വോട്ട്

നോട്ടുണ്ടെങ്കില്‍ ഒരു വോട്ട്തരാം
വോട്ടില്ലെങ്കില്‍ ഒരു വിലയുമില്ലേ?
വീടിനുവേണ്ടി സബ്സിഡിയും
റോഡിനുവേണ്ടി സമരങ്ങളും

വയറു നിറയെ ഫുഡ് തരാം
സോഡയും നാടനും കോരിത്തരാം
നമ്മുടെ ചിഹ്നത്തിനൊരു വോട്ട്
നമ്മുടെ ചിഹ്നം 'മാ'ങ്ങചിഹ്നം!!

വോട്ടിനു പോകാന്‍
കാറ് വരാം
വോട്ട് കഴിഞ്ഞാല്‍
കാലില്‍ വരാം

പുറത്തിറങ്ങിയാ ക്ലോസപ്പും
കെട്ടിപ്പിടിച്ചുമ്മകളും
ഉജാല നിറത്തില്‍ മാന്യന്മാരെ
കണ്ടാലാരും ചെയ്യുമൊരോട്ട്

പോളിങ്ങ് ബൂത്തില്‍ ചെന്നാലോ
വിരുന്നു സല്‍കാരത്തിന് പോയതുപോലെ
സല്‍കരിച്ച് ചായ തരും
മധുരവും സ്നേഹവും കോരി നിറകും

കാശുള്ളോന്‍ പാര്‍ട്ടിക്കാരന്‍
കാശില്ലാത്തോര്‍ വോട്ടര്‍മാത്രം
വോട്ടിലാത്തോനോട് കൂട്ടില്ലാ
കണ്ടാലാരും മിണ്ടില്ലാ

16 Response to "വോട്ട്"

ashasreekukar പറഞ്ഞു...

ലളിതം മധുരം മനോഹരം

snehatheerampost.blogspot.com പറഞ്ഞു...

വലിയ സത്യത്തെ ചെറിയ വാക്കുകളില്‍ അവതരിപ്പിക്കുമ്പോള്‍ അതിന് ഏറെ ഭംഗി.
ഭാവുകങ്ങള്‍!

Vadakkangara പറഞ്ഞു...

കൂടെ ഇത് കൂടി വായിക്കൂ
നമ്മെ നയിക്കേണ്ടത് ക്രിമിനലുകളോ?!
http://janasamaksham.blogspot.com/

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

നന്നായിട്ടുണ്ട്... ആശംസകള്‍

Jefu Jailaf പറഞ്ഞു...

നന്നായിരിക്കുന്നു..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക് നന്ദി

ദീപ്സ് പറഞ്ഞു...

പ്രതിഷേധങ്ങള്‍ !! ഗുഡ് വണ്‍ ഷൈജു

Fousia R പറഞ്ഞു...

"വോട്ടിനു പോകാന്‍
കാറ് വരാം
വോട്ട് കഴിഞ്ഞാല്‍
കാലില്‍ വരാം"

there its is

ഫെനില്‍ പറഞ്ഞു...

ശരിയാ ഇനി അഞ്ചു വര്‍ഷം കഴിയണം ഇവന്മാരെ ഒക്കെ ഒന്ന് കണ്ടു കിട്ടാന്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

thx
Fousia R ഫെനില്‍

ayyopavam പറഞ്ഞു...

ഇന്ത്യന്‍ ജനാദി പത്ത്യം ജീര്‍ണതയുടെ കൈ കുമ്പിളില്‍ ആണ്

അതിന്‍റെ ചില നാറ്റത്തെ വളരെ വെക്തമായി തന്നെ കവി കണ്ടിരിക്കുന്നു

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി മൂസകാ

Naseem പറഞ്ഞു...

കവിത കൊള്ളാം..ആശംസകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ വോട്ട് ചെയ്യാന്‍ തന്നെ പോയില്ല..
സത്യത്തില്‍ ഒരു " അസാധു " ബട്ടണ്‍ കുടി വോട്ടിംഗ് യന്ത്രത്തില്‍ നല്കണം. അസാധുവിനു ഭുരിപക്ഷം കിട്ടിയാല്‍ ആ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിന്ന ഒരുത്തനെയും പിന്നെ ഇന്ത്യയില്‍ എവിടെയും ഒരു പോസ്റ്റിലേക്കും മത്സരിക്കാന്‍ അനുവദിക്കരുത്. !!! അല്ല പിന്നെ !!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

thx naseem bae

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

വോട്ടു ഇല്ലാത്ത നമ്മള്‍ എന്ത് ചെയ്യും ????????

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ജബാറിക്കാ വോട്ടില്ലാത്തോന് പുല്ല് വില
സത്യത്തില്‍ വോട്ട് ഇലാതിരിക്കുനതാണ് ഇന്നതെ കാലത് നല്ലത്...............

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...