ചുവപ്പും കറുപ്പുംചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ്  തേക്കുന്നു,

ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;


വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,

ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ  മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!


പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന

പാവമാ സഖാവിന്നിനന്ത്യവിശ്രമം,

ചുവപ്പിൻ കോട്ടയിൽ

ചെഞ്ചോര കൈകളാൽ ,പൊട്ടി വീണ കണ്ണടയും

അറ്റുവീണ കൈകളും

പെറ്റിയായി കേസെടുത്ത്

ചുവപ്പിനാൽ തളക്കുമവർ ,


ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

മരിച്ചൊരാത്മാവോതിടും,   
പ്രിയരേ....
നെരച്ചൊരീ വാദം   
പൊളിച്ചിടാനായ്;


വളമിട്ടൊന്നിനേം

വളർത്തരുതാരും

വിളവു തിന്നുന്ന

കളകളൊന്നിനേയും,ചിതറി വീണൊരു 

രക്ത തുള്ളിയിൽ

ചെറുതായ് കാണാം,

കരയുമൊരായിരം   

ചിത്തങ്ങളെ

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.

44 Response to "ചുവപ്പും കറുപ്പും"

പാറക്കണ്ടി പറഞ്ഞു...

കവിത നന്നായിട്ടുണ്ട് ഷാജു ഭാവുകങ്ങള്‍ നേരുന്നു ..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.

നല്ല വരികള്‍ ഷാജു...

ഫൈസല്‍ ബാബു പറഞ്ഞു...

ശക്തമായ പ്രതിഷേധം ..
ആദര്‍ശത്തെ ഇല്ലാതാക്കാന്‍ ആളെ തന്നെ വെട്ടികൊല്ലുന്ന പിശാചുക്കള്‍..എന്നിട്ടും പാടം പഠിക്കാത്ത അനുയായികളും ..

മണ്ടൂസന്‍ പറഞ്ഞു...

കെഞ്ചോരപ്പൂക്കളേ
ചെറുചുവപ്പിന്നിതൾകളേ,
ചുടുരക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.

നന്നായിട്ടുണ്ടെടാ ഷാജൂ.... ആ വികാരം മുഴുവനും ഉൾക്കൊണ്ടു. ആശംസകൾ.

Jefu Jailaf പറഞ്ഞു...

ചിതറി വീണൊരു
രക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ..... നന്നായിരിക്കുന്നു ഷാജൂ.. അഭിനന്ദനങ്ങള്‍..

Umerguru umer പറഞ്ഞു...

നല്ല ആശയം ആണ് ,വാക്കുകളില്‍ ചോരപടരുന്നു ,എന്നിട്ടും എന്തേ കവിത ചിതറിപ്പോകുന്നത്‌

rasheed mrk പറഞ്ഞു...

കൊള്ളാം ഷാജൂ
ചങ്കുറപ്പുള്ള വരികള്‍
ആശംസകള്‍

Roshan PM പറഞ്ഞു...

നല്ല ആശയം ആണ്

Mohiyudheen MP പറഞ്ഞു...

നന്നായെഴുതി
ആ‍ശംസകൾ :)

Shaleer Ali പറഞ്ഞു...

വളമിട്ടൊന്നിനേം


വളർത്തരുതാരും


വിളവു തിന്നുന്ന


കളകളൊന്നിനേയും

നന്മ നശിക്കാത്ത മനസ്സിന്റെ ശക്തമായ പ്രതിഷേധം..
അക്ഷരങ്ങളായി പിറന്നിരിക്കുന്നു....
അഭിനന്ദനങ്ങള്‍ പറ്റിയ സുഹൃത്തേ....

പടന്നക്കാരൻ ഷബീർ പറഞ്ഞു...

simple lines but great meanings .........GOOD!!

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

തിളയ്ക്കുന്ന ചിന്തകള്‍ കൊണ്ട് സമൂഹത്തിലെ ഇന്നത്തെ ചുവപ്പിനോടുള്ള അന്ധമായ രക്തം തിളപ്പിക്കലിനെതിരെ ശകതമായി മറുപടി പറഞ്ഞു..നല്ല വരികള്‍..അഭിനന്ദനങ്ങള്‍ ..

ente lokam പറഞ്ഞു...

ഷാജു..പ്രതിഷേധിക്കാന്‍ പോലും
പേടിക്കേണ്ട രീതിയില്‍ മനുഷ്യര്‍
പ്രതികരിക്കുന്ന കാലം ആയി...മതം
പോലെ തന്നെ മറ്റൊരു കറുപ്പ് ആയി രാഷ്ട്രീയം
മതം മാറുന്നു..!!

നല്ല വരികള്‍..കവിതാ ഭംഗിയെപ്പറ്റി എനിക്ക്
അറിയില്ല.. ആശംസകള്‍..

Sumesh Vasu പറഞ്ഞു...

ചുവപ്പും കറുപ്പും
12:56 am ഷാജു അത്താണിക്കല്‍ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;


വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,

ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!


പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന

പാവമാ സഖാവിന്നിനന്ത്യവിശ്രമം,

ചുവപ്പിൻ കോട്ടയിൽ

ചെഞ്ചോര കൈകളാൽ ,പൊട്ടി വീണ കണ്ണടയും

അറ്റുവീണ കൈകളും

പെറ്റിയായി കേസെടുത്ത്

ചുവപ്പിനാൽ തളക്കുമവർ ,


ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

മരിച്ചൊരാത്മാവോതിടും,
പ്രിയരേ....
നെരച്ചൊരീ വാദം
പൊളിച്ചിടാനായ്;


വളമിട്ടൊന്നിനേം

വളർത്തരുതാരും

വിളവു തിന്നുന്ന

കളകളൊന്നിനേയും

അതെ ശരിയാ.... നന്നായി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്റെ എല്ലാ സുഹ്രത്തുകളുടേയും -
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു

സ്നേഹം

പൈമ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പൈമ പറഞ്ഞു...

നല്ല ശക്തമായ വരികള്‍ നിണം വെറുപ്പാകുന്ന സന്ധ്യകള്‍ നമ്മുകുണ്ടാകുന്നു അതാണിക്കാ..നല്ല പോസ്റ്റ്‌

yousufpa പറഞ്ഞു...

രക്ത പതാക സിന്ദാബാദ് .....

വേണുഗോപാല്‍ പറഞ്ഞു...

ശക്തമായ വരികള്‍ ..
നല്ല കവിത
ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

ആശംഷകള്‍

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഷാജു,
നിന്‍റെ മികച്ച മറ്റൊരു കവിത!
ആവര്‍ത്തിച്ച ഈ വരികള്തന്നെ ഏറ്റം നന്ന്.

"ചുടു രക്തമീ മണ്ണില്‍ വെറുപ്പിന്‍ കറുപ്പ് തേക്കുന്നു,"

നിറയെ തീവ്രതയുള്ള വാക്കുകള്‍!!
ആശംസകള്‍ സുഹൃത്തേ.......

MyDreams പറഞ്ഞു...

kollaam ,kurachu koodi Nannkaamayirunnu

Rashid പറഞ്ഞു...

ചോര വീണ കയ്യില്‍ നിന്നുയര്‍ന്നു വന്ന പൂമരം... എന്നൊരു പാടും ഉണ്ട്

Ismail Chemmad പറഞ്ഞു...

കവിതയെ കുറിച്ച് കൂടുതല്‍ പായാന്‍ അറിയാത്തത് കൊണ്ടാണ് പലപ്പോഴും കവിതാ പോസ്റ്റുകളില്‍ പലതും വായിച്ചു അഭിപ്രായം പറയാതെ പോകാറ്.
പക്ഷെ ചില വരികള്‍ അങ്ങനെ മിണ്ടാതെപോകാന്‍ അനുവദിക്കാറില്ല. മനസ്സിനിഷ്ടപ്പെട്ട വരികളാണ് ഈ കവിതകളിലും . പ്രത്യേകിച്ചു ആദ്യ വരികള്‍.
ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

കവിത പ്രതിഷേധത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു .ഷാജു കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നല്ല കവിയാകാം ..ആശംസകള്‍

അഖി ബാലകൃഷ്ണന്‍ പറഞ്ഞു...

ഉശിരന്‍ കവിത ...ഇങ്കലാബുമങ്കലാപ്പുമായി..ആ വ്യതിയാനം കൊള്ളാം..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്റെ എല്ലാ സുഹ്രത്തുകളുടേയും -
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു

സ്നേഹം

Biju Davis പറഞ്ഞു...

ഷാജു, നന്നായിരിയ്ക്കുന്നു!

Nassar Ambazhekel പറഞ്ഞു...

'ചിതറിവീണ ഓരോ രക്തത്തുള്ളിയിലും കരയുന്ന ഒരായിരം ചിത്തങ്ങളെ കാണാൻ' കവിക്കെന്ന പോലെ, വാളെടുക്കുന്നവനും കഴിയുന്ന ഒരു കാലത്തിനായി നമുക്കു കാത്തിരിക്കാം.

മന്‍സൂര്‍ ചെറുവാടി പറഞ്ഞു...

ശക്തമായ പ്രതിഷേധത്തിന്റെ വരികള്‍.
നന്നായിട്ടുണ്ട് ഷാജു

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചിതറി വീണൊരു
രക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ...

ആര് കാണാന്‍!!!!
ശക്തമായ കവിത.

Absar Mohamed പറഞ്ഞു...

നല്ല കവിത...
ആശംസകള്‍...

ചന്തു നായർ പറഞ്ഞു...

ആശംസകൾ

kochumol(കുങ്കുമം) പറഞ്ഞു...

പ്രതിഷേധത്തിന്റെ വരികള്‍ കൊള്ളാം ഷാജു ...!!

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

പ്രതിഷേധം ശക്തമായ വരികളിലൂടെ പ്രതിഫലിക്കുന്നു..ആശംസകൾ..!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്റെ എല്ലാ സുഹ്രത്തുകളുടേയും -
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു

സ്നേഹം

.ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

ചോര എവിടെയും ചോര ചോരയോട്ടം മനുഷ്യനില്‍ തീവ്ര മാകുന്നു മനുഷ്യത്യം മരിക്കുന്നു , സമകാലീന പ്രശ്നങ്ങളില്‍ ഉരിതിരിഞ്ഞ ഈ കവിത നന്നായി ആശംസകള്‍ ഒപ്പം നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

മനസ്സിരുത്തി ഒന്ന് കൂടി വായിക്കു മുഴച്ചു നില്‍ക്കുന്ന വരികളെ ചെത്തി മിനുക്കു ചോര പൊടിയാതെ ചുവപ്പ് പടരാതെ

anupama പറഞ്ഞു...

Dear Shaju,
You have expressed the truth so well...!Congrats!
Sasneham,
Anu

Fayas പറഞ്ഞു...

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,


വായിച്ചു. ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങള്‍ .......

sreee പറഞ്ഞു...

നന്നായി പറഞ്ഞു. കവിത ഇഷ്ടമായി.

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

ചൂടുള്ള ആശയം
ശക്തമായ പ്രതിഷേധം
നല്ല വരികള്‍
യാത്ര തുടരുക .....

ഗഫൂര്‍ കാ ദോസ്ത് പറഞ്ഞു...

ഷാജു ...കവിതയെക്കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല.ഈ കവിത എനിക്കിഷ്ടമായി.നന്നായിരിക്കുന്നു.വീണ്ടും ഗഫൂര്‍ ഇവിടെ വരും..മനോഹരമായ താങ്കളുടെ എഴുത്ത് തുടരുക.ഗഫൂറിന്റെ ആശംസകള്‍

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

" ചുടു രക്തമീ മണ്ണില്‍ വെറുപ്പിന്‍ കറുപ്പ് തേക്കുന്നു " - വികാരനിര്‍ഭരമായ വരികള്‍.., പ്രതിഷേധത്തിന്റെ കൊടുങ്കാറ്റു കാണാന്‍ കഴിഞ്ഞു. എല്ലാ ഭാവുകളും നേരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...