ഓണക്കാലം

പൂത്താലമേന്തിയ കുപ്പിവള കൈകളും
പൂക്കുട ചൂടിയ വെണ്‍ താരകങ്ങളും
പാതിര നേരത്തില്‍ അലിഞ്ഞ് പോയി
ദൂരേക്ക് ദൂരേക്ക് പോയി മറഞ്ഞു ,

നിദ്രയില്‍ സ്വപ്നങ്ങള്‍ തീര്‍ക്കുമീ രാവുകള്‍,
നിന്നിലെ മുഖമെന്നില്‍ ഓണ നിലവായി
നീ തന്ന മന്ദാര, തെച്ചി പൂവുകളാല്‍
അത്തപൂവിട്ടു നാം പൂപ്പാട്ട് പാടി,

മഞ്ഞിന്‍ തുള്ളികള്‍ നന്നപിച്ചൊലിപ്പിച്ച
വഴിവക്കിനരികിലെ മുല്ലാപ്പൂവേ...
നീയെന്‍ മനസ്സില്‍ പൂവിടുമോര്‍മകള്‍
ഇന്നെന്റെ ഊഷര ഹൃത്തില്‍ പൂത്തു

തിരുവോണ നാളില്‍
നിന്‍ തെക്കേ കോലായില്‍,
ഒന്നായ് വിരിച്ചൊരു വാഴില തുമ്പില്‍
ഒന്നിച്ചുണ്ടില്ലെ അന്നൊരോണ സദ്യ,

എവിടെ നിന്നോ വന്ന വഞ്ചിയില്‍ കേറി,
നിളയുടെ ഓളങ്ങള്‍ മുറിച്ച് മുറിച്ച്
ദൂരേക്ക് ദൂരേക്ക് പോയി മറയാം
ഓണ നിലാവിനെ തേടിപോകാം...


ചിന്നം വിളിചെത്തി ചിങ്ങമാസത്തില്‍
ചെന്താമര വിരിയുന്നീ ഓണക്കാലം,
എങ്ങോ പോയ് മറഞ്ഞെന്‍ ഓര്‍മകളില്‍
നിന്നേങ്ങോട്ടെ എങ്ങൊട്ടൊ പോയ്‌ മറഞ്ഞു .


30 Response to "ഓണക്കാലം"

ചെറുവാടി പറഞ്ഞു...

നല്ല മനോഹരമായ വരികള്‍.
ഇഷ്ടായി ഷൈജു
ഓണാശംസകള്‍

ഋതുസഞ്ജന പറഞ്ഞു...

മനോഹരമായ വരികള്‍.

Najmuddeen pc പറഞ്ഞു...

നന്നായിട്ടുണ്ട് എനിക്ക് പെരുത്ത് ഇഷ്ടായി തുടര്‍ന്നും പ്രതീക്ഷിക്കുന്നു.....
ഓണസംഷകള്‍

Jefu Jailaf പറഞ്ഞു...

ലളിതമായ വരികള്‍.. നന്നായിരിക്കുന്നു..

ഒലീവ്‌ പറഞ്ഞു...

അടയാളം നന്നായിരിക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@ചെറുവാടി
@ഋതുസഞ്ജന
@Najmu
@Jefu bae
@ഒലീവ്‌
നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്

കൊമ്പന്‍ പറഞ്ഞു...

ഓര്‍മയിലെ പൊന്നോണത്തിന്‍ അടയാള വാക്കുകള്‍

faisalbabu പറഞ്ഞു...

ഷാജു ,,അക്ഷര പിശകുകള്‍ കുറച്ചുണ്ട് .,തിരുത്തുമല്ലോ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ലളിതം..മനോഹരം..ഓണാശംസകള്‍.

സ്വന്തം സുഹൃത്ത് പറഞ്ഞു...

നല്ല വരികള്‍...!

ഓണാശംസകള്‍!

അജ്ഞാതന്‍ പറഞ്ഞു...

മനോഹരമായ വരികള്‍ ..ഓണാശംസകള്‍..

Naushu പറഞ്ഞു...

ഓണാശംസകള്‍

Vp Ahmed പറഞ്ഞു...

വളരെ നല്ല വരികള്‍ . സമൃദ്ധിയുടെ ഓണസംസകള്‍ അറിയിക്കുന്നു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്
ഓണസംസകള്‍

praveen mash (abiprayam.com) പറഞ്ഞു...

എവിടെ നിന്നോ വന്ന വഞ്ചിയില്‍ കേറി...........!

വേനൽപക്ഷി പറഞ്ഞു...

നല്ല വരികള്‍...
ഒരു നല്ല ഓണം ആശംസിക്കുന്നു...

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് പറഞ്ഞു...

ഷാജു നല്ലവരികള്‍...ഓര്‍മയിലെ ഓണം മനസില്‍പെയ്തിറങ്ങുന്നു....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വിലയേറിയ അഭിപ്രായങ്ങള്‍ക്ന ന്ദി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വിലയേറിയ അഭിപ്രായങ്ങള്‍ക് നന്ദി

oduvathody പറഞ്ഞു...

നല്ല വരികള്‍ ...... ആശംസകള്‍

ജാനകി.... പറഞ്ഞു...

നന്നായിരിക്കുന്നു ഷാജു..
ഞാനിവിടെ ആദ്യമാണ്
ഇനയങ്ങോട്ട് പിന്തുടരുന്നവരുടെ കൂട്ടത്തിൽ ഞാനും.......

വാല്യക്കാരന്‍.. പറഞ്ഞു...

സംഗതി എനിക്കിഷ്ടായി..
ഞാന്‍ ഒരു ഓണ'രീതി'യിലൊക്കെ പാടി നോക്കി..

ഓണം കഴിഞ്ഞെങ്കിലും ഓണാശംസകള്‍..(അടുത്തതിലെക്കാ..)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്
@ oduvathody പ bae
@ ജാനകി..sis
@ വാല്യക്കാരന്‍.

INTIMATE STRANGER പറഞ്ഞു...

ഹായ് ..പാടാന്‍ നല്ല രസം...താളം ഉണ്ട്..എനിക്കിഷ്ടായിട്ടോ ഷാജു

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ഷാജു.. ആശംസകൾ..!!

Sabu M H പറഞ്ഞു...

ഇതൊരു പാട്ടായി പാടി റെക്കോഡ്‌ ചെയ്തു നോക്കൂ.
ആശംസകൾ.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

THANKU
@ INTIMATE STRANGER
@ ആയിരങ്ങളില്‍ ഒരുവന്‍
@ Sabu BAE

റശീദ് പുന്നശ്ശേരി പറഞ്ഞു...

വരികള്‍ കൊള്ളാം
അക്ഷര തെറ്റുകള്‍ ശ്രദ്ദിക്കണേ
:)

സര്‍ദാര്‍ പറഞ്ഞു...

നല്ല വരികള്‍....കാണാം...വീണ്ടും....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...