കാമുകന്‍

പ്രണയിക്കുന്നു ഞാന്‍
പരിഭവങ്ങളില്ലാതെ
പിണക്കമറിയിക്കാതെ
വാനോളം  മുട്ടുന്ന

വര്‍ണിത വരികളാല്‍
വിസ്മയമുയര്‍ത്തിയ
കവ്യശില്പികളാം
ഭാവനാ മന്ത്രങ്ങളേ

പ്രണയിക്കുന്നു ഞാന്‍
കവിതയെ
കാമിനിയപ്പോലെ
മനസ്സിലേക്ക് തൊടുത്തുവിട്ട
മലരമ്പുകളെന്നവണ്ണം

ചിറകില്ലാ സ്വപ്നങ്ങളെ
കവിഭാവനയില്‍
ചിറകിട്ട് പറകുന്ന
ഭാവനാ കാവ്യത്തോടാണെന്‍റെ
അടങ്ങനാവാത്ത പ്രണയം

സംസ്കാര ഗോപുരങ്ങളില്‍
സമര വരികളാല്‍
സന്ദേശം വിതറിയ
ശില്പി കവികള്‍ നിങ്ങള്‍

ഇരുളിന്‍ നിദ്രയില്‍
നിറദീപം പോലെ
വെളിച്ചം പരത്തി
പ്രഭ ചൊരിഞ്ഞ കവ്യമേ
നീയെന്‍  പ്രതിഷ്ട

ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം

ചിറകിട്ട
കവിതകളോടാണേന്‍റെ
ഒടുക്കത്തെ പ്രണയവും

27 Response to "കാമുകന്‍"

കിങ്ങിണിക്കുട്ടി പറഞ്ഞു...

കല ജീവിതോപാസനയായി കാണൂന്നവർ കലയെ തന്നെയാണു പ്രണയിക്കാറുള്ളത്,.. നല്ല പോസ്റ്റ്

അനൂപ്‌ .ടി.എം. പറഞ്ഞു...

കവിതകളോടുള്ള ഈ പ്രണയം കാത്തു സൂക്ഷിക്കുക..അവസാനം വരേയ്ക്കും..:)

കണ്ണന്‍ | Kannan പറഞ്ഞു...

ഷാജൂ നന്നായിട്ടുണ്ട് നിന്റെ പ്രണയം!!!

Jefu Jailaf പറഞ്ഞു...

ആശംസകള്‍ ഈ പ്രണയ ഭാവത്തിനു.. തളിര്‍ക്കട്ടെ.. പൂക്കട്ടെ.. സുഗന്ദം പരത്തട്ടെ ....

Hakeem Mons പറഞ്ഞു...

"ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം"

ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്...
മനസ്സിന്റെ നന്മ
അക്ഷരങ്ങളായ്‌ പെയ്യട്ടെ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി സ്നേഹിതരേ
@ഗോസ്റ്റു
@കിങ്ങിണികുട്ടി,
@അനുപ് ഭായി
@കണ്ണാ
@ജെഫ്ഫു ഭായി
@ഹക്കീംക്കാ

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

കാമുകന്‍ കവിതയേയും കലയേയും പ്രണയിച്ചുകൊണ്ടേയിരിക്കൂ...

ആ ട്വിറ്റര്‍ പക്ഷിയെ ഞാന്‍ വെടി വെച്ചു കൊല്ലണോ അതോ നീ കറി വച്ചു തിന്നുന്നോ? ഒറ്റ വരി വായിക്കാന്‍ സമ്മതിക്കുന്നില്ല ആ സാധനം...

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

പ്രണയിക്കുന്നത്‌ ഒരു പുണ്യമായി കരുതുന്നുണ്ടെങ്കില്‍ പ്രണയ കവിതകളും ഒരു പുണ്യം തന്നെയാണ്‌. ആശംസകള്‍ നേരുന്നു...

ashasreekumar പറഞ്ഞു...

സാഹിത്യത്തോടുള്ള ഈ പ്രണയം ഒരു ഉപാസന പോലെ എന്നും നിന്നില്‍ ഉണ്ടാകട്ടെ!!!!!! സംസ്കാര ഗോപുരങ്ങളില്‍ സമര വരികളാല്‍ നമ്മെ എന്നും വഴികാട്ടികള്‍ ആയവരെ എന്നും ഓര്‍ക്കുക . ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

തിരിച്ചിലാനെ അതു വളരട്ടെ എനിട്ട് പിടിക്കാം ഇപ്പോള്‍ ഉറച്ചി കുറവാ ഹി ഹ് ഹി
നന്ദി സ്നേഹിതാ
റിജോ ഭായി നന്ദിയുണ്ട്

jiya | ജിയാസു. പറഞ്ഞു...

ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം...

നല്ല വരികൾ...:)

അജ്ഞാതന്‍ പറഞ്ഞു...

good

അജ്ഞാതന്‍ പറഞ്ഞു...

njan

Villagemaan പറഞ്ഞു...

കവിതയോടുള്ള ഈ പ്രണയം എന്നും നിലനില്‍ക്കട്ടെ..
കാവ്യങ്ങള്‍ ഇനിയും പിറവി എടുക്കട്ടെ..

എല്ലാ ആശംസകളും.

asha sreekumar പറഞ്ഞു...

സാഹിത്യത്തോടുള്ള ഈ പ്രണയം ഒരു ഉപാസന പോലെ എന്നും നിന്നില്‍ ഉണ്ടാകട്ടെ!!!!!! സംസ്കാര ഗോപുരങ്ങളില്‍ സമര വരികളാല്‍ നമ്മെ എന്നും വഴികാട്ടികള്‍ ആയവരെ എന്നും ഓര്‍ക്കുക . ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി ഈ അഭിപ്രായങ്ങള്‍ക്

ജിയാസു.
അജ്ഞാതന്‍
Villagemaan

asha sreekumar ചേച്ചി

കൊമ്പന്‍ പറഞ്ഞു...

ഷാജു പ്രണയം ആര്‍ക്കും ആരോടും എന്നല്ല എന്തിനോടും തോന്നുന്ന വികാരം ആണ് ഷാജുവിന്റെ കവിത പ്രണയം സഫലീകരിക്കട്ടെ
എന്ന് ആത്മാര്‍ത്ഥ പ്രാര്‍ ര്തനയോടെ സാക്ഷാല്‍ കൊമ്പന്‍

ഷമീര്‍ തളിക്കുളം പറഞ്ഞു...

>>>>ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം<<<<

അങ്ങിനെയാകട്ടെ പ്രിയ കാമുകാ....
നല്ല അക്ഷരക്കൂട്ടിനു എന്റെ പ്രണാമം.

thenga പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

thx dearest Komban sayibu and shameer bae

നാസര്‍ പറഞ്ഞു...

ഉപാസിക്കൂ ഗുരൂ മതി വരുവോളം..... ഞങ്ങളെന്തിനാണ് അങ്ങേയ്ക്ക് ഉപകരിക്കേണ്ടത്‌...

INTIMATE STRANGER പറഞ്ഞു...

കവിതയെ പ്രണയിക്കുക അവള്‍ക്കായി ജീവിക്കുക ...


:ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍:
nice thought nice words.. കാവ്യഭാവന നിങ്ങളെയും പ്രണയിക്കുന്നുണ്ടല്ലോ സുഹൃത്തേ..

keep writing on..all de best

Reji Puthenpurackal പറഞ്ഞു...

എന്തിനോടെങ്കിലുമുള്ള പ്രണയം മനുഷ്യനെ കൂടുതല്‍ ഉത്സാഹഭരിതനാക്കുന്നു.പ്രണയം കത്തുന്ന വിളക്കു പോലെയാണ്.പ്രണയമില്ലായ്മ കത്താത്ത വിളക്കു പോലെയും. വിളക്കു അവിടെ തന്നെയുണ്ടായിരുന്നു.ഇപ്പോള്‍ അത് കൂടുതല്‍ പ്രകാശം പരത്തുന്നു.

mrk പറഞ്ഞു...

ഒരു പാട് ഇഷ്ട്ടമായി നല്ല വരികള്‍ ..എല്ലാ വിത ആശംസകളും .. സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

http://apnaapnamrk.blogspot.com/

ബൈ റഷീദ് എം ആര്‍ കെ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@നാസര്‍ ഗുരൂ
@INTIMATE STRANGER
@Reji Puthenpurackal bae



നന്ദി പ്രിയരേ ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

@mrk
നന്ദി അഭിപ്രായതിന്
തീര്‍ച്ചയായും വായികാം

റാണിപ്രിയ പറഞ്ഞു...

ഹൃദയ പുഷ്പം വിരിയട്ടേ ..
‘കവിത’ യോടുള്ള നിന്റെ അടങ്ങാത്ത പ്രണയം..... പുഴപോല്‍ ഒഴുകട്ടെ...

നന്നായിട്ടുണ്ട് ... ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...