ആദ്യം ആശാന്‍
അരികിലിരുന്നു
എഴുതി പഠിപ്പിച്ചാ

എന്നാ അക്ഷരം
ആനയോളം
അത്ഭുതത്തില്‍
അറിവിന്റെ
ആദ്യപടി കേറിയ
ഇ-
കുഞ്ഞിക്കൈകളാല്‍

കറുത്ത സ്ലേറ്റില്‍
വെള്ള തിളങ്ങിയപ്പോള്‍
അമ്മയേ വിളിച്ച്
കാണിച്ച് ചിരിച്ച്
സന്തോഷത്താല്‍ തിമിര്‍ത്ത്
കളിച്ച കാലം,

ആ ഇന്ന്
ഒരു ഭ്രാന്തന്റെ കയ്യിലെ
ആയുധമായത്
അറിവ് അര്‍ത്ഥിക്കുന്നവന്
പകര്‍ന്നുകൊടുകാന്‍
കഴിയാത്ത
കഴുകന്‍ മതം പൊട്ടി
വാശികേറ്റി
റാക് കുടിച്ച്

അറിയാത കുരുന്നിനെ
അന്തത
ആയുധമാക്കി
ആഞ്ഞടിച്ചവന്‍
ആശാനല്ല
ആശ്രിതനുമല്ലവന്‍,
അവന്‍
അന്തന്‍

30 Response to "അ"

Sabu M H പറഞ്ഞു...

no comments

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ആ?

കൊമ്പന്‍ പറഞ്ഞു...

കവിയുടെ ഉദ്ദേശം മനസിലാക്കുന്നതില്‍ ഞാന്‍ പരാജിതനാണ്

Jefu Jailaf പറഞ്ഞു...

രണ്ടു ദിവസം മുന്‍പ് അക്ഷരം എഴുതാത്ത കാരണം മകനെ പിതാവ് തല്ലിയ വിഷയം ആണ് ഷാജു വിഷയമാക്കിയിരിക്കുന്നത് എന്നാണോ... ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

good

അജ്ഞാതന്‍ പറഞ്ഞു...

good

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ആ കുഞ്ഞിനേറ്റ പ്രഹരം തന്നെ വിഷയം എന്ന്‍ കരുതുന്നു. ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അതുത്തന്നെയാണ് ഞാന്‍ എഴുതിയത് മനസ്സിലാകുനില്ലാ എനുണ്ടോ?
എനിക്കു തോന്നുന്നു എന്റെ എഴിതിന്റെ പ്രശ്നമാണ്
ഞാന്‍ പുതിയ രീതിയില്‍ എഴുതാന്‍ ശ്രമിച്ചാതായിരിക്കാം കാരണം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി
തെറ്റുകള്‍ തുറന്ന പറയുക
അല്ലെങ്കില്‍ എനിക്ക് മെസ്സേജ് ചെയ്യുക

Reji Puthenpurackal പറഞ്ഞു...

കലികാലം അല്ലാതെന്ത പറയാന്‍... പിതാവ് പിഞ്ചു കുഞ്ഞിനെ "അ" എഴുതാത്തതിന്റെ പേരില്‍ മൃഗീയമായി പീഡിപ്പിക്കുന്നു.കംസന്‍ പോലും നാണിച്ചു പോകും. ഇനിയും എന്തൊക്കെ കണ്ടാലാ ദൈവമേ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അതെ റെജി ഭായി അവനെയൊക്കെ നമ്മള്‍ തല്ലണം,
പിന്നീട് ഒരിക്കലും ഇത്തരം കോമരങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാ, അതിനായ് നാം ഇവരെ കല്ലെടുത്തെറിയണം

പരിണീത മേനോന്‍ പറഞ്ഞു...

അക്ഷരങ്ങളില്‍ തീര്‍ത്ത കവിത ഇഷ്ടപ്പെട്ടു... :)

INTIMATE STRANGER പറഞ്ഞു...

ആദ്യം വായിച്ചപ്പോ കുറച്ചു confusion തോന്നി..ജെഫു വിന്റെ comment വായിച്ച ശേഷം ഒന്നൂടെ വായിച്ചു അപ്പൊ ആദ്യം തോന്നിയ മൂടല്‍ അങ്ങ് മാറി..ആ കുഞ്ഞിന്റെയും അമ്മയുടെയും ചിത്രം കണ്ടിരുന്നു.. "അച്ഛന്‍" എന്ന പദത്തിന്റെ പവിത്രത ചോര്‍ന്നു പോകുന്നു ...എന്തൊരു കാലമാണ്..!! ഈ വാര്‍ത്തയോടൊപ്പം മറ്റൊന്ന് കൂടെ വായിച്ചു ..ഈ മനുഷന്‍ തന്നെ [ അങ്ങനെ പറയാമോ?] മാസങ്ങള്‍ക് മുന്നേ ഗര്‍ഭിണിയായ ഭാര്യയെ ഉപദ്രവിക്കുകയും തല്‍ഫലമായി ആ കുരുന്നു ജീവന്‍ ഇല്ലാതെ ആവുകയും ചെയ്തു .. അന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കയ്കാര്യം ചെയ്തിരുന്നു..ഒരു കുഞ്ഞു പോയതിന്റെ ദുഃഖം മാറും മുന്നേ അടുത്തതിനെ കണ്മുന്നില്‍ ഇട്ടു തല്ലി ചതക്കുനത് കാണേണ്ടി വന്നു ആ അമ്മക് ..എന്നിട്ടും 3 ദിവസത്തോളം അത് പുറത്ത് ആരെയും അറിയിച്ചില്ല അവര്‍ " നാട്ടുകാര് സ്വന്തം ഭര്‍ത്താവിനെ വീണ്ടും ഉപദ്രവിച്ചാലോ എന്ന് ഭയന്ന് "
news ivide vaayikkam http://madhyamam.com/news/87646/110613

ഇതൊന്നും ഇനിയെങ്കിലും ആവര്‍ത്തിക്കാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വളരെ സന്തോഷം നിങ്ങളുടെ അഭിപ്രായതിന് @പരിണീത മേനോന്‍
@INTIMATE STRANGER അതേ മനുഷ്യന് ചിന്താ ശക്തി കൊടുത്ത ദൈവമ്പോലം തലതാഴ്ത്തും, ഇവനെ മ്യഗമെന്നുപോലും വിളിക്കാന്‍ കഴിയില്ലാ, സ്വന്തം കുഞ്ഞിനെ ഇങ്ങനെ ചെയ്യുന്നവനില്‍ നിന്നും നാളെ നാം ഇതില്‍ വലിയ കട്ടാളനെ കാണേണ്ടി വരും

Lala Duja പറഞ്ഞു...

പറയാന്‍ ശ്രമിച്ചത്‌ ഒരു പ്രശ്നവുമായി ബന്ധപെട്ട കാര്യമാണ് എന്ന് ലളിതമായി വായിക്കാന്‍ പറ്റാത്ത ഒരു ചാടായിപ്പു അനുഭവപെട്ടു ..... ഒന്ന് കൂടി ലളിതമാകിയാല്‍ ഈ വരികള്‍ വളരെ മനോഹരമായേനെ ഷാജുവിന് ഭാവുകങ്ങള്‍ ഇനിയും കൂടുതല്‍ പോരട്ടെ ...

Rinsha Sherin പറഞ്ഞു...

എന്റെ ആശംസകള്‍....

ചെറുത്* പറഞ്ഞു...

അവസാന ഭാഗത്തെത്തിയപ്പോള്‍ മുകളിലെ അഭിപ്രായങ്ങളില്‍ സൂചിപ്പിച്ച വിഷയം ആണെന്ന് തോന്നാതിരുന്നില്ല.

ആദ്യത്തെ “അ” “ആ” “ഇ” ഇത് മൂന്നും എഴുത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. പിന്നെ വന്ന ‘ഈ’ ‘ആ’ ഇത് രണ്ടും വായനയെ മുറിക്കുന്നു.

ആശംസകള്‍!

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ഇപ്പൊ അക്ഷരങ്ങല്‍ക്കൊക്കെ മാര്‍ക്കെറ്റില്‍ എന്തൊക്കെയാ അര്‍ഥങ്ങള്‍ ! ഹീശ്വരാ!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@Rinsha Sherin
@ചെറുത്
@K@nn(())raan*കണ്ണൂരാന്‍!

അഭിപ്രായങ്ങള്‍ക് നന്ദി

പാറക്കണ്ടി പറഞ്ഞു...

എന്റെയും ആശംസകള്‍ ഷാജു

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

സത്യം പറയാമല്ലൊ.. രണ്ട് പ്രാവ്ശ്യം വായിക്കേണ്ടി വന്നു.. നല്ല ഒഴുക്ക്.. അഭിനന്ദനങ്ങൾ..

Akbar പറഞ്ഞു...

അശുഭകരമായ കാഴ്ചകളോട് പലരും പല രീതിയില്‍ പ്രതികരിക്കും. ഷാജു വിന്റെ ഈ വ്യത്യസ്തമായ പ്രതികരണം ഇഷ്ടമായി.

പട്ടേപ്പാടം റാംജി പറഞ്ഞു...

അക്ഷരങ്ങള്‍ തീരത്ത കവിത.

appachanozhakkal പറഞ്ഞു...

പ്രതികരണശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കുക;
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@പാറക്കണ്ടി Bae
@‍ആയിരങ്ങളില്‍ ഒരുവന്‍
@Akbar Bae

@പട്ടേപ്പാടം ജി
@appachanozhakkal bae

അഭിപ്രായങ്ങള്‍ക് നന്ദി

anupama പറഞ്ഞു...

പ്രിയപ്പെട്ട ഷാജു,
ഈ പ്രതികരണത്തിന് അഭിനന്ദനങ്ങള്‍...അല്പം കൂടി ലളിതമായി എഴുതുമല്ലോ...
ആശയകുഴപ്പം ഉണ്ടാകരുത്!ഇനിയും എഴുതു....
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ഡി.പി.കെ പറഞ്ഞു...

നന്നായിട്ടുണ്ട് ഒരു നേശ്സറി കവിതയുടെ താലമെങ്കിലും വലിയൊരു ആശയം ഉള്ള്‍ക്കൊള്ളിച്ച്ചിരിക്കുന്നു ആശംസകള്‍

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

നന്നായിട്ടുണ്ട്!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക് നന്ദി

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

സമകാലിക ആശയം.
വ്യത്യസ്ഥമായി ആവിഷ്കരിക്കാന്‍ ശ്രമിച്ചു.
ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും
നന്നായിട്ടൂണ്ട്.
ആശംസകള്‍..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...