിലും കമ്മന്‍റ് ഇട്ടിരുന്നില്ല ,നല്ല കവിത .. ആലാപനം വളരെ അധികം നന്നായിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...