മറന്നു നാം ഇന്നലെയുടെ നിലവിളികള്‍

ഇരു തല വണ്ടിക്ക്-
ഒരു തല വലിക്കും
കരി മൂന്തി
പുക തുപ്പി വലിച്ചോടും,
 

മറു തല താളംകൊട്ടി
തെറിച്ചു പായുന്നതില്‍,
ഒരു കയ്യില്‍ കാമവും
മറുകയ്യില്‍ വികലമാം
വികട പാത്രവുമേന്തി

നാളയുടെ വധുവാം
'സൗമ്യ'യുമായി
വനമധ്യേ പായുന്ന
കരി വണ്ടിയില്‍

ഒരു നിമിഷത്തിലാ
വികടന്‍റെ മനസ്സിലെ
കാമ വൈകൃതത്തിനു
വേണ്ടി, പകരം
ജീവന്‍ കൊടുത്തവള്‍

ഇതിലെന്തു നിറം
കൊടികള്‍ക്ക്
നിറം കൊടുത്ത
സമരത്തിന്‍ മുറവിളികളെവിടെ
ഇവിടെ,
വെറും നിലവിളികള്‍ മാത്രം

നാളെയുടെ സൗമ്യക്ക് വേണ്ടി
മറക്കാം.....
ഇന്നലെയുടെ നിലവിളികള്‍
വിളിക്കാം...
ഇങ്ക്വുലാബിന്‍റെ മറുവിളികള്‍
കേള്‍ക്കാം...
ഉച്ചഭാഷിണിയുടെ കൊലവിളികളും...

7 Response to "മറന്നു നാം ഇന്നലെയുടെ നിലവിളികള്‍"

ആചാര്യന്‍ പറഞ്ഞു...

ഇന്നലെയുടെ നിലവിളികള്‍ ..ഇന്നിനു മറക്കാം ..നാളെ പുതിയ നിലവിളികള്‍ക്ക് കാതോര്‍ത്തിരിക്കാം ...

ayyopavam പറഞ്ഞു...

സമകാലികത വിഷയമാക്കി ഈ എയുതിയ വരിക്ക് അഭിനന്ദനം മറന്നു പോകരുത് നാം ഇത്

ubaid NambeeshanPadi പറഞ്ഞു...

ho ho ho super super, nalla kavitha.. iniyum pratheeshikkunnu...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

www.myworldofcreations.blogspot.com പറഞ്ഞു...

greatly written the social current issue through ur poem
regards
minu mt

MT Manaf പറഞ്ഞു...

പ്രതികരണം
എങ്ങിനെ എന്നതല്ല
പ്രതികരിച്ചോ എന്നതാണ് മുഖ്യം
അതു ചെയ്തല്ലോ...
നന്നായി!

asha sreekumar പറഞ്ഞു...

nalla manassu. varikaliloodeyenkilum prethikarikkan thonniyallo. prevarthikkan kazhiynnavar onnum cheyynnila.namukku paranjukonteyirikkam. aarenkilum yennenkilum kelkkathirikkilla

nallavarikal.lelitham yenkilum saktham. best wishes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...