മിഴിയാട്ടം

ഒളിനോട്ടം കൊണ്ടെന്റെ മിഴിയാട്ടം കളയാതെ
കിനാവിന്റെ നീലിമയാല്‍ വിരിമാറിലുറങ്ങാതെ
കിരാതമാം രാത്രിയുടെ ഇരുട്ടില്‍ നീ മായാതെ
എന്നെ കണികാണും വരേക്കും നീ ഉണരാതെ,

ഒരുവേള ഓര്‍മ്മകള്‍ക്ക് മുകളില്‍ മണ്‍കൂനകള്‍
മറഞ്ഞ പഴയ വിസ്മയ സിന്ദൂര രൂപികേ;
ചെന്താമര പൂ പോല്‍ തിളങ്ങുയാ നായികേ
വിസ്മരിച്ചതില്‍ ക്ഷമിക്ക് ക്ഷമിക്കെന്റെ കാഞ്ചനേ,

ഒരു മഞ്ഞു തുള്ളിപോല്‍ നീന്‍ കണ്‍-കോണുകള്‍
ഒരു പുല്‍നാമ്പ് പോല്‍ നിന്റെ ചുണ്ടുകള്‍
മധുപോല്‍ മധുരിക്കും മോഹ ഭംഗി രേണുകേ,
പിരിഞ്ഞു പോയില്ലെ രതിരാഗ ഗഗനമേ,

മറവിയില്‍ ലയിക്കാത്തൊരു ഹിമ ധൂളിപോല്‍
മായാതെ മറയാതെ നിന്റെ മുഖമൊരു ജാലകം
ഇന്നുമെന്‍ ജീവിത വഴികളിലെ കാല്‍ പാടുകള്‍ക്ക്
പിറകില്‍ നിന്‍ കാലൊച്ച കേള്‍ക്കുന്നു സ്നേഹിതേ,

വിരഹമില്ലെങ്കിലെന്നില്‍ എങ്ങിനെ നീയെന്ന്,
ചിലനേരമറിയാതെ ഞാന്‍ ചിന്തിച്ചു പോയ്
വിരഹവും വിസ്മയവും ഇന്നുമീ യാത്രയില്‍
കൂടെ ഉണ്ടന്നെതാണെന്റെ വീര്യവും;

നീ പോയ പാതകള്‍ വിജനമേ വികൃതമോ
പറയാന്‍ കഴിയില്ലയെങ്കിലും നീന്‍ സ്വരം
കേള്‍ക്കാന്‍ ഞാനിതാ ഇരു ചെവിയും തുറന്നവന്‍
കേട്ടവയില്‍ ഇനിയും വിവരിക്കാന്‍ ബാക്കിയും,

എന്തിനീ സ്നേഹമേ വിരഹ സമ്മാനം,
എന്തിനാണ് ദു;ഖ വിധിയാം വിലാപമെന്നു 
ഞാന്‍ ചിന്തിച്ചൊരിക്കലും പഴിച്ചില്ല
കാരണം നിന്നിലാണെന്റെയീ ചെയ്തികളൊക്കയും,

ഒരു മുറവിളി കേട്ടു ഞാനുണരുമ്പോള്‍
പൊട്ടിക്കരച്ചിലുകളും , വിങ്ങിപ്പൊട്ടലുകളും
ചുറ്റും ഒരു ദു:ഖ ഗാനമായ് ,മൂളലായ്
ഇനി ഞാനുറങ്ങട്ടെ നിന്റെ ചിരിക്കായ് കാതോര്‍ത്ത്,

ഒരരുവിപോല്‍ നിന്‍ സ്നേഹം മുഴുവന്‍ നീ നല്‍കി 
തിരിചു പോയപ്പോള്‍ ഒഴികിയെന്‍ കണ്ണിരിന് 
ഉപ്പുണ്ടെ ന്നത് വൈകി ഞാനറിഞ്ഞിപ്പോള്‍-ഒന്നു
നോക്കാന്‍ കഴിഞ്ഞില്ല കണ്ണുകള്‍ കലങ്ങിപ്പോയ്,

തെളിനീര്‍ പുഴപോല്‍ തിളങ്ങിയ നിന്‍ മുഖം
തിളങ്ങുന്നു ഗായികേ എന്‍ മനോ രാധികേ,
ഇനി തിരിച്ചു വരുമോ എന്നോര്‍ത്ത്
നടക്കില്ല ഈ പഴയ വഴികളില്‍ ഒരിക്കലും .

48 Response to "മിഴിയാട്ടം"

rasheed mrk പറഞ്ഞു...

എന്നെ പോലെ ഒരാളും കൂടി ..
വരികളെല്ലാം ഇഷ്ട്ടമായി .
എഴുതി തീരട്ടെ നിന്റെ നൊമ്പരങ്ങള്‍ ... ആശംസകള്‍ ഡിയര്‍

പടന്നക്കാരൻ ഷബീർ പറഞ്ഞു...

pettennu manassilaakunna vaakkukal ...simple love ...

vettathan പറഞ്ഞു...

അത്രയ്ക്കങ്ങോട്ട് ഏറ്റില്ല എന്നൊരു തോന്നല്‍.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

തോനിയതല്ല ഭായി സത്യം തന്നെ
ചുമ്മരൊരു പാട്ടിന്റെ വരിപോലെ ങ്ങ് എഴുതി

നന്ദി ഈ അഭിപ്രായത്തിന്

rasheed bae basheer bae thx

മണ്ടൂസന്‍ പറഞ്ഞു...

പിന്നെന്ത് അഭിപ്രായാ പറയണ്ടേ ? ഞാനിന്ന് വായിച്ച് മനസ്സിലാക്കണതൊക്കെ വികടമാ. ഇതൊരു പ്രണയ കാര്യങ്ങൾ പറഞ്ഞതല്ലേ ? തീവ്രപ്രണയം. അല്ലേ ? ആണേലും അല്ലേലും ഇനിയ്ക്ക് തോന്നിയതങ്ങനേയാ. അതിലെനിക്ക് നല്ല രസകരമായ വരികളായി തോന്നി. പക്ഷെ വെറും പുന്നാര പൈങ്കിളി പാട്ടായിപ്പോയോന്ന് ഡൗട്ടില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആശംസകൾ.

Naushu പറഞ്ഞു...

ഇനി തിരിച്ചു വരുമോ എന്നോര്‍ത്ത്
നടക്കില്ല ഈ പഴയ വഴികളില്‍ ഒരിക്കലും...

നല്ല വരികള്‍ !

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മനീഷ് ഡിയർ അതേ സമ്പവം ഇത് തികഞ്ഞ ഒരു പൈങ്കിളി തന്നെ കിടക്കട്ടെ എന്ന് കരുതി,ഇത് വേണമെങ്കിൽ ഒരു പ്രേമ ഗാനം എന്നൊക്കെ വിളിക്കാം ഹിഹിഹി

@നൗഷൂ നന്ദി

K@nn(())raan*خلي ولي പറഞ്ഞു...

ഏഴാമത്തെ പാരഗ്രാഫ്‌ വായിച്ചപ്പോള്‍ തോന്നിയത്:

സത്യം പറയെടാ. ആരാ നിന്നേം വിട്ടോടിപ്പോയത്!
അതോ നിനക്ക് വട്ടായോ?

(കോപി പേസ്റ്റ്‌ ആവുന്നില്ല. അതാ ഏഴാം പാരഗ്രാഫ്‌ എന്ന് പറഞ്ഞത്. ലളിതഗാനം പോലെ അനുഭവപ്പെട്ടു)

Akbar പറഞ്ഞു...

നല്ല ശ്രമം ഷാജു. ഈണത്തില്‍ ചോല്ലാനാവുന്നു.

safeer mohammad vallakkadavo. പറഞ്ഞു...

നല്ല വരികള്‍ !mchuuu

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹഹഹ ഗണ്ണൂരാനേഈഈഈഈ
വിട്ടുപോയവരോട് ഒരു വലിയ ഗുഡ് ബൈ മാത്രം

ഇന്നുവരെ തിരിഞ്ഞു നോക്കിയാൽ എല്ലാവരിലും ഉണ്ടാവില്ലെ പിരിഞ്ഞുപോയവർ..........
മ്മം ഒരു പക്കാ പൈങ്കിളി

കണ്ണൂ നന്ദി

@അക് ബർ ഭായി നന്ദി, ചിലപ്പൊ നമുക്കിത് ഈണത്തിൽ കേൾക്കാം
@സഫീർ നന്ദി മച്ചൂ

AJITHKC പറഞ്ഞു...

കവിത നന്നായി. ഇതൊന്നു ചൊല്ലി കേൾപ്പിക്കൂ... ആശംസകൾ.

വേണുഗോപാല്‍ പറഞ്ഞു...

നല്ല വരികള്‍ .. കവിത ഇഷ്ട്ടമായി .. ഷാജൂ

Jefu Jailaf പറഞ്ഞു...

തീവ്ര പ്രണയം കാണുന്നുണ്ടല്ലോ.. ചതിച്ചു അല്ലെ .. :) നന്നായിരിക്കുന്നു ഷാജു..

Rashid പറഞ്ഞു...

സ്റ്റാര്‍ട്ട്‌ ചെയ്ത ട്രെയിനിനെയും ചിരിക്കുന്ന പെണ്ണിനെയും വിശ്വസിക്കരുത് എന്നാണല്ലോ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്‌. .. കൊതിപ്പിച്ച് കൊതിപ്പിച്ച് അവസാനം ഒരു പോക്ക് പോകും..

alif kumbidi പറഞ്ഞു...

പ്രണയവും വിരഹവും എത്രമേല്‍ ആവര്‍ത്തിക്കപ്പെടുന്ന വിഷയങ്ങളാകുമ്പോഴും ഓരോരുത്തരും അതിനെ സമീപിക്കുന്ന രീതിയിലെ വ്യത്യസ്തത കൊണ്ടാണ് അത് ശ്രദ്ദേയമാകുന്നത്...
ഒരു കവിതാ രീതി കൈവിട്ട് ഈണത്തില്‍ ഊന്നി ഒരു നാടന്‍ പാട്ടായ് വികസിക്കാനുള്ള thread ആണ് ഇതിനുള്ളത്...
വ്യഗ്രതയില്‍ കവിതയില്‍ ഒതുക്കി കെട്ടിയത് പോലെ തോന്നി...
ഈണമുള്ള വരികളുണ്ട് പലയിടത്തും..
അവയോടുള്ള ഇഷ്ട്ടത്തോടെ....

Umerguru umer പറഞ്ഞു...

no comment

Umerguru umer പറഞ്ഞു...

no comment

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ഇഷ്ടമായി......
എങ്കിലും
പൂപോല്‍ തിളങ്ങുയാ നായികേ.......


ആ "തിളങ്ങുയാ"യില്‍ എന്തോ പന്തികെടുണ്ടോ ഷാജു?

Absar Mohamed പറഞ്ഞു...

നല്ല വരികള്‍....

മൂസാക്ക ചെയ്തപോലെ വിഷ്വലൈസ് ചെയ്യാന്‍ ശ്രമിച്ചുകൂടെ ഭായീ....

പട്ടേപ്പാടം റാംജി പറഞ്ഞു...

ഈണത്തോടെ ചോല്ലാനാകുന്ന വരികള്‍.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@അജിത്ത് ഭായി, പാടാൻ അറീയൂല നമുക്ക് ശ്രമിക്കാം.........
@വേണുഗോപാൽ ഭായി , നന്ദി
@ജെഫു നന്ദി ഹും ഹും
@റാഷിദ് ഹഹഹ്ഹഹാ എന്നാൽ അങ്ങനെ
@alif kumbidiൊരു പാട്ട് പോലെ എഴുതിയതണ് നന്ദി......
@ഉമ്മർ ഗുരു , ഹും കവിത എന്ന് ഞാൻ പറയുനില്ല........
@ജോസ്ലെറ്റ് ഭായി നന്ദി, ഒന്നും ഇല്ലാ നിങ്ങളെ ഒരോ തോന്നൽ
@അബ്സാറിക്കൊ നമുക്ക് ശ്രമിക്കാം
@റാംജി ഭായി നമുക്ക് ഒന്ന് ശ്രമിക്കാം, ചില്ലപ്പൊ അതു കേൾക്കും

Mohiyudheen MP പറഞ്ഞു...

ആ മജ്ജത്ത്‌ കുരിപ്പ്‌ ഫാസിലയെ കുറിച്ചയിരിക്കുമല്ലേ ഈ വിരഹ ഗാനം ---ബുഹഹഹഹ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഈണം ശരിയാക്കാനുള്ള ശ്രമത്തില്‍ വരികള്‍ എങ്ങനെയെങ്കിലുമാവട്ടെ എന്ന് കരുതിയല്ലേ ?ഒരു പാട സാധ്യതകള്‍ ഉണ്ടായിരുന്നു ഈ കവിതയ്ക്ക് .പക്ഷെ പലയിടത്തും വെറുതെ വാക്കുകള്‍ നിരത്തി വെച്ചിരിക്കുന്നതായിത്തോന്നി .വിമര്‍ശനം സഹിക്കും എന്നാ പ്രതീക്ഷയോടെ ആണ് ഇങ്ങനെ എഴുതുന്നത്‌ .ആശംസകള്‍ ഷാജു .

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@സിയാഫ് ഭായി - വിമർശനത്തിന് നന്ദി
ഇങ്ങനൊരു കമാന്റ് കിട്ടനണ് ഞാൻ കാത്തിരുന്നത്
ഒരു പാട്ടായിത്തന്നെ എഴുതിയതണ് പക്ഷെ അത് ഒരു പോസ്റ്റാക്കി എന്ന് മാത്രം ചിലപ്പോൾ ഇത് ഒരു പാട്ടായി നമുക്ക് കേൾക്കാം
ഇതിനെ ഒരു കവിത എന്ന് എനിക്കും വിളിക്കാൻ മടിയണ്

@Mohiyudheen MP dear
നന്ദി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@മൊഹി ഭായി ലവൾ എന്റെ ഖൽബല്ലേ, ഹിഹിഹിഹി

ഫൈസല്‍ ബാബു പറഞ്ഞു...

"മാനസ മയിലെ വരൂ .....
മധുരം നുള്ളി തരൂ
നിന്ന രുമ പ്പൂവാടിയില്‍
തേടുവതാരെ യാരെ ...."

സാരമില്ല പരീക്കുട്ടി ഒക്കെ ഒക്കെ കുളമാകും സോറി ശേരിയാകും
========================================
ഷാജു ,,ഒന്ന് ഈണം നല്‍കി നോക്കൂ നന്നാകും

വിധു ചോപ്ര പറഞ്ഞു...

പല വട്ടം ശ്രമിച്ചിട്ടും കരക്കടുപ്പിക്കാനായില്ല. മനസ്സ് കേന്ദ്രീകരിക്കാനാകുന്നില്ല. കവിത കൈവിട്ടു വഴുതിപ്പോകുന്നു. അതു കൊണ്ട് ഒന്നു കൂടി ശ്രമിച്ചു നോക്കട്ടെ. ഇപ്പോഴല്ല പിന്നീട്.
ആശംസകൾ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നല്ല കവിത ഷാജു...ഈണത്തില്‍ പാടാന്‍ പറ്റുന്ന ഒരു ലളിത ഗാനം പോലെയുണ്ട്...ആരെ കൊണ്ടെങ്കിലും സംഗീതം ചെയ്യിച്ചു ഒരു പാട്ടാക്കാന്‍ ശ്രമിക്കൂ.

kochumol(കുങ്കുമം) പറഞ്ഞു...

നല്ല കവിത ...ഷാജു, കൊമ്പന്‍ ചെയ്ത പോലെ ആരേലും കൊണ്ട് പാടിക്കൂ വിരഹ ഗാനം നന്നായിരിക്കും ട്ടോ ..!!


വിരഹഗാനം വിതുമ്പി നില്‍ക്കും വീണ പോലും മൌനം ....!!

Noushad Koodaranhi പറഞ്ഞു...

ഷാജൂ...നല്ലൊരു ശ്രമമായിരുന്നു.. ഒതുക്കി ചുരുക്കി, പറഞ്ഞിരുന്നെങ്കില്‍ ഏറെ മനോഹരമായേനെ.
വാക്കുകള്‍ ചിലതെങ്കിലും അസ്ഥാനത്തായി... വിശേഷണ പദങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയോ അനവസരത്തിലാവുകയോ ചെയ്തിട്ടുണ്ട്. പദങ്ങളെ കൂട്ടി ചേര്‍ക്കുന്നിടത്തു കൂടുതല്‍ മെയ് വഴക്കം കാട്ടിയേ തീരൂ... ഒരു നല്ല കവിതക്കൊത്ത ലക്ഷണങ്ങള്‍ ഒന്ന് കൂടി മനസ്സിരുത്തി മനസ്സിലാക്കിയാല്‍ തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ... പ്രതിഭയുണ്ട് ...ഊതിക്കാച്ചിയാല്‍ പൊന്‍ പ്രഭ പരത്താവുന്നത്ര ... തുടരൂ...

മന്‍സൂര്‍ ചെറുവാടി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ഷാജു.
ഭംഗിയുള്ള വരികള്‍.
ആശംസകള്‍

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പ്രണയവും, വിരഹവും മനസ്സറിഞ്ഞ് പാടി...നന്നായിരിയ്ക്കുന്നു ട്ടൊ...!
ഷാജുവിന്‍റെ കവിത റേഡിയോയില്‍ കേട്ടിരുന്നു....ആശംസകള്‍ ട്ടൊ...!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@ഫൈസല്‍ ഭായി മം മാനസമൈനേ വരൂ, ശ്രമിക്കാം, നന്ദി
@വിധു ചോപ്ര ഭായി ശ്രമിക്കാം, നന്ദി ഒരു നല്ല അഭിപ്രായത്തിന്
@kochumol മം ചിലപ്പോൾ നമുക്കിത് കേൾക്കാം
മുണ്ടോളി അങ്ങനെ തന്നെ ഒരു ഈണത്തിൽ എഴുതിയതണ്, നന്ദി
Noushad Koodaranhiഭായി ഒതുക്കി പറയണം എന്നുണ്ട്, പക്ഷെ ഇത് ഞാൻ ഒരു രീതിയിൽ എഴുതിയതാ, ഇനി ശ്രമിക്കാം, നന്ദി
മന്‍സൂര്‍ ചെറുവാടി ഭായി, നന്ദി ചെറുവാടി
വര്‍ഷിണി* വിനോദിനി ചേച്ചി നന്ദി

കാടോടിക്കാറ്റ്‌ പറഞ്ഞു...

ഇതിന് ഈണം കൊടുത്തു നോക്കൂ.. ഷാജി.
നല്ലൊരു പാട്ടാകും...
ഭാവുകങ്ങള്‍ എഴുത്തിന്...
ഒരുപാട് കവിതകള്‍ വിരിയട്ടെ

കൊമ്പന്‍ പറഞ്ഞു...

അല്ല ഷാജൂ നിന്റെ ഫാസില പോയോ നല്ല ഈണം ഉണ്ട് ചൊല്ലാന്‍ ആരെകൊന്ടെങ്കിലും ഒന്ന് ചൊല്ലിച്ചു നോക്കൂ

shaji sha പറഞ്ഞു...

ഒളിനോട്ടം കൊണ്ടെന്റെ മിഴിയാട്ടം കളയാതെ
കിനാവിന്റെ നീലിമയാല്‍ വിരിമാറിലുറങ്ങാതെ
കിരാതമാം രാത്രിയുടെ ഇരുട്ടില്‍ നീ മായാതെ
എന്നെ കണികാണും വരേക്കും നീ ഉണരാതെ,
ഈ പ്രണയാര്‍ദ്രമായ വരികള്‍ ചൊല്ലാന്‍ നല്ല ഭംഗിയായിരിക്കും
ആശംസകള്‍ സുഹൃത്തേ .........

മുല്ല പറഞ്ഞു...

നന്നായിട്ടുണ്ട്. ആശംസകള്‍...

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

ഒരു മഞ്ഞു തുള്ളിപോല്‍ നീന്‍ കണ്‍-കോണുകള്‍
ഒരു പുല്‍നാമ്പ് പോല്‍ നിന്റെ ചുണ്ടുകള്‍
മധുപോല്‍ മധുരിക്കും മോഹ ഭംഗി രേണുകേ,
പിരിഞ്ഞു പോയില്ലെ രതിരാഗ ഗഗനമേ,


ഹമ്പട... ഭരതന്റെ ദേവരാഗത്തിലെ പാട്ടുപോലെ... ഗംഭീരം,, തകര്‍ത്തൂട്ടോ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി ഷാജു ...........

Shaleer Ali പറഞ്ഞു...

വിരഹമില്ലെങ്കിലെന്നില്‍ എങ്ങിനെ നീയെന്ന്,
ചിലനേരമറിയാതെ ഞാന്‍ ചിന്തിച്ചു പോയ്
വിരഹവും വിസ്മയവും ഇന്നുമീ യാത്രയില്‍
കൂടെ ഉണ്ടന്നെതാണെന്റെ വീര്യവും;
നീയെന്നോരോര്‍മ്മയില്‍ അവളിന്നും കാണും
വേവുന്ന ഹൃത്തിന്‍ മിഴിനീരുമായി .............

ഹൃദയ വേദന നോവ്‌ തോരാതെ പകര്‍ത്തി ആശംസകള്‍ പ്രിയ കൂട്ടുകാരാ......:))

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഷാജു,
ഇഷ്ടമായി... ആശംസകൾ..!!

JaY Dèé പറഞ്ഞു...

:) Nummalenth parayananuppa athhhooosseeeeyyyy.....

INTIMATE STRANGER പറഞ്ഞു...

ഷാജു..വരികള്‍ ഇഷ്ടായി.. താളത്തില്‍ അങ്ങനെ വായിച്ചു പോയി..നന്നായിരിക്കുന്നു..കുറച്ചു നാളു ബൂലോകത്ത് നിന്ന് മാറി നിക്കേണ്ടി വന്നു..എനിക്ക് മിസ്സായി പോസ്റ്റുകള്‍ ഒക്കെ സമയം പോലെ വന്നു വായിചോളാട്ടോ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാവർക്കും നന്ദി
വീണ്ടും വരിക.................

ശ്രീക്കുട്ടന്‍ പറഞ്ഞു...

നല്ല വരികളാണല്ലോ ഷാജൂ..കൊള്ളാം ചുള്ളാ...

Jenith Kachappilly പറഞ്ഞു...

Good work. Nalla thaalamundu. Kavithayekkal film song mood aanu thonniyathu...

Regards
jenithakavisheshangal.blogspot.com

കൊച്ചുമുതലാളി പറഞ്ഞു...

നല്ല താളമുള്ള കവിത..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...