പെണ്ണേ നീ

തെറ്റ്
പെണ്ണായതിനാലോ?

തെറ്റ്
എന്‍
അമ്മ പെണ്ണ്
പെറ്റതോ?

പോറ്റി
വളര്‍ത്തിയ
അഛനോ
തെറ്റുകാരാന്‍?

അല്ലാ !
ഞാന്‍
പെണ്ണായി
ജനിച്ചതിനാല്‍!

പെണ്ണ്
പെണ്ണായ്
നടന്നതിനാല്‍!

എങ്കിലും!
തെറ്റ്
പെണ്ണിന്

കാരണം
പെണ്ണ്
വെറും
പെണ്ണല്ലേ'!

നോക്കുന്നവന്
അവള്‍
വെറും
പെണ്ണ്
തെറ്റുകാരി,


നോക്കികൊണ്ടിരിക്കുനവന്‍
അവന്‍
പുണ്യാളന്‍!
അല്ലേ?27 Response to "പെണ്ണേ നീ"

Jefu Jailaf പറഞ്ഞു...

ഒറ്റു കൊടുത്തവന്‍ പുണ്യാളന്‍.. ആശംസകള്‍ ഷാജു..

അജ്ഞാതന്‍ പറഞ്ഞു...

വരികള്‍ നന്നായിട്ടുണ്ട് പെണ്ണിനെ ആദരവോടും ബഹുമാനത്തോടും കാണുന്ന കാലം നമുക്ക് പ്രതീക്ഷിക്കാം .. അക്ഷരത്തെറ്റ് തിരുത്തുമല്ലോ ... ഇതിനെ പറ്റി എന്റെ ബ്ലോഗിലും കാണാം ഒരു പോസ്റ്റു ... ആശംസകള്‍ ...

കൊമ്പന്‍ പറഞ്ഞു...

സ്ത്രീ അമ്മ യാണ് പെങ്ങളാണ് മകളാണ് സഹോദരിയാണ് വേശ്യ യുമാണ്‌ .
സമൂഹത്തില്‍ തെറ്റ് ചെയ്യുന്നവര്‍ ചെയ്യാന്‍ പ്രേരണ നല്ക്കുന്നവര്‍ പുരുഷന്‍ മാര്‍ മാത്രമല്ല സ്ത്രീകളും ഉണ്ട്
നമ്മുടെ സമൂഹത്തിലെ പല കൌമാരങ്ങള്‍ക്കും രതിയുടെ ആദ്യാ നുഭവം ഭാര്യ യില്‍ നിന്ന് ലഭിക്കുന്നതിനു മുന്‍ബ് തന്നെ തന്നെ ക്കാളും പ്രായമുള്ള സ്ത്രീകളില്‍ നിന്ന് ലഭിച്ച കഥ കല്‍ പലരുമായുള്ള സൌഹൃത സംഭാഷണങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കയിഞ്ഞിട്ടുന്ദ് സൃഷ്ട്ടി പരമായ വ്യെതിയാനം കാരണം അതിലൊക്കെയും പുരുഷ ജന്മത്തിനു ശാരീരിക പരമായി വലിയ കോട്ടങ്ങള്‍ സംഭവിക്കാത്തത് കാരണം അത് വാര്‍ത്ത ആകാറുമില്ല ആരും ആക്കാരുമില്ല മാതാ മഹത്വത്തിന്‍ അടയാളങ്ങള്‍ക്ക് സമൂഹം നല്‍കുന്ന മഹത്വം തന്നെ ആണ് ഈ വാര്‍ത്തകള്‍ ഒളിപ്പിച്ചു വെക്കാതെ നമ്മള്‍ അറിയുന്നത് ഇതുപോലെ ഉള്ള ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അതില്‍ എല്ലാം നമുക്കൊരു പാടവും ഉണ്ട്
ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സമൂഹം മല്ല നമ്മുടെ നീതി ന്യാ യ വേവ്സ്ഥിതി ആണ് പക്ഷെ നീതി ദേവത ഇപ്പോള്‍ കുംബ കര്‍ണാ സേവയിലുമാണ് .
അനുഭവിക്കുക്ക എന്നല്ലാതെ എന്താ പറയുക
ഒരിക്കലും ഈ കിരാത പ്രവര്‍ത്തിയെ വിനീതന്‍ ന്യാകരിക്കുന്നില്ല ഷാജു നന്നായിരിക്കുന്നു

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക് നന്ദി
@Jefu Jailaf bae
@ ഉമ്മു അമ്മാര്‍ sis

thenga പറഞ്ഞു...

pennine ariyunnavar.. avale manassilakkunnavar... eniyum undakatte... asamsakal shajukka....

ABDULLA JASIM IBRAHIM പറഞ്ഞു...

പെൺപക്ഷം.............

Reji Puthenpurackal പറഞ്ഞു...

പെണ്ണ് പെണ്ണിനെ തിരിച്ചറിയുമ്പോള്‍ അവള്‍ക്ക് സമൂഹത്തില്‍ ഉയര്‍ച്ചയുണ്ടാവും.കാലി തീറ്റയുടെ പരസ്യത്തിനു വേണ്ടിയും അവളുടെ നഗ്നത കാണിക്കുന്നത് വഴി തകരുന്നത് നമ്മുടെ സംസ്കാരമാണ്.പെണ്ണിനെ പ്രസവിച്ചതോ,പെണ്ണായിപ്പിറന്നതോ,വളര്‍ത്തിയതോ അല്ല തെറ്റ്.പെണ്ണായി വളര്‍ത്താത്തതും,പെണ്ണായി ജീവിക്കാത്തതുമാണ് തെറ്റ്.

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

..(ഇസ്ലാമിക വിശ്വാസ പ്രകാരം)പെണ്ണിനെ അമ്മയായല്ല പടക്കപ്പെട്ടത്‌ ‌,,മറിച്ച്, ഇണ(ഭാര്യ)യായാണ്‌ .....സ്ത്രീക്ക് അമ്മ എന്ന ആദരവ് മാത്രം പോര എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടല്ലോ .......

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക് എന്റെ നന്ദി
@ thenga
@ ABDULLA JASIM IBRAHIM
@ Reji Puthenpurackal bae

കാന്താരി പറഞ്ഞു...

kollam shaju...nice theme

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നല്ല എഴുത്ത് ഷാജു.. സ്ത്രീയെ ആദരിക്കുന്ന ഒരു മാതൃകാ സമൂഹം ഉയര്‍ന്നുവരട്ടെ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

@സുബാന്‍ bae
കാന്താരി
ശ്രീ bae

അഭിപ്രായങ്ങള്‍ക് നന്ദി

asha sreekumar പറഞ്ഞു...

പെണ്ണായി പിറക്കുന്നതോ വളര്തുന്നതോ തെറ്റല്ല സമൂഹം അവളെ തെറ്റായി കാണുന്നതാണ് തെറ്റ് .

പരിണീത മേനോന്‍ പറഞ്ഞു...

കുറച്ചു വാക്കുകളില്‍ കൂടുതല്‍ പറഞ്ഞു.
ഇഷ്ടപ്പെട്ടു.

ഷാജു അത്താണിക്കല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

@ ആഷ ചേച്ചി
@ പരിണീത

അഭിപ്രായങ്ങള്‍ക് നന്ദി

shadowboys പറഞ്ഞു...

brrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

Vp Ahmed പറഞ്ഞു...

പെണ്ണായി ജീവിക്കാന്‍ ഇവര്‍ ശ്രമിക്കട്ടെ.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@Vp Ahmed ikkaa

നന്ദി

ഗുല്‍മോഹര്‍ പറഞ്ഞു...

ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സന്തോഷം ഗുലൂ ബോസ്

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

കുറഞ്ഞ വരികളില്‍ നല്ലൊരു ചിന്ത പങ്കു വച്ചത് ഇഷ്ടപ്പെട്ടു.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ പറഞ്ഞു...

മുഖ സ്തുതി പറഞ്ഞു പോകുകയല്ല നന്നായിരിക്കുന്നു നല്ല ആത്മാവുള്ള കവിത ,,,തുടര്‍ന്നും എഴുതുക,,,

വേണുഗോപാല്‍ പറഞ്ഞു...

ഷാജു ... ഒരു പെണ്ണിനെ വരച്ചു കാട്ടി. അക്ഷരങ്ങളാല്‍ വരച്ച നിന്റെ പെണ്ണിനെ എനിക്ക് ഇഷ്ടമായി . പക്ഷെ അവസാനം ആണിനെ തള്ളി പറഞ്ഞാലേ പെണ്ണ് പെണ്ണാവൂ എന്നാ തോന്നലുണ്ടോ ?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@വേണുഗോപാല്‍ജി
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ ചോദ്യം പളരെ പ്രസ്കതം
ശെരിക്കും ഉത്തരം എന്റെ കയ്യില്‍ ഇല്ലാ, എങ്കിലും ഞാന്‍ ന്യായികരിക്കാം
പെണ്ണിനെ തള്ളി പറയുന്ന ആണിനേയാണ് "അവന്‍ പുണ്യാളന്‍! എന്നു പറഞ്ഞത്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കുഞ്ഞൂസ് ജി
പ്രദീപ്‌ജി

അഭിപ്രായങ്ങള്‍ക് നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...