യുവത

ചുവര്‍ കണ്ണാടിയില്‍ മുഖം നോക്കിയും
തിരിച്ചും മറിച്ചും,മുഖം ചെരിച്ചും
കണ്ടൊരു ചെറിയ രോമ കൂപത്തിന്‍ തളിര്‍ നാമ്പ്
കണ്ടൊരു ചെറിയ രോമ നാമ്പുകള്‍.

മനസ്സില്‍ പറഞ്ഞു ഞാനൊരു പുരുഷന്‍
മീശ കിളിര്‍ത്ത പുരുഷരി ഞാന്‍..!
നിവര്‍ന്നു നടക്കാം ഇനിയുള്ള കാലം
നിര്‍ഭയം ചെയ്യാം നെറികേടിനൊരു വോട്ട്..!

പീടികക്കോലായില്‍ മുണ്ടും മടക്കി
കുത്തിയിരിക്കാം വലിയവര്‍ക്കിടയില്‍
പടിഞ്ഞാറ് നോക്കി പഠിത്തം നിറുത്തി
പാതിര അറിയാത്ത പീടികത്തിണ്ണ

സ്കൂളില്‍ പോകുന്ന കല്യാണി ക്കുട്ടിയുടെ
സ്നേഹം നേടാന്‍ നാടക നടനം
സ്നേഹസമ്മാനം നല്‍കാന്‍ വേണ്ടി
കൂലിപ്പണിതന്നെ ശരണം ശരണം

പാപങ്ങളൊക്കെയും വലിച്ചു പേറി
പ്രായത്തിന്‍ പക്വതക്കുറവുമൂലം, പിന്നെ
പറയാത്ത കേള്‍ക്കാത്ത ഇങ്കുലാബിന് വേണ്ടി
ലഹരികളൊക്കെയും വലിച്ചു കുടിക്കും;

ജീവിതതിന്‍റെ നട്ടുച്ച നേരത്ത്
നട്ടം തിരിയും നെട്ടോടമോടും
നാട്ടിലുണ്ടാകും ദുഷിച്ച നാമവും
നാല്‍ക്കവലകളില്‍ നാലാള്‍ക്ക് സംസാരം.

വട്ടപ്പൂജ്യം ഭാവി മാര്‍ക്
കഴിഞ്ഞതൊക്കെയും നഷ്ടകാലം
കൂടെയുള്ളവര്‍, കൂട്ടിന്നു വന്നവര്‍
കണ്ടു ചിരിക്കും,കൂവി വിളിക്കും.

യുവത സൂക്ഷിക്കുക, കാലത്തിന്‍റെ കോല മാറാപ്പിനെ
യുവത നിങ്ങളീ നാടിന്‍റെ മുദ്രകള്‍
യുവത നിങ്ങളീ രാജ്യത്തിന്‍ രക്ഷകര്‍
യുവത നിങ്ങള്‍ ഉയര്‍ത്തുക നന്മയുടെ സംസ്കാരം......!!

14 Response to "യുവത"

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

......അനുഭവങ്ങളുടെ നെരിപ്പോടുകള്‍ അക്ഷരങ്ങളില്‍ ആവാഹിക്കാന്‍ ശ്രമിച്ചിരിക്കുന്നു.......നൊമ്പരങ്ങള്‍ മനസ്സില്‍ കിടന്നു നീറട്ടെ, അക്ഷരങ്ങളില്‍ സ്ഫുടം ചെയ്തു വരാന്‍ കൂടുതല്‍ വായിക്കുക ,വായിച്ചുകൊണ്ടേയിരിക്കുക..!!

~ex-pravasini* പറഞ്ഞു...

വന്ന സ്ഥിതിക്ക് നാന്നായി എന്ന് പറഞ്ഞിട്ടു പോകുന്നു,
കവിത അറിയില്ല,
അയ്യോ പാവത്തിലൂടെ എത്തിപ്പെട്ടതാണ്.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

OK!

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

യുവത നിങ്ങള്‍ ഉയര്‍ത്തുക നന്മയുടെ സംസ്കാരം....
എന്നൊക്കെ നമുക്ക് ആശിക്കാം .....

elayoden പറഞ്ഞു...

യുവത സൂക്ഷിക്കുക, കാലത്തിന്‍റെ കോല മാറാപ്പിനെ
യുവത നിങ്ങളീ നാടിന്‍റെ മുദ്രകള്‍
യുവത നിങ്ങളീ രാജ്യത്തിന്‍ രക്ഷകര്‍
യുവത നിങ്ങള്‍ ഉയര്‍ത്തുക നന്മയുടെ സംസ്കാരം......!!

ആശംസകള്‍.

ഡി.പി.കെ പറഞ്ഞു...

ഏകദേശം എന്റെ ജീവിതം ഈ കവിതയുടെ പോലെ ഇങ്ങനെ മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്നു . നന്നായിട്ടുണ്ട് ആശംസകള്‍

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

തീര്‍ച്ചയായും നന്നായിട്ടുണ്ട്. നല്ലൊരു ആശയം വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.

ആശംസകള്‍ !

നാമൂസ് പറഞ്ഞു...

ഇനിയും അധികം പറയാനുണ്ട്.
കൂട്ടുകാരെ എഴുത്താണി ആഞ്ഞെറിയുക..
ഭാവുകങ്ങള്‍..!!

ayyopavam പറഞ്ഞു...

ഷാജു പറയാതെ വയ്യാ മനോഹരം നിന്റെ വരകളില്‍ എന്നെ ഏറ്റവും സ്വാദീനിച്ച വാ ര ഇതാണ്.

ഹരിപ്രിയ പറഞ്ഞു...

വളരെ മനോഹരം.അടുക്കും ചിട്ടയും ഉള്ള നല്ല വരികള്‍. :)

ആചാര്യന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ...വായിച്ചാല്‍ മനസ്സിലാവും എന്തേ അതെന്നെ അല്ലെ?

shaju ath പറഞ്ഞു...

എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും എന്റെ വീനിതമായ നന്ദി,
ഒരായിരം നന്മകള്‍ നേരുന്നു

ismail chemmad പറഞ്ഞു...

നല്ല വരികള്‍ ,വരികളില്‍ യുവത്വം ,ആശംസകള്‍

Jishad Cronic പറഞ്ഞു...

ആശയം നന്നായിട്ടുണ്ട്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...