ഗാന്ധിയന്‍


കര്‍മ്മങ്ങളില്‍ നിരന്തരം
നന്മയുടെ വിളിയമ്പുകള്‍ കോര്‍ത്ത്
നേരിന്‍റെ  പാതയില്‍ നിര്‍ഭയം ജ്വലിച്ച
ആ മഹാത്മാവിനെ കുറിച്ചെന്തിനൊരു വിവരണം
വേണ്ട, ഒരു വിവരണവും വേണ്ട ആ ചര്‍ക്ക കണ്ടാല്‍ മാത്രം മതി
അതിലുണ്ട് എന്‍റെ നാടിന്‍റെ വിവര സമാഹാരങ്ങളൊക്കെയും,


ഒരു ഹസാ
രെ മാത്രമല്ല....
ഒരു ഹസാരെ മാത്രമല്ല ഗാന്ധിയന്‍,
ആ ഹസാരെയെ പോലെ നമ്മളും ഭാരതീയര്‍


ആ പിതാമഹന്‍റെ  പിന്‍ഗാമികള്‍
വേണ്ട, ഒരു വിവരണവും വേണ്ട ആ ചര്‍ക്ക കണ്ടാല്‍ മാത്രം മതി
അതിലുണ്ട് ഈ നാടിന്റെ വിവര സമാഹാരങ്ങളെക്കെയും,ഇന്ന് നാം മറന്നുവോ?
സ്വാതന്ത്രത്തിന്‍റെ
  നിറ വികാരങ്ങളില്‍
മുങ്ങി മറന്ന് പായുന്ന പരലുകള്‍ നാം
സ്വാതന്ത്രത്തിന്‍റെ
  നിറ വികാരങ്ങളില്‍
മുങ്ങി മറന്ന് പായുന്ന പരലുകള്‍ മാത്രമാണ് നാം,

ഓര്‍ക്കുക
, ഈ സ്വതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം,
സ്വര്‍ണ്ണ മുഖരിതമായ ഗോപുരങ്ങളില്‍
ഗാന്ധി  ശില്പങ്ങള്‍ കൊത്തിയതു കൊണ്ട് നാം ഗാന്ധിയന്മാരല്ല
തന്‍റെ  നന്മകളെ ബഹുനില ഗോപുരങ്ങളേക്കാള്‍ മുകളിലേക്ക്
സത്യത്തിന്‍റെ ചിറകുകളില്‍ നമ്മളേയുമേന്തി പറന്നവന്‍ ഗാന്ധി,


ഓര്‍ക്കുക, ഈ സ്വാതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം.26 Response to "ഗാന്ധിയന്‍"

ABDULLA JASIM IBRAHIM പറഞ്ഞു...

“ഈ സ്വതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം“നന്നായിട്ടുണ്ട് ട്ടോ (അധികമൊന്നും അഭിപ്രായം പറയൻ അറിയില്ല)

കൊമ്പന്‍ പറഞ്ഞു...

ഒരു ഹസാരെ മാത്രമല്ല ഗാന്ധിയന്‍,
ആ ഹസാരെയെ പോലെ നമ്മളും ഭാരതീയര്‍

ഈ പരമാര്‍ ശത്തോട് യോജിക്കാന്‍ കയിയില്ല

ABDUL HAMEED പറഞ്ഞു...

ഇന്നത്തെ ഗാന്ധിയന്മാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി നിലകൊള്ളുന്നു. ബ്ലോഗ്‌ നന്നായിട്ടുണ്ട്.വീണ്ടും എഴുതുക
.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മുസാക്കാ
നമ്മളും അതിന്റെ പിഗാമികളാണല്ലോ പിന്നെ എന്തുകൊണ്ട് നാം അതില്‍ പെടുനില്ല ഒരു ഹസാരെ മാത്രം അതില്‍ പെടുന്നു, നമ്മള്‍ പരിശ്രമിക്കുനില്ല എനല്ലേ അതാണ് ഞാന്‍ പാറഞ്ഞത്

കമാന്റിനു നന്ദി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി അബ്ദുല്ലാ ജാസിം
നന്ദി ഹമീദ്കാ

Chovakaran Azeez പറഞ്ഞു...

nannayittuntu. itharam contemporary subjects highlight cheythu ezhuthunnathu shradhikapetum. Pala dinangalum pole kuttikalkku prasangikkanum upanyasam rachikkaanum oru Gandhi jayanthi untennathanallo nammute ashwaasam
Best wishes and regards
C.O.T Azeez

ഷിഹാബ് അബ്ദുല്‍ഹസ്സന്‍ പറഞ്ഞു...

സ്വാര്‍ത്ഥത നമ്മിലെ സാമൂഹ്യജീവിയേയും,ദേശ സ്നേഹിയെയും നിഷ്കരുണം കൊലചെയ്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് പോലെ ചിന്തിക്കാന്‍,അത് ഉറക്കെ പ്രഖ്യാപിക്കാന്‍ തയ്യാറുള്ള ചെറുപ്പക്കാരെ ആണ് രാജ്യം തേടുന്നത്........അഭിവാദ്യങ്ങള്‍ ഷാജു !!!

Jefu Jailaf പറഞ്ഞു...

ആശംസകൾ ഷാജു.. ഗാന്ധിമന്ത്രങ്ങൾ ഉരുവിടുന്ന ഒരു തലമുറ അസത്യത്തിനെതിരെ പടപൊരുതുന്ന സമൂഹം നമ്മളാൽ ഉയർത്തെഴുന്നേല്ക്കട്ടെ..

സ്വന്തം സുഹൃത്ത് പറഞ്ഞു...

എന്തെന്‍കിലും നഷ്ടപ്പെടുത്താതെ നല്ലതൊന്നും നേടാനാവില്ല എന്ന പ്രകൃതി സത്യം ഗാന്ധിജി നമുക്ക് പറഞ്ഞും കാണിച്ചും തന്നു. ഹസാരെ അതു ശ്രമിച്ചു വിജയിച്ചു. . .!

Asha Sreekumar പറഞ്ഞു...

ഒര്‍ക്കുക, ഈ സ്വതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം.
ഓര്‍ക്കുന്നു എന്നും ആ ചര്‍ക്കയും വിടര്‍ന്നചിരിയുള്ള ആ മുഖവും. പക്ഷെ അദ്ദേഹം കൊതിച്ച ഭാരതം എവിടെ. നമുക്ക് കിട്ടിയ ഭാരതം എന്ത്. ഇനി എത്ര ഹസാരെമാര്‍ വന്നാലും അദ്ദേഹം വിഭാവന ചെയ്ത ഭാരതം നമുക്ക് കിട്ടുമോ.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വളരെ നന്ദിയുണ്ട് സി. ഒ.ട്ടി സാര്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്റ് എഴുതു വായിച്ചതിന് നന്ദി
നിങ്ങള്‍ അഭിപ്രായം പറഞ്ഞതിനും നന്ദി
നന്ദി ഗോസ് ടു ഷിഹാബ് ഭായി,ജെഫുക്കാ,സ്വന്തം സുഹൃത്ത്,ആഷ ചേച്ചി

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഷാജു, ഇന്നത്തെ തലമുറക്ക് അഞ്ഞൂറ് രൂപയിലെ ഗാന്ധിതലയിൽ മാത്രമേ താല്പര്യമുള്ളൂ...

ഒഴുക്കുള്ള വരികൾ ഇഷ്ടമായി...!

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലെ വിവേവികള്‍ ...........:::ഇനിയും എഴുതുക

jiya | ജിയാസു. പറഞ്ഞു...

ഗുമ്മുള്ള കവിത...

സ്വപ്നകൂട് പറഞ്ഞു...

ഒരു ഹസാരെ മാത്രമല്ല ഗാന്ധിയന്‍,
ആ ഹസാരെയെ പോലെ നമ്മളും ഭാരതീയര്‍

Baiju Basheer പറഞ്ഞു...

"സ്വര്‍ണ്ണ മുഖരിതമായ ഗോപുരങ്ങളില്‍
ഗാന്ധി ശില്പങ്ങള്‍ കൊത്തിയതു കൊണ്ട് നാം ഗാന്ധിയന്മാരല്ല "


ഈ വരികള്‍ വല്ലാതെ ആകര്‍ഷിച്ചു അത്തൂ ... ഗാന്ധിയുടെ നാമം പറഞ്ഞത് കൊണ്ടോ ഒരു പടം കൊതി വെച്ചത് കൊണ്ടോ ആരും ഗാന്ധിയന്‍ ആവുന്നില്ല... ആ പാതയിലൂടെ സഞ്ചരിക്കുവാന്‍ പ്രാപ്തരാവണം ! അദ്ദേഹം സ്വപ്നം കണ്ടിരുന്ന സ്വാതന്ത്ര്യവും സമാധാനപൂര്‍ണ്ണവുമായ ഒരു ഇന്ത്യയുടെ പിറവിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം !

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദിയുണ്ട് എല്ലാവര്‍കും
ഐക്കരപ്പടിക്കാ,
സുബാന്‍വേങ്ങരഭായി,
ജിയാസു,
സ്വപ്നകൂട്,
ബൈജുട്ടാ,

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഐക്കരപ്പടിയന്റെ കമന്റിന് താഴെ ഒരു ഒപ്പ്...
ആശംസകള്‍

നാമൂസ് പറഞ്ഞു...

സ്വയമെരിഞ്ഞുരുകിയും പ്രഭ ചൊരിഞ്ഞീടുന്ന
സ്വത്വത്തെയര്‍പ്പിച്ചു സ്നേഹം ചൊരിയുന്ന
അറിവിന്‍ അനന്തമാം സാഗരം തീര്‍ക്കുന്ന
'ബാപ്പൂ'... നീ എവിടെ..? നിന്‍റെ വിളക്കെവിടെ..? 

പ്രിയാ.... നേരത്തെ വായിച്ചിരുന്നു. കൊള്ളാം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

തിരിച്ചിലാന് ഒപ്പ്
നാമൂസ് ഭായി പ്രിയാ വളരെ നന്ദിയുണ്ട്

റാണിപ്രിയ പറഞ്ഞു...

ആശംസകള്‍ ...

Artof Wave പറഞ്ഞു...

ഗാന്ധി ശില്പങ്ങള്‍ കൊത്തിയതു കൊണ്ട് നാം ഗാന്ധിയന്മാരല്ല
നല്ല വരികള്‍
ആശംസകള്‍

ആചാര്യന്‍ പറഞ്ഞു...

അതെന്നെ....ആ സ്വാതന്ത്രത്തിന്റെ ആക്ഹോഷക്കാര്‍ മാത്രം നമ്മള്‍

Mohiyudheen MP പറഞ്ഞു...

രക്ത സാക്ഷി ദിനത്തിലുള്ള ഈ ഓർമ്മപ്പെടുത്തൽ നന്നായി ചങാതി... കവിതയിലെ വരികൾക്ക് മൂർച്ചയുണ്ട്... ശക്തിയുണ്ട്

ആശംസകൾ

Pradeep Kumar പറഞ്ഞു...

ഹസാരെ ഗാന്ധിയനാണെന്ന ആരു പറഞ്ഞു. കുറേ പത്രമുതലാളിമാരും വന്‍കിട കോര്‍പ്പറേറ്റുകളും ഇതാ അഭിനവഗാന്ധി എന്നു പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച ഒരു ബിംബതെത നാം അംഗീകരിക്കണോ.....

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന നിസ്വാര്‍ത്ഥനായ സമരനായകനെ വിഗ്രഹവല്‍ക്കരിച്ച് നാം ഒരു ജനതയുടെ പോരാട്ടചരിത്രത്തെ ഇരുട്ടിന്റെ പടുകുഴിയിലാക്കി. വ്യക്തി കേന്ദ്രീകൃതമായ ഒരു സമര ചരിത്രഗാഥ ഇവിടെ പടുത്തുയര്‍ത്തി.

വ്യക്തികളും വ്യക്തിപൂജകളും മോചനം കൊണ്ടുവരുമെന്ന് നാം വൃഥാ സ്വപ്നം കാണുന്നു - ഹസാരെമാര്‍ ഉയര്‍ന്നു വരുന്നത് ഇത്തരുണത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...