முல்லைப்பெரியார் கவிதை


തിട്ടപ്പെടുത്താത്ത പ്രവചനങ്ങളില്‍
പൊട്ടിത്തകരുന്ന മനസ്സുകളില്‍-പല
തവണ പൊട്ടിയ പെരിയാറേ!

നീ പൊട്ടിച്ചിതറി ഈവഴികളില്‍
അന്നെന്റെ മനസ്സില്‍ നിറഞ്ഞ ചളികളും
ചീഞ്ഞ ചവറുകളുമൊഴുക്കി,
ഈ മലിന ചുഴികളില്‍
നീ വീണ്ടും ചെളിവാരിനിറക്കുമോ?

എങ്കില്‍ ഞാനൊന്നരുളാം,
ഈ കിനാപൊയ്കയില്‍ നീ തന്ന
വെളിച്ചവും വിളകളുമെന്നില്‍ വെറും
വിരഹത്തിന്‍ വിത്തുകളാണ്.....

വിദൂരത്ത് സ്വന്തത്തെ കാക്കുന്ന
ബന്ധങ്ങളുടെ വേരുകളില്‍
നീ താണ്ഡവമാടില്ലായെങ്കില്‍!

ഈ മണ്ണില്‍ വിരിഞ്ഞ
രാ കിനാവുകള്‍, നീ നിന്റെ
ജലജ്വാലകളാല്‍ മായ്ക്കില്ലായെങ്കില്‍!

എങ്കില്‍,
എങ്കില്‍ മാത്രം..!
പുതിയ കല്‍പ്പടവുകള്‍ നിനക്കായ്
നല്‍കി നിന്റെയീ കണ്ണീര്‍ തടാകം
എന്നുമായ് നിലനിര്‍ത്താന്‍.

അധികാരികളുടെ അന്ധതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.

இந்த நிலைமையை புரிந்து என் கண்ணே தமிழ் மக்கள் பகவானை, கேரளாகாப்பாற்று, தயவு செய்து இந்திய மக்களின் வாழ்க்கை சேமிக்க ............

52 Response to "முல்லைப்பெரியார் கவிதை"

Mohammedkutty irimbiliyam പറഞ്ഞു...

"അധികാരികളുടെ അന്ധതക്കെതിരെ നമുക്കു പൊരുതാം ..."
അതെ .അക്ഷരങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ട് .ഉചിതമായ കവിത .മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്റെ ഒരു കവിത 'നാട്ടുപച്ച'യിലുണ്ട് .വായിച്ചു അഭിപ്രായം കുറിക്കുമല്ലോ.
തമിഴ് തീരെ പിടിയില്ല ട്ട്വാ..

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

അയ്യോ തമിള്‍.... ഇത് കാണുമ്പോ ഇപ്പൊ......................................

നമുക്ക് നമ്മളെ ഉള്ളു... സ്വയം രക്ഷിക്കാനായി സമര മുഖത്തെക്കിറങ്ങുക ഓരോ മലയാളിയും...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പ്രാര്‍ത്ഥനകള്‍..

ഡി.പി.കെ പറഞ്ഞു...

ചെറിയ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചിലരുടെ ശാട്യം കൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ പോകുന്നത് മുപ്പതു ലക്ഷം ആളുകളുടെ ജീവനും , അതിനേക്കാള്‍ ആളുകളുടെ സന്തോഷവും ... ഒരുപാട് ആളുകളുടെ പ്രയത്നവും ഒക്കെയാണ് ..... പ്രവര്‍ത്തിക്കു ... പ്രാര്‍ത്ഥക്ക്

ആചാര്യന്‍ പറഞ്ഞു...

അധികാരികളുടെ അന്തതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.

അതെന്നെ നന്നായി ഇങ്ങനെ എങ്കിലും നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ അല്ലെ ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നല്ലത് മാത്രം സംഭവിക്കട്ടെ.....മുരുട്ചി തലൈവിയുടെ മനസ്സ്മാറും എന്നു കരുതാം

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

അധികാരികളുടെ അന്തതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്..ഈ കുഞ്ഞു മയില്പീലിയുമുണ്ട് പ്രാര്‍ത്ഥനകളുടെ മതില്‍ കെട്ടാം നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പെല്‍ി

Reji Puthenpurackal പറഞ്ഞു...

50 വര്‍ഷത്തെ ആയുസ് മാത്രം കണക്കാക്കി സായിപ്പ് പണിത അണക്കെട്ട് ആരോ ചെയ്താ പുണ്യം കൊണ്ട് ഇപ്പോഴും നിലനില്‍ക്കുന്നു. ഇനി എത്ര നാള്‍? അധികാരികളുടെ കണ്ണ് തുറക്കാന്‍ എല്ലാവരും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക.

കൊമ്പന്‍ പറഞ്ഞു...

പൊരുതാം
നമോക്കൊരുമിച്ചു

ഷാജു അത്താണിക്കല്‍ പറഞ്ഞു...

Mohammedkutty irimbiliyam ഇക്കാ
ലുട്ടുമോന്‍
വര്‍ഷിണി ചേച്ചി
ഡി.പി.കെ
ആചാര്യന്‍ ഭായി
വെടിവട്ടം
കൊമ്പന്‍ സായിബ്
ഒരു കുഞ്ഞുമയില്‍പീലി
Reji ഭായി
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
സന്തോഷം

faisalbabu പറഞ്ഞു...

ഷാജു !! ഈ കവിത തന്നെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കെ അറിയൂ അപ്പോഴാ ഒരു തമിഴ് !!

പട്ടേപ്പാടം റാംജി പറഞ്ഞു...

അധികാരികളുടെ അന്തതക്കെതിരെ
നമുക്ക് പൊരുതാം.

Prinsad പറഞ്ഞു...

അധികാരികളുടെ അന്തതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

അനുകൂലമായി നല്ലത് സംഭവിക്കട്ടെ..

(((തമിൾ... ഹോ..!! ഒന്നും മനസിലായില്ല ))))

Hashiq പറഞ്ഞു...

അന്ധനോടും ബധിരനോടും ഇരുകയ്യും ഉയര്‍ത്തി നിലവിളിച്ച് സഹായം അഭ്യര്‍ഥിച്ചിട്ട് എന്ത് കാര്യം?

ഷാജു, ആ തമിഴില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ഒന്ന് പറയുമോ? കോപ്പി പേസ്റ്റ്‌ ചെയ്ത് പത്തു തമിഴന്മാര്‍ക്ക് അയക്കാമല്ലോ.

majeedalloor പറഞ്ഞു...

രാഷ്‌ട്രീയാന്ധതക്കെതിരെ പൊരുതുക..
കവിതക്ക് അഭിനന്ദനങ്ങള്‍..
(അന്തതയല്ല അന്ധത)

Umerguru umer പറഞ്ഞു...

NO COMMENTS ,BECAUSE I LOVE YOU

fathu പറഞ്ഞു...

namukku poruthaam... prathishedhathinu thoolikakku athintethaya sthanam und.. anuyojyamaya varikal...

naushad kv പറഞ്ഞു...

"അധികാരികളുടെ അന്തതക്കെതിരെ
നമുക്ക് പൊരുതാം."

Jefu Jailaf പറഞ്ഞു...

ഐക്യദാര്‍ഡ്യം വരികള്‍ക്കും ചിന്തകള്‍ക്കും...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

faisalbabu bae
റാംജി bae
Prinsad bae
ആയിരങ്ങളില്‍ ഒരുവന്‍
Hashiq bae
majeedalloor bae
umer guru
fathu
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി
സന്തോഷം
kv
Jefu dear

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ പറഞ്ഞു...

நல் வாழ்த்துக்கள் .. ഉഗ്രന്‍ നന്നായിട്ടുണ്ട്...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

നമുക്ക് പൊരുതാം... ഒരുമിച്ച്

Hakeem Mons പറഞ്ഞു...

തിട്ടപ്പെടുത്താത്ത പ്രവചനങ്ങളില്‍
പൊട്ടിത്തകരുന്ന മനസ്സുകളില്‍-പല
തവണ പൊട്ടിയ പെരിയാറേ!..
നമ്മുക്ക് പ്രാര്‍ഥിക്കാം.. ഷാജു..
മനുഷ്യത്വം മറക്കാത്ത നല്ലൊരു ഭാവി ജനതക്കായി..

Lulu Zainyi പറഞ്ഞു...

ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങള്‍ക്ക് മുമ്പില്‍ ഷാജുവിന്‍റെ ഈ കവിത ഒരു സാന്ത്വനം ആകട്ടെ ...

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

പൊരുതാനുറച്ച മനസ്സുകള്‍ക്കൊപ്പം പ്രാര്‍ത്ഥനകളോടെ....

Shukoor പറഞ്ഞു...

கவிதை ரொம்ப நல்லாருக்கு . ரொம்ப தேங்க்ஸ்

cinimalochana പറഞ്ഞു...

oru mullapperiyaar vilaapam! nannaayi..!!

വേണുഗോപാല്‍ പറഞ്ഞു...

അധികാരികളുടെ അന്ധതക്കെതിരെ
നമുക്ക് പൊരുതാം.
വിയര്‍പ്പിന്റെ വിസ്മയങ്ങളിലൂടെ
വിഴുപ്പിനെ തഴയുന്ന
സമര വിളികളുമായ്.

ഇക്കാര്യത്തില്‍ പോരാട്ടം ഒന്നിച്ചാകാം സുഹൃത്തേ ...
ഇവര്‍ക്കൊക്കെ നഷ്ടപെട്ട കാഴ്ച തിരികെ കിട്ടും വരെ ...
ആശംസകള്‍ ഷാജു ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഷുക്കൂര്‍
തിരിച്ചിലാന്‍
Mons
ഇലഞ്ഞിപൂക്കള്‍
Shukoor bae
cinimalochana
വേണുഗോപാല്‍ ഭായി
നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി

പഥികൻ പറഞ്ഞു...

നല്ല കവിത
തമിഴിലെഴുതിയതു മനസ്സിലായില്ല..

Manoj vengola പറഞ്ഞു...

കവിത കൊള്ളാം.
ഇഷ്ടപ്പെട്ടു.

cinimalochana പറഞ്ഞു...

njaan veendum vannu .onnu koodi ee kavitha vaayikkan!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

അഭിനന്ദനങ്ങള്‍..

ചെറുവാടി പറഞ്ഞു...

വായിച്ചിരുന്നു. അഭിപ്രായം പറയാന്‍ വൈകി.
പ്രതിഷേധത്തിന്റെ ഈ കവിത നന്നായി ഷാജു .
കൂടെ എന്‍റെ പ്രാര്‍ത്ഥനയും .
അഭിനന്ദനങ്ങള്‍

Jenith Kachappilly പറഞ്ഞു...

Subhaparyavasaayi aayirikkatte ennu prarthikkam. Post nannayi... :)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

കവിത നന്നായിരിക്കുന്നു.
കവിതയെ പറ്റി കൂടുതല്‍ പറ യാനാളല്ല.. എങ്കിലുമീ വിഷയത്തിലുള്ള നൊമ്പരങ്ങള്‍, ആകുലതകള്‍, പ്രതികരണങ്ങള്‍ എല്ലാം മനസില്‍ നിന്ന് വരുന്നതാകയാല്‍ ഏവര്‍ക്കും ഹൃദയത്തില്‍ കൊള്ളും

sunil vettom പറഞ്ഞു...

കാലിക പ്രസക്തം ....

അന്ധത നടിക്കുന്ന അധികാരി വര്‍ഗ്ഗവും ,വിഹ്വലരായ ജനതയും ...ഇടക്ക് കണ്ണു തുറന്നു ഇരിക്കുകയാണ് നമ്മള്‍ ...

ഇനിയും എഴുതുക ...

സുബൈദ പറഞ്ഞു...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

Shaleer Ali പറഞ്ഞു...

പ്രാര്‍ഥിക്കാം....... അധികാര വര്‍ഗ്ഗത്തിന്‍റെ ചെളിമൂടിയ മനസ്സുകളിലേക് ഒരിത്തിരി കാരുണ്യത്തിന്റെ നേര്‍ത്ത വെട്ടമെങ്കിലും ചെന്ന് ചേരാന്‍....dear....frnd...നന്നായി എഴുതി കേട്ടോ.. പ്രതിഷേധത്തിന്റെ ഈ ശബ്ദം...മാറ്റൊലി കൊള്ളട്ടെ.......

Mohiyudheen MP പറഞ്ഞു...

സാഹിത്യത്തില്‍ ചാലിച്ച ഒരു നല്ല രചന,

ആശംസകള്‍,

നാമൂസ് പറഞ്ഞു...

കേവല മുദ്രകള കൊണ്ടെന്തുണ്ട് ഗുണം.
കഴിയുമോ..? മുഖങ്ങളില്‍ ഒറ്റുകാരനെന്ന് മുദ്രണം ചെയ്തിട്ടും അക്കൂട്ടങ്ങളെ വിശ്വസിച്ചു മഹിത ജനാധിപത്യമെന്നു ഘോഷിക്കുന്ന മണ്ടത്തരത്തില്‍ നിന്നും വിടുതല്‍ നേടാന്‍. എങ്കില്‍, ഒരു ശ്വാസ താളത്തിന്റെ അകലത്തില്‍ ഹൃദയഭാഷ കേള്‍ക്കാനാകും..!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

കവിത കൊള്ളാം. ഈ ബ്ലോഗ് ഞാനെന്റെ വായനശാലയിൽ ഉൾപ്പെടുത്തുന്നു. വായനശാല

Akbar പറഞ്ഞു...

അധികാരികളുടെ അന്ധതക്കെതിരെ
നമുക്ക് പൊരുതാം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി

സുബൈദ പറഞ്ഞു...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ

ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......


ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

സമകാലീന കവിത. നന്നായിട്ടുണ്ട്.ആശംസകള്‍...
പിന്നെ ഷൈജു അണ്ണാച്ചി, എന്തേ തമിഴൊക്കെ ആവിടിവിടെ ചിതറി കിടക്കുന്നത്.:)

Kattil Abdul Nissar പറഞ്ഞു...

ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതാനുള്ള മനസ്സ് ഇപ്പോഴില്ല. പക്ഷെ , ഇതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. വാക്കുകള്‍ മനസ്സിനെ വലിച്ചു കീറുന്ന നൊമ്പരമാണ് ഇതിന്റെ സത്വം.
ആശംസകള്‍

കുമാരന്‍ | kumaran പറഞ്ഞു...

എന്ത് പറയാനാണിനി...:(

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ ഒരുപാട് നന്ദി

മണ്ടൂസന്‍ പറഞ്ഞു...

ലക്ഷക്കണക്കിനു ആളുകളുടെ പ്രാർത്ഥനയുണ്ട് ഷാജൂ, മുല്ലപ്പെരിയാറിന്റെ നില നില്പിന്. അത് അത്രയധികം ജനങ്ങളെ ഒരുമിച്ചു വഞ്ചിക്കില്ലാ എന്ന നമ്മുടെ വിശ്വാസത്തിൽ നമുക്ക് മുറുകെ പിടിക്കാം. നന്നായിരിക്കുന്നു ആശംസകൾ.

Rashid പറഞ്ഞു...

முல்லைப்பெரியார் അല്ലെടാ.. முல்லைப்பெரியாறு ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...