തത്സമയം



                            ഒരു 'വ്യദ്ധന്‍' നിന്ന് കൂവുന്നു
                            പടു വ്യദ്ധര്‍ പേടിച്ചോടുന്നു;

                            നിര നിരയായ് ജാഥ പോകുന്നു
                            നിലവിളികള്‍ ലാത്തിയിലാടുന്നു;                

                            അഴിമതിയാണിന്ന് ആധാരം
                           'അഴി'മതിയെന്നും വാചാലം;

                            പഴഞ്ചര്‍ ചിലര്‍ പാടുന്നു
                            പഴുതില്‍ ചിലര്‍ ചാടുന്നു;

                            ഇരുട്ട് നിഴലായ്, ചിലര്‍ ഭരിക്കുന്നു
                            ഉരുണ്ടുരുണ്ട് ചിലര്‍ നടക്കുന്നു;

                            ഭീകരവാദികള്‍ പെരുകുന്നു
                            ഭീകരര്‍ 'വാദി'കളായി ജീവിക്കുന്നു;

                            സ്വതന്ത്രരായെന്ന് ചില ചരിത്രികര്‍
                            സ്വ-തന്ത്രികള്‍ ചിലര്‍ ചിരിക്കുന്നു;

                            വെടിക്കോപ്പുകള്‍ പുക ചീറ്റുന്നു
                            പുക മറവില്‍ ചിലര്‍ ഉറങ്ങുന്നു;..

43 Response to "തത്സമയം"

ആചാര്യന്‍ പറഞ്ഞു...

കൊള്ളാല്ലോ സമകാലിക സത്യം കവിതാ രൂപത്തില്‍ ..അല്ലെ അതെന്നെ

കൊമ്പന്‍ പറഞ്ഞു...

കാലിക മാണല്ലോ ഇതി വൃത്തം കൊള്ളാം

Jefu Jailaf പറഞ്ഞു...

കൊള്ളാം...

നാമൂസ് പറഞ്ഞു...

യുദ്ധോല്സുകരായൊത്തു കൂടിയ ചന്ദ്രവംശകുമാരര്തന്‍
യുദ്ധകേളിളൊന്നൊഴിയാതെ തല്‍സമയമറിഞ്ഞിടാന്‍
സഞ്ജയനോടാ കര്‍മ്മം ചെയ്തീടാനന്ധനാം രാജാവുരച്ചു
അന്നതല്ലോയിഹത്തിലെയാദ്യ തല്‍സമയ വിവരണം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നാമൂസ് ഭായി യു ആര്‍ ഗ്രൈറ്റ്
നന്ദിയുണ്ട് താങ്കള്‍ക്ക് ഇത് എഡിറ്റ് ചെയ്ത് തന്നതിന്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആചാര്യന്‍
കൊമ്പന്‍
Jefu

നന്ദി

സര്‍ദാര്‍ പറഞ്ഞു...

ഇതൊന്നുമില്ലാതെ എന്ത് ഇന്ത്യ...ഇതെല്ലാം നടന്നുകൊണ്ടേയിരിക്കും....ആര് ഭരിച്ചാലും...മുടിച്ചാലും അവര്‍ക്കുമുണ്ട് ജയ് വിളിക്കാന്‍ ഒരു കഴുതക്കൂട്ടം...നന്നായിരിക്കുന്നു...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സമകാലിക പ്രശസ്തം...ആശംസകള്‍.

mohammedkutty irimbiliyam പറഞ്ഞു...

ഷാജു..കവിത വളരെ കാലികപ്രസക്തം.ഇഷ്ടമായി ഓരോ വരിയും,അതിന്‍റെ ഉള്‍കാമ്പും.ആശംസകള്‍ !

മല്ലുണ്ണി പറഞ്ഞു...

janam kazhuthakalavumbol....
bst wishes

വേണുഗോപാല്‍ പറഞ്ഞു...

ഇരുട്ട് നിഴലായ്, ചിലര്‍ ഭരിക്കുന്നു
ഉരുണ്ടുരുണ്ട് ചിലര്‍ നടക്കുന്നു;

ഇത് നമ്മുടെ നാടിന്റെ മുഖ ചിത്രം. ഇരുട്ട് നിഴലായി ഭരിക്കുന്ന നാട്ടില്‍ ഇതും അതിലപ്പുറവും സംഭവിക്കാം .... വീണ്ടും വരാം

Kunjuss പറഞ്ഞു...

ഇന്നിന്റെ നേരായ മുഖം....

സ്വന്തം സുഹൃത്ത് പറഞ്ഞു...

"തത്സമയം " റിപ്പോര്‍ട്ട് ചെയ്ത കവിത് ഉഗ്രന്‍!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ഷാജു ..നന്നായി
സമകാലിക സത്യം

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഷാജു..നല്ല കവിത..ലളിതമായ വരികളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സര്‍ദാര്‍ ഭായി
വര്‍ഷിണി* sis
mohammedkutty ഭായി
മല്ലുണ്ണി
വേണുഗോപാല്‍ ജി
Kunjuss
സ്വന്തം സുഹൃത്ത്
വട്ടപ്പൊയിൽ ഭായി
ഒരു ദുബായിക്കാരന്‍


അഭിപ്രായങ്ങള്‍ക് ഒരു കുട്ട നന്ദികള്‍

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

'കാലിക'വൃത്തത്തില്‍ ഒരു കവിത! നന്നായിട്ടുണ്ട് ഷാജു. അഭിനന്ദനങ്ങള്‍!!

Arunlal Mathew പറഞ്ഞു...

സത്യം പറഞ്ഞു...

ഒന്നും മാറാന്‍ പോകുന്നില്ല... നമ്മുടയല്ലെ നാട്

Vishnu പറഞ്ഞു...

കൊള്ളാം...

Reji Puthenpurackal പറഞ്ഞു...

അഴിമതിയുടെ കാര്യത്തിലെങ്കിലും നമ്മുടെ രാഷ്ട്രിയക്കാര്‍ക്കുള്ള ഒത്തൊരുമ കണ്ടില്ലാന്നു നടിക്കരുത്.തീഹാര്‍ ജയില്‍ ഫുള്‍ A /C ആക്കുന്ന കാര്യം വിദൂരമല്ല. ഇന്ന് മന്ത്രിയായി ഇരിക്കുന്നവന്‍ നാളെ അങ്ങോട്ടല്ലേ ചെല്ലുന്നത്.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

സമകാലിക പ്രസക്തം നന്നായിരിക്കുന്നു

ഓർമ്മകൾ പറഞ്ഞു...

Nalla kavitha...Nalla kavitha...

Jenith Kachappilly പറഞ്ഞു...

Kollam... Chinthippikkunna post :)

Aashamsakalode
http://jenithakavisheshangal.blogspot.com/

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സ്വപ്നജാലകം

Vishnu bae

Reji bae



പഞ്ചാരകുട്ടന്‍


ഓർമ്മകൾ

Jenith Kachappilly

അഭിപ്രായങ്ങള്‍ക് നന്ദി

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ഇന്നിനെ കുറിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു. വളരെ നന്നായി.

ഇടശ്ശേരിക്കാരന് പറഞ്ഞു...

കവിത സമകാലിക വിഷയമാകിയതില്‍ അഭിനന്തനം

Rinsha Sherin പറഞ്ഞു...

നന്നായിരിക്കുന്നു കവിത.....

K. Moh'd Koya | മുഹമ്മദ് കോയ പറഞ്ഞു...

നന്നായി എഴുതി, അഭിനന്ദനങ്ങള്‍... ഇനിയും ഒരു പാട് ദൂരം മുന്നോട്ടു പോവുക.
വിജയാശംസകള്‍...

mottamanoj പറഞ്ഞു...

നല്ല എഴുത്ത്.

ഒരേ അക്ഷരങ്ങള്‍ ഒരുപാടു അര്‍ഥങ്ങള്‍

mottamanoj പറഞ്ഞു...

അക്ഷരങ്ങളുടെ കരുത്ത്

mottamanoj പറഞ്ഞു...

അക്ഷരങ്ങളുടെ കരുത്ത്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

Vipin
ഇടശ്ശേരിക്കാരന്
Rinsha
K. Moh'd Koya bae
manoj bae

അഭിപ്രായങ്ങള്‍ക് നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വാക്കുകളിലെ രോഷം തിരിച്ചറിയുന്നു.
ഇന്നത്തെ യുവതക്ക് കൈമോശം വന്നതും ഈ രോഷം തന്നെ!
ആശംസകള്‍

Vp Ahmed പറഞ്ഞു...

ഈ പ്രകടനം നന്നായി, അതും കവിതാ രൂപത്തില്‍.

~ex-pravasini* പറഞ്ഞു...

കൊള്ളാല്ലോ കവിത.

രഞ്ജിത് പറഞ്ഞു...

നന്നായി....പടുവൃധമായ എന്റെ നാടിനു യുവത്വം ദാനം ചെയ്യാന്‍ ആരാണോ വരിക....:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക് നന്ദി

Kattil Abdul Nissar പറഞ്ഞു...

ഇത് തത്സമയ ചിത്രം. നന്നായി

തൂവലാൻ പറഞ്ഞു...

nice kavitha...i can understand the things..keep it up...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി Nissar
നന്ദി Delvin dear

Shukoor പറഞ്ഞു...

ആഹ! ഇത് കൊള്ളാമല്ലോ. പ്രാസമോപ്പിച്ച രചന. അതും ഇന്ത്യന്‍ സമകാലിക രാഷ്ട്രീയം അപ്പടി പകര്‍ത്തിയിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

MUHAMMED SHAFI പറഞ്ഞു...

കൊള്ളാം കേട്ടോ.. മുനയുള്ള കവിതകൾ...

AJITHKC പറഞ്ഞു...

തത്സമയം നേർക്കാഴ്ചയ്ക്ക് തത്സമമാക്കി... ആശംസകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...