ചങ്ങാതി കൂട്ടങ്ങള്

സ്നേഹിച്ചു ഞാനെന്നും
സ്നേഹത്തിന്‍ മറുവില
ചാരത്തില്‍ മുക്കിയ
ചങ്ങാതി കൂട്ടങ്ങള്‍,


നിങ്ങളില്‍ തുളുമ്പും
കാപട്യംത്തിലും വഞ്ചനയിലും
ഒരു പിടി കപട സ്നേഹംകൂടി ചാലിച്ച്
ഒരു പാത്രത്തില്‍ എനികും പകരൂ


ഞാനുമറിയട്ടെ
ഒരു നിമിഷ നേരത്തേക്ക്
കാപട്യത്തിന്റെ രുചി മാധുര്യം
കയ്പ്പോ മരവിപ്പോ?


എന്റെ മനസാക്ഷിയെ ചോദ്യം ചെയ്തവര്‍
എന്റെ കൂട്ടുകാര്‍
എന്നിലെ സ്നേഹത്തെ വിസ്തരിച്ച്
ചിരിക്കുന്നവര്‍


എന്തിനീ മന്ദസ്മിതം!
മനസ്സിന്റെ കണ്ണാടി മുഖമെന്ന പഴമൊഴി
മുറുക്കി പിടികൂ
ചുണ്ടൂകള്‍ കൂട്ടിപിടികൂ,
മനസ്സിന്റെ പ്രതിചയക് വേണ്ടീ മത്രം,


സ്നേഹികില്ല ഞാനിനി,
സ്നേഹിക്കാനറിയാത്ത,
സ്നേഹ മുഖമൂടികളാം
ചാര പടലങ്ങളെ.

16 Response to "ചങ്ങാതി കൂട്ടങ്ങള്"

Noushad Koodaranhi പറഞ്ഞു...

"എന്റെ മനസാക്ഷിയെ ചോദ്യം ചെയ്തവര്‍
എന്റെ കൂട്ടുകാര്‍
എന്നിലെ സ്നേഹത്തെ വിസ്തരിച്ച്
ചിരിക്കുന്നവര്‍" **************** ഒന്ന് തുറന്നു സമ്സാരിക്കാമായിരുന്നില്ലെ....?

ayyopavam പറഞ്ഞു...

ഒരാളില്‍ നിന്ന് ഒരു ലാഭവും പ്രതീക്ഷിക്കാതെ ഒരാളെ കൂട്ട് കാരന്‍ ആക്കൂ

അപ്പോള്‍ ഈ പറഞ്ഞ ഒരു പ്രശ്നവും ഉണ്ടാവില്ല

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

തിരിച്ചു ലഭിക്കാൻ സ്നേഹിക്കുന്നത് ആത്മാർത്ഥമാകുമൊ...?

എല്ലാ നന്മകളും നേരുന്നു

ആചാര്യന്‍ പറഞ്ഞു...

നിങ്ങളില്‍ തുളുമ്പും
കാപട്യംത്തിലും വഞ്ചനയിലും
ഒരു പിടി കപട സ്നേഹംകൂടി ചാലിച്ച്
ഒരു പാത്രത്തില്‍ എനികും പകരൂ......

കൊള്ളാം

Reji Puthenpurackal പറഞ്ഞു...

നമുക്ക് മറ്റുള്ളവര്‍ ചെയ്തു തരണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുക.
സ്നേഹം കൊടുക്കുക....സ്നേഹം തിരിച്ചു കിട്ടും...

MT Manaf പറഞ്ഞു...

ഷാജു പറയാന്‍ ശ്രമിച്ച ആശയം വ്യക്തമാണ്.
പക്ഷെ വരികളില്‍ ഒരു എഡിറ്റിങ്ങിന്റെ
കുറവ് അങ്ങിങ്ങ് നിഴലിക്കുന്നുണ്ട്
പരമാവധി ചെത്തി മിനുക്കൂ...

parammal പറഞ്ഞു...

സ്നേഹം കൊടുക്കല്‍ ,വാങ്ങല്‍ പക്രിയയാണ്, അതില്‍ നഷ്ടവും ലാഭവും നോക്കുന്നത് വെറുക്കപെട്ടതും ...!!
നന്നായി അവധാരിപ്പിച്ചു . കൊള്ളാം ,

Abdul Jabbar പറഞ്ഞു...

VERY GOOD

Jefu Jailaf പറഞ്ഞു...

സ്നേഹിക്കപ്പെടാൻ നൂറുകാരണങ്ങൾ.. നല്കുവാനൊ.. ആശംസകൾ..

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

കൊള്ളാം... ആശംസകള്‍...

ജുവൈരിയ സലാം പറഞ്ഞു...

നന്നായി. കൊള്ളാം ,

റാണിപ്രിയ പറഞ്ഞു...

സ്നേഹിക്കാന്‍ അറിയാത്തവരെ സ്നേഹിക്കരുത്...
കാപട്യത്തിന്റെ രുചി കയ്പ്പ്..
കയ്പ്പുള്ളതുകൊണ്ടല്ലേ മധുരത്തിനിത്ര രുചി!!!!

ആശംസകള്‍ ...........

ഐക്കരപ്പടിയന്‍ പറഞ്ഞു...

അരുത്, കൂട്ടുകാരെ അവരുടെ എല്ലാ ബഹനീതകളും അറിഞ്ഞു കൊണ്ട് തന്നെ സ്നേഹിക്കൂ....

കവിതയിലെ നിരാശയുടെയും അമര്ഷത്തിന്റെയും ഭാഷ ഇഷ്ട്മായി!

ബെഞ്ചാലി പറഞ്ഞു...

സ്നേഹമെന്നാൽ ബ്ളോഗ് പോസ്റ്റിലെ കമന്റുകളെ പോലെയാണ്.

കൊടുത്താൽ കിട്ടും :)

jayarajmurukkumpuzha പറഞ്ഞു...

namukku snehikkaam swartha chinthayillathe....... aashamsakal.........

കമ്പ്യൂട്ടര്‍ ടിപ്സ് പറഞ്ഞു...

നന്നായിരിക്കുന്നു. കൊള്ളാം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...