ലിമ്പുകള്‍

 അരാജകത്വത്തിന്‍റെ വിളക്കുകളേന്തി
നൈല്‍ നദിക്ക്  മീതേ തീപുകയുയര്‍ത്തി
രോദനത്തിന്‍ ഗര്‍ജ്ജ നാളമുറകളുയര്‍ത്തി
നൈല്‍കരയെ യുദ്ധ മുഖരിതമാക്കി നിങ്ങള്‍


സിസേറിയന്‍ യന്ത്രതോക്കുകളേന്തി
പെറ്റു വീണ കൈകുഞ്ഞിനെ പീരങ്കിയില്‍ കോര്‍ത്ത്
നീട്ടി വലിച്ച് ട്രിപൊളിയിലേക്ക് പായിക്കുന്ന
നിങ്ങളീ കാണിക്കുന്നത് ആവേശത്തിന്‍റെ അധിനിവേശമോ?


പാശ്ചാത്യന്‍റെ കൊഴുത്ത ക്രൂഡോയിലിന്‍ ദാഹം
പാവങ്ങള്‍ ലിമ്പുകള്‍ക്കറിയില്ലാ ഈ ദാഹം
ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില
ജീവതമില്ലാത്ത പാവം ലിമ്പുകള്‍

കത്തും വെയിലും പൊള്ളും മണലിലും
കയ്യില്‍ ചുടുതോക്കേന്തി പായുന്നവന്‍റെ
കാലില്‍ നിന്നും രക്തമൊലിച്ച്
കണം കാലിന്‍റെ അടിയിലേക്കിറങ്ങുന്നു

അവിടെ
വിയര്‍പ്പിന്‍റെ  കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി. 

44 Response to "ലിമ്പുകള്‍"

കൊമ്പന്‍ പറഞ്ഞു...

തീക്ഷ്ണ മായ വരികള്‍

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

'...ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില
ജീവതമില്ലാത്ത പാവം ലിമ്പുകള്‍...'

കവിത നന്നായി.
ആശംസകള്‍..!

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ഷാജു.... ആനുകാലിക സമൂഹിക ജീവിതങ്ങളെ തീഷ്ണമായ ഭാഷയില്‍ തന്നെ പ്രതിഷേധിചിരിക്കുന്നു.keep it up

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി കൊമ്പന്‍ ഭായി
നന്ദി പ്രഭചേട്ടാ
അന്ദി ആശ ചേച്ചീ

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്.. ആശംസകൾ.

റാണിപ്രിയ പറഞ്ഞു...

നന്നായി....

ദിലീപ്‌ നെല്ലുള്ളിക്കാരന്‍ പറഞ്ഞു...

പെറ്റു വീണ കൈകുഞ്ഞിനെ പീരങ്കിയില്‍ കോര്‍ത്ത്
നീട്ടി വലിച്ച് ട്രിപൊളിയിലേക്ക് പായിക്കുന്ന
നിങ്ങളീ കാണിക്കുന്നത് ആവേശത്തിന്‍റെ അധിനിവേശമോ

നല്ല അവതരണം ശക്തിയുള്ള വാക്കുകള്‍ ആശംസകള്‍ ഇനിയും എഴുതുക

അജ്ഞാതന്‍ പറഞ്ഞു...

വിയര്‍പ്പിന്‍റെ കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി/....
നല്ല വാക്കുകള്‍.. ശക്തിയുള്ള വാക്കുകള്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പൊന്മളക്കാരന്‍
റാണിപ്രിയ
നെല്ലുള്ളിക്കാരന്‍
അമ്മാര്‍

നന്ദി

Vp Ahmed പറഞ്ഞു...

രക്ത ഗന്ധവും വിധിയുടെ നൊമ്പരവും ................
ഹൃദയത്തിലെത്തുന്നു. നന്നായിട്ടുണ്ട്.

Jefu Jailaf പറഞ്ഞു...

അവസാന വരികൾ വളെരെ തീഷ്ണമുള്ളതായിരിക്കുന്നു ഷാജു.. ആശംസകൽ..

ചീരാമുളക് പറഞ്ഞു...

കവിയുടെ ശക്തമായ രോഷം നന്നായി പ്രതിഫലിപ്പിച്ചു

ജാബിര്‍ മലബാരി പറഞ്ഞു...

nanmayude viplavam uyaratte

ഋതുസഞ്ജന പറഞ്ഞു...

നല്ല അവതരണം അവസാന വരികൾ നന്നായി.
ആശംസകള്‍..!

binoyelanjimel പറഞ്ഞു...

വളരെ നന്നായിരിക്കുന്നു................

INTIMATE STRANGER പറഞ്ഞു...

al de best

Reji Puthenpurackal പറഞ്ഞു...

അനീതിക്കെതിരെ യൗവ്വന തീഷ്ണതയില്‍ നിന്നും ഉയര്‍ന്ന വാക്കുകള്‍...
ആശംസകള്‍ ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി
അഹമ്മദ് ഭായി
ജെഫു
ചീരാമുളക്
മലബാരി
ഋതുസഞ്ജന
ബിനോയ് ഭായി
INTIMATE STRANGER
റെജി ഭായി
എല്ലാവര്‍കും നന്ദി

മജീദ് അല്ലൂര്‍ പറഞ്ഞു...

അധിനിവേശത്തിന്‍റെ ബാക്കിപത്രങ്ങള്‍ ..

majeed koorachund പറഞ്ഞു...

മനസ്സില്‍ തട്ടിയ വരികള്‍

pranaamam പറഞ്ഞു...

കാലത്തിന്‍ വെട്ടിപ്പിടുതക്കാര്‍ കൈ കോര്‍ത്തപ്പോള്‍ സംഹാര താണ്ടവം ആദി തിമിര്‍ക്കുന്ന അധികാരി വര്‍ഗമേ, നിങ്ങള്‍ നാടിന്റെ വിപത്ത് ...വിപത്ത്...വിപത്ത്...ഷാജു സന്ദേശം നന്നായി...

ഹാഷിക്ക് പറഞ്ഞു...

വാക്കുകള്‍ ജ്വലിക്കുന്നു

പറഞ്ഞുപോകും/ആയിരങ്ങളിൽ ഒരുവൻ പറഞ്ഞു...

പുലിയാണ്‌ കേട്ടാ.. ഇഷ്ടമായി... ആശംസകൾ..!!

ashraf meleveetil പറഞ്ഞു...

രക്ഷകരാല്‍ സംഹരിക്കപ്പെടുക... ലിബിയക്കാര്‍ നിസ്സഹായാവസ്ഥയിലാണ്....നാലു വരികളില്‍ ഐക്യദാര്‍ഢ്യം...അതെങ്കിലത്...അതിലുമപ്പുറം നമുക്കെന്താവും...നന്ദി ഷാജൂ...

abduljabbar vattapoyilil പറഞ്ഞു...

best wishes

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മജീദ് അല്ലൂര്‍ ഭായി
majeed koorachund ഭായി
pranaamam
ഹാഷിക്ക് ഭായി
ashraf meleveetil ഭായി
abduljabbar vattapoyilil ഭായി

അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി

Pradeep Kumar പറഞ്ഞു...

തീവ്രതയുള്ള വരികള്‍.ആ ജനതയോട് ഹൃദയം കൊണ്ട് ഐക്യദാര്‍ഢ്യം സാധിച്ച ഒരാള്‍ക്കേ വരികളില്‍ ഇത്ര തീവ്രവികാരം സന്നിവേശിപ്പിക്കുവാന്‍ കഴിയൂ.

ഈ തൂലികയുടെ ഉടമക്ക് അഭിനന്ദനങ്ങള്‍

mohammedkutty irimbiliyam പറഞ്ഞു...

പ്രിയ സുഹ്രുത്തേ,ഞാന്‍ ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത് .ഈ ബ്ലോഗ്‌ എന്‍റെ ദൃഷ്ടിയില്‍ പെട്ടിരുന്നില്ല .അതെന്‍റെ ദു:ഖം ....ഇനി ശ്രദ്ധിച്ചു കൊള്ളാം.Thanks a lot...

mohammedkutty irimbiliyam പറഞ്ഞു...

...അവിടെ വിയര്‍പ്പിന്റെ കൂടെ രക്ത ഗന്ധവും വിശപ്പിന്റെ കൂടെ വിധിയുടെ നൊമ്പരവും ബാക്കി .നല്ല വരികള്‍ .ആശംസകള്‍!!

നാമൂസ് പറഞ്ഞു...

ഇരകളുടെ ദൈന്യതയുടെ ചിലവില്‍ കരുത്തരാകുന്ന അധിനിവേശ പരിഷകള്‍ക്ക് നേരെ പാരമ്പര്യത്തെ നിഷേധിക്കുന്ന പുതിയ യുദ്ധമുറകളാണ് ഇനിയാവശ്യം.

കവിതക്കഭിനന്ദനം.

faisalbabu പറഞ്ഞു...

ആദ്യമായി ഒരു കവിത ,വിവരമുള്ളവരുടെ വിശധീകരണമില്ലാതേ മനസ്സിലായി ..ഇങ്ങനെ സിമ്പിളാക്കി പറയ്ഷ്ടാ അപ്പോള്‍ എന്നെ പ്പോലത്തെ വിവരം കുറഞ്ഞവര്‍ക്കും കട്ട്‌ പേസ്റ്റ് ചെയതു സുഘിപ്പി ക്കാതെ സത്യ സന്ധമായി കമന്ട്ടാമല്ലോ ....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

കവിത പെട്രോളിന് സമം. കത്താന്‍ തയ്യാറായി നില്ക്കുന്നു. ആശംസകള്‍!!

സ്വന്തം സുഹൃത്ത് പറഞ്ഞു...

"അവിടെ
വിയര്‍പ്പിന്‍റെ കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി."
------ nannayirikkunnu..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"അവിടെ
വിയര്‍പ്പിന്‍റെ കൂടെ
രക്ത ഗന്ധവും
വിശപ്പിന്‍റെ കൂടെ
വിധിയുടെ നൊമ്പരവും ബാക്കി"

അതി തീവ്രമായ വരികള്‍ ..മനോഹരമായ അവതരണവും..അഭിനദ്ധനങ്ങള്‍ ഷാജു

K. Moh'd Koya | മുഹമ്മദ് കോയ പറഞ്ഞു...

യൌവനത്തിന്റെ തീക്ഷ്ണതയില്‍ പൊള്ളുന്ന അവതരണം... നന്നായിട്ടുണ്ട്, ഇനിയും ഇനിയും എഴുതുക.. ഭാവുകങ്ങള്‍...

സൊണറ്റ് പറഞ്ഞു...

കവിതകള്‍ വായിച്ചു ഇത് മാത്രം അല്ല, താഴേക്കുള്ള എല്ലാം ..എല്ലാം നന്നായിട്ടുണ്ട് .നല്ല ശക്തി യുണ്ട് ഭാഷക്കും അവതരണത്തിനും ...ഏറ്റവും ഇഷ്ട്ടമായത് "പെണ്ണ് "തന്നെ
ആശംസകള്‍ ..

ചെറിയവന്‍ പറഞ്ഞു...

ആ രോഷത്തിന് എല്ലാ വിധ ഐക്യദാര്‍ഡ്യവും..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി

jayarajmurukkumpuzha പറഞ്ഞു...

nannayittundu............. aashamsakal..........

Naseef U Areacode പറഞ്ഞു...

ജീവന്‍റെ തുടിപ്പിന് ക്രൂഡോയിലിന്‍ വില..
ഇഷ്ടപ്പെട്ടു ...
എല്ലാ ആശംസകളും

വാല്യക്കാരന്‍.. പറഞ്ഞു...

ശക്തം
അതിലേറെ പ്രസക്തം

അജ്ഞാതന്‍ പറഞ്ഞു...

നന്ദി.

parakkandy പറഞ്ഞു...

അവിടെ വിയര്‍പ്പിന്റെ കൂടെ രക്ത ഗന്ധവും വിശപ്പിന്റെ കൂടെ വിധിയുടെ നൊമ്പരവും ബാക്കി .വളരെ തീഷ്ണമായ വരികള്‍ . ഭാവുകങ്ങള്‍ ഷാജു

sunil vettom പറഞ്ഞു...

ചരിത്രം എന്നും ദുരാഗ്രഹി ആണ് എന്നു എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട് ,അല്ലെങ്കില്‍ നൈല്‍നദീ തടം ഈ രോധനങ്ങള്‍ നാളെക്കായ് കാത്തു വയ്ക്കുമോ ...?


ഷാജൂ....ആ വിരല്‍ തുംബുകളുടെ സ്പന്ദനം ഇവിടെ എനിക്കറിയാണ്‍ കഴിയുന്നുണ്ട് !!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...