പ്രത്യാശ


യുവത, നിങ്ങളുതിര്‍ക്കുക നന്മകള്‍ 
യുക്തിക്ക്-യൗവ്വന, ഭാവ സൗന്ദര്യമേകുക,
തഴുകുക നന്മയ്ക്ക് നിറച്ചാര്‍ത്തണിയിക്കുക
തിന്മയ്ക്ക് വെണ്മകൊണ്ടമ്പ് കുലയ്ക്കുക,

വ്യര്‍ത്ഥമീ ഭരണതന്ത്രത്തില്‍ തുപ്പുക
മാഹാത്മവാക്കിന് മഹത്വം തെളിയിക്കുക,
ഇന്നിന്റെ ജനത്തിനു ന്യായങ്ങളേകുന്ന
നിയമസംഹിതയ്ക്കുത്തരം തിരയുക.

വെറുതെയീചിലന്തിവലകളിലുറങ്ങാതെ
ഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക
ആധിപത്യമോ ജനാധിപത്യമോയെന്ന്
ഉദികമനസില്‍ വിചിന്തനം ചെയ്യുക;

സ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
അധികാരമുണ്ടോ, എന്നുംതിരയുക ..
അമിതമതമതിലുകള്‍ തീര്‍ക്കുന്ന രൂക്ഷ-
രക്ത ദാഹികളെയാട്ടിയോടിക്കുക

നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
സഹനസമരത്തിന്‍ നായകര്‍ ‍നിങ്ങള്‍,
നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!

51 Response to "പ്രത്യാശ"

ചെറുവാടി പറഞ്ഞു...

"നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
സഹനസമരത്തിന്‍ നായകര്‍ ‍നിങ്ങള്‍,
നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ"

നന്മകളും ഉണരട്ടെ. ചിന്തകള്‍ ഉയരട്ടെ.
നല്ല വരികള്‍

Vp Ahmed പറഞ്ഞു...

സ്നേഹമനസ്സുകള്‍ക്ക് എന്നും സ്വാഗതം. പോസ്റ്റ്‌ ഇഷ്ടായി.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

യുവാക്കള്‍ ഉണര്‍ന്നു വരുന്നതാ ഇപ്പോഴത്തെ കുഴപ്പം .പക്ഷെ ഷാജുവിനെ പോലുള്ളവര്‍ ഉണര്ന്നിരുന്നെ പറ്റൂ ,ആത്മാര്‍ഥത ഉള്ള ഒരു പോസ്റ്റ്‌

Jenith Kachappilly പറഞ്ഞു...

De unarnnu kazhinjirikkunnu. Ini urakkamillaa hi hi hee :)

Nice post...

Regards
http://jenithakavisheshangal.blogspot.com/

nanmandan പറഞ്ഞു...

വ്യര്‍ത്ഥമീ ഭരണതന്ത്രത്തില്‍ തുപ്പുക
മാഹാത്മവാക്കിന് മഹത്വം തെളിയിക്കുക,

ഇന്നിന്റെ ജനത്തിനു ന്യായങ്ങളേകുന്ന

നിയമസംഹിതയ്ക്കുത്തരം തിരയുക.
great....

Pradeep paima പറഞ്ഞു...

അമിതമതമതിലുകള്‍ .. ഇത് പുതിയ ഒരു വാക്കാണല്ലോ ?നന്നായിട്ടുണ്ട് ആധുനിക വിപ്പ്ളവ ഗാനം എന്ന് വിശേഷിപ്പിക്കാം ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

ഇന്നത്തെ ചുറ്റുപാടില്‍ വളരെ അധികം പ്രസക്തി യുള്ള വരികള്‍
ഉറക്കെ പറയാന്‍ ഇനിയും നമുക്കവാട്ടെ

Jefu Jailaf പറഞ്ഞു...

നന്മയുള്ള വരികളും, ചിന്തയും.. അഭിനന്ദനങ്ങള്‍ ഷാജൂ..

മഴയിലൂടെ........, പറഞ്ഞു...

സ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
അധികാരമുണ്ടോ, എന്നുംതിരയുക ..


തിരഞ്ഞു തിരഞ്ഞു നടക്കുക.....
ആശംസകള്‍....

Lulu Zainyi പറഞ്ഞു...

നന്നായിട്ടുണ്ട്...ആശംസകള്‍! ഉറക്കെ പറയേണ്ട കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചെറുവാടി: നന്ദി അഭിപ്രായത്തിന്
അഹമ്മദ് ഭായി,: സ്നേഹം,നന്ദി
സിയാഫ് ഭായി, നന്ദി ഒരുപാട്
ജെനിത്ത്: തീര്‍ച്ച, നന്ദി
നെന്മണ്ടന്‍: താങ്ക്യു
പ്രദീഭ് ഭായി: സന്തോഷം,നന്ദി
കൊമ്പാന്‍ ഭായി, നന്ദിയുണ്ട്
ജെഫു: നന്മകള്‍ നേരുന്നു ,നന്ദി
ജോബി : തിരയാം ഹിഹിഹി നന്ദി ട്ടൊ
ലുലു ഭായി: നന്ദി, ഇനി ശ്രമിക്കാം, സന്തോഷം

തൂവലാൻ പറഞ്ഞു...

തിന്മയ്ക്കെതിരെ വെണ്മ കൊണ്ട് അമ്പു കുലക്കാന്‍ എല്ലാറ്ക്കും കഴിയട്ടെ...

തെച്ചിക്കോടന്‍ പറഞ്ഞു...

വെറുതെയീചിലന്തിവലകളിലുറങ്ങാതെ
ഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക

നല്ല വരികള്‍.

Prinsad പറഞ്ഞു...

നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിയാത്ത
മസ്തിഷ്ക്കം വറ്റിവരണ്ട ജരാജര ബാധിച്ച
മാര്‍ഗ്ഗം മുടക്കികളെ തട്ടിതെറിപ്പിച്ച് മുന്നേറാന്‍
യുവതാക്കാവുമെന്ന് നമുക്ക് പ്രത്യാശിക്കാം..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

പ്രത്യാശയുടെ വരികള്‍.. ഇഷ്ടപെട്ടു

Mohammedkutty irimbiliyam പറഞ്ഞു...

പ്രിയ ഷാജു,ആദ്യമാണ് ഇവിടെ ഞാന്‍ എന്ന് തോന്നുന്നു .താങ്കളുടെ കവിതകള്‍ വായിച്ചപ്പോഴാണ് ഇവിടെ എത്താത്തതിലുള്ള ഖേദം തോന്നിയത്.ജ്വലിക്കുന്ന വാക്കുകളില്‍ കവിത തുളുമ്പുന്ന വരികള്‍ക്ക് അനുമോദനങ്ങള്‍ അറിയിക്കട്ടെ .വീണ്ടും വരാം.

വേണുഗോപാല്‍ പറഞ്ഞു...

മാറ്റങ്ങള്‍ അനിര്‍വാര്യം ... പരതന്ത്ര്യ ചങ്ങലകള്‍ പോട്ടിച്ചേറിയണം,,,,, മേലാള കീഴാള വ്യത്യാസം മറക്കണം .. പക്ഷെ എന്ത് ചെയ്യാം ? വളെടുക്കേണ്ട യുവ തലമുറ മയക്കത്തില്‍ ആണ് .. ഈ ഉണര്‍ത്തു പാട്ടിനു നന്ദി ഷാജു ...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ആധിപത്യമോ ജനാധിപത്യമോയെന്ന്
ഉദികമനസില്‍ വിചിന്തനം ചെയ്യുക;
തീര്‍ച്ചയായും ചിന്തിക്കേണ്ട കാര്യംതന്നെ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"സ്വതന്ത്രരായെന്ന് വിളംബരം നടത്തുവാന്‍
അധികാരമുണ്ടോ, എന്നുംതിരയുക ..
അമിതമതമതിലുകള്‍ തീര്‍ക്കുന്ന രൂക്ഷ-
രക്ത ദാഹികളെയാട്ടിയോടിക്കുക"

ശക്തമായ വരികള്‍..വിപ്ലവാഭിവാദ്യങ്ങള്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി ഡെല്‍വിന്‍
തെച്ചിക്കോടന്‍ : ഭായി സന്തോഷം, നന്ദി
പ്രിസാദ് ഭായി :നമുക്ക് പ്രതീക്ഷിക്കാം
ഷബീര്‍: സന്തോഷം
Mohammedkutty irimbiliyam : ഇനിയും വരുക, പ്രതിക്ഷിക്കുന്നു, നന്ദി
വേണുഗോപാല്‍ ഭായി: സ്നേഹം നന്ദി
ഇടശ്ശേരിക്കാരന്(വെടിവട്ടം) : അതെ, നന്ദിയുണ്ട്
ദുബായിക്കാരന്‍: നന്ദി, സന്തോഷം

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഉശിരുള്ള വരികള്‍...നന്നായിരിയ്ക്കുന്നൂ ട്ടൊ..ആശംസകള്‍.

shaleer ali പറഞ്ഞു...

തഴുകുക നന്മയ്ക്ക് നിറച്ചാര്‍ത്തണിയിക്കുക
തിന്മയ്ക്ക് വെണ്മകൊണ്ടമ്പ് കുലയ്ക്കുക,
വിപ്ലവ വീര്യമുള്ള വരികള്‍ ..... keep it up dear friend...!!

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഉണരുക നാം നന്മയിലേക്ക്

Shukoor പറഞ്ഞു...

കിടിലന്‍ വരികള്‍. എങ്ങും നന്മ വളരട്ടെ.

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക...അതെ നമുക്ക് പ്രത്യാശിക്കാം ...നല്ല എഴുത്ത് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ശക്തമായ വരികള്‍...
യുവതക്ക് ഒരു പുനര്‍ചിന്തനത്തിന് ഉണര്‍ത്തു പാട്ടാകട്ടെ ഈ വരികള്‍ ..

naushad kv പറഞ്ഞു...

നന്നായിട്ടുണ്ട്... ആശംസകള്‍ !

kochumol(കുങ്കുമം) പറഞ്ഞു...

ഉയരട്ടെ നിന്‍ ഉഷചേതന ഉയരട്ടെ .......വിപ്ലവ വീര്യം പൊന്തി നില്‍ക്കുന്ന വരികള്‍ ..

Kattil Abdul Nissar പറഞ്ഞു...

വിപ്ലവാഭിവാദനങ്ങള്‍ ..........!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വര്‍ഷിണി* ജി : സന്തോഷം,നന്ദി
ഷലീര്‍ : നന്ദി പ്രിയാ
റശീദ് ഭായി: നന്ദി,സ്നേഹം
ഷുക്കൂര്‍ ഭായി : നന്മ നേരുന്നു, നന്ദി
ഒരു കുഞ്ഞുമയില്‍പീലിക്കെന്റെ നന്ദി
വേനൽപക്ഷി: നന്ദി
നൗഷൂ: നന്ദി സ്നേഹിതാ
കൊച്ചുമോള്‍: നന്ദി
നാസര്‍ ഭായി: നന്ദിയുണ്ട്

കണ്ണന്‍ | Kannan പറഞ്ഞു...

നൈസ് ഡാ ഷാജു..

വാല്യക്കാരന്‍.. പറഞ്ഞു...

നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!

അത് മാത്രം പോരെ, എന്റെ കൈ ഒന്ന് വായുവില്‍ മുഷ്ട്ടി ചുരുട്ടാന്‍...
വിപ്ലവാഭിവാദ്യങ്ങള്‍.....

Kalavallabhan പറഞ്ഞു...

"ആധിപത്യമോ ജനാധിപത്യമോ"
ആശംസകള്‍

വഴിയോരകാഴ്ചകള്‍.... പറഞ്ഞു...

കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം .....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കണ്ണന്‍
വാല്യക്കാരന്‍
Kalavallabhan
വഴിയോരകാഴ്ചകള്‍

സന്തോഷം,നന്ദി..................

Hakeem Mons പറഞ്ഞു...

"നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!"
ശരിയാണ്..
മൌനം ചിലപ്പോഴെല്ലാം
ഭീരുക്കളുടെ വാചാലതയാകുന്നു..
ആശംസകള്‍.. ഈ പുതിയ വിപ്ലവ വരികള്‍ക്ക്...

ബെഞ്ചാലി പറഞ്ഞു...

നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!

നന്നായിട്ടുണ്ട്... ആശംസകള്‍

സ്വന്തം സുഹൃത്ത് പറഞ്ഞു...

നിറമുള്ള സ്നേഹമനസ്സുകള്‍ തീര്‍ക്കുന്ന
സഹനസമരത്തിന്‍ നായകര്‍ ‍നിങ്ങള്‍,
നിങ്ങളുണരുക ഉയര്‍ന്നെഴുന്നേല്‍ക്കുക
ഉറക്കെപ്പറയുലുകളുയര്‍ന്നലയടിക്കട്ടെ..!

--
great!.. as usual!

faisalbabu പറഞ്ഞു...

ആശംസകള്‍ !! നല്ല വരികള്‍ക്ക് നൂരുമാര്‍ക്ക് ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

Hakeem
ബെഞ്ചാലി
സ്വന്തം സുഹൃത്ത്
faisalbabu
ഇനിയും പ്രതിക്ഷിക്കുന്നു, നന്ദി

ചാച്ചുവിന്റെ മാലാഖ പറഞ്ഞു...

വെറുതെയീചിലന്തിവലകളിലുറങ്ങാതെ ....നല്ല രസമുണ്ട് ആ വരികള്‍ ഞാന്‍ ഇടയ്ക്കു നോക്കി നില്‍ക്കാറുണ്ട് വല കെട്ടുന്നത് ....നല്ല കവിത യാണ് കേട്ടോ .....ഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക അങ്ങിനെ പറഞ്ഞാല്‍ എന്താ ....ഞാന്‍ ചെറിയ കുട്ടി യാ അതാണ്‌ ട്ടോ ചോദിച്ചേ ..ചാച്ചുനോട് ചോദിച്ചാല്‍ അറിയാം ....ഞാന്‍ ഇനിയും വരാട്ടോ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

'ഉത്തിഷ്ഠ! എന്നവാക് ശെരിക്കും മലാളത്തിലുള്ള വാക്കല്ല, ഒരു സംസ്ക്ര്ത വക്കാണ് 'ഉത്തിഷ്ഠ!
,അഥവാ എഴുന്നേല്‍ക്കൂ എന്ന എഴുന്നേല്‍പ്പിക്കല്‍ അഥവാ കര്‍മ്മോന്മുഖരായി എഴുന്നേല്‍ക്കല്‍ എന്നാണ് .......

ഞാന്‍ ഇവിടെ പറഞ്ഞത്
നിങ്ങള്‍ കര്‍മ്മോന്മുഖരായി ചലന ചിന്തയില്‍ അതവാ ചിന്ത ,ചിന്താ മണ്ഡലത്തില്‍ നിന്നും പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഒന്നുക്കു ഒന്നയിക്കുക ഉറപ്പിക്കുക

മനസിലായല്ലൊ അല്ലേ

MT Manaf പറഞ്ഞു...

താളമുള്ള
ഒരു ഉണര്‍ത്ത്‌ ...
നന്നായി

SREEJITH MOOTHEDATH പറഞ്ഞു...

നിഷ്ക്രിയ യുവതയ്ക്ക് താക്കീത്..
ഒരുണര്‍ത്ത് പാട്ടിന്റെ ലോലഭാവമല്ല..
ഒരാഹ്വാന സ്വരം..
ആശംസകള്‍..

പട്ടേപ്പാടം റാംജി പറഞ്ഞു...

ഈണത്തോടെയുള്ള ഉണര്‍ത്തല്‍..

Vinayan Idea പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

Naseef U Areacode പറഞ്ഞു...

"വെറുതെയീചിലന്തിവലകളിലുറങ്ങാതെ
ഉത്തിഷ്ഠരാം ചലനചിന്തയിലൂന്നുക"

നല്ല വരികൾ.. ആശംസകൾ

റിഷ് സിമെന്തി പറഞ്ഞു...

ഒരു ദേശഭക്തി ഗാനത്തിന്റെ feel..നന്നായിട്ടുണ്ട്..

Mohiyudheen Thootha പറഞ്ഞു...

നന്നായി പറഞ്ഞു ... ആശംസകള്‍

മണ്ടൂസന്‍ പറഞ്ഞു...

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത. ഇതല്ലാതെ എനിക്കൊന്നും പറയാനില്ല.വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു. ഈ കവിത വായിച്ചപ്പോഴും എനിക്ക് വിവേകാനന്ദന്റെ വാക്കുകൾ തന്നേ പറയാനുള്ളൂ.

vineetha... പറഞ്ഞു...

വളരെ നല്ല ആശയം ,ഒഴുക്കിനൊപ്പം നീങ്ങുന്ന യുവത ഇനിയെങ്കിലും ഉണരട്ടെ , കണ്ണുകള്‍ തുറക്കട്ടെ .തുടരുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...