ഒരു ഡിസംബറിന്റെ ഫ്ലാഷ് ബാക്

പുലരിതന്‍ പൂമുഖം തണുപ്പിനാല്‍ മൂടിയും
പൂവിതള്‍ തലോടിയ ചെറു മഞ്ഞു തുള്ളികള്‍
മധു വിതറിയ മന്ദമാരുത പ്രവാഹവും
മെല്ലെ തലോടി എന്നിലെ ഡിസംബര്‍,

പുലര്‍ മഞ്ഞു കോട കൊണ്ടെങ്ങും മറഞ്ഞ-
പാതയോര ശിഘിരങ്ങളില്‍ ക്രസ്തുമസ് താരക തിളക്കവും,
ഇലകളാല്‍ നിറഞ്ഞ വഴികളിലൂടെ
മെല്ലെ നടന്നു ഞാനും കുളിര്‍ കാറ്റും;

ഇല്ല തണുപില്ല കഴിഞ്ഞ കൊല്ലതെ വെല്ലാന്‍
ഇനി വരും ഡിസബര്‍ എങ്ങിനെയെന്നോര്‍ത്ത- 
വിരഹമെന്‍ സിരകളില്‍ മെല്ലെ തളിര്‍ത്തു,
സിരകളില്‍ തളിരിട്ട ഓര്‍മതന്‍ ഡിസംബര്‍.

തെളിവില്ല ആകാശം കറുപ്പിനാല്‍ മൂടിയും
തെളിയില്ല ഇനി ഒരികലും പഴയപോലെ
പുക ധൂമ പടലങ്ങളാല്‍ കരി പുരട്ടിയില്ലെ 
പാപിയാം മാന്യര്‍ നാം ചതിയരോ,

ഇലയില്ല കൊഴിയാന്‍ ഈ തണല്‍ മരത്തിലിന്ന്
തണലില്ല പാതയോരത്തിലോട്ടും
കുളിരില്ല കാറ്റില്ല ഈ ഡിസംബറില്‍
കറുത്ത പൂവിതള്‍ തുമ്പിലൊരു കൊച്ചു മഞ്ഞു തുള്ളി ബാക്കി.

6 Response to "ഒരു ഡിസംബറിന്റെ ഫ്ലാഷ് ബാക്"

Prinsad പറഞ്ഞു...

ഷാജു നന്നായി എഴുതി.. ബ്ലോഗര്‍ എന്ന നിലയി കുറച്ച് മാര്‍ക്കറ്റിങ്ങ് ടെക്നിക്ക്സുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഭാവുകങ്ങള്‍....

iylaserikkaran പറഞ്ഞു...

valare nannayittund

Noushad Koodaranhi പറഞ്ഞു...

ഇലയില്ല കൊഴിയാന്‍ ഈ തണല്‍ മരത്തിലിന്ന്
തണലില്ല പാതയോരത്തിലോട്ടും
കുളിരില്ല കാറ്റില്ല ഈ ഡിസംബറില്‍
കറുത്ത പൂവിതള്‍ തുമ്പിലൊരു കൊച്ചു മഞ്ഞു തുള്ളി ഭാകി.

baakkiyaakum alle..

saaramilla..

nannayezhuthaan kazhiyum thhankalkku.

abhinandanagal....

നാമൂസ് പറഞ്ഞു...

മിച്ചമുള്ളതൊക്കെയും അധികമെന്ന് കരുതി.. അതിന്‍റെ സമ്പന്നതയില്‍ സന്തോഷം കണ്ടുത്തുക...!!!

dreams പറഞ്ഞു...

kollam nannayi avatharipichitundu ennyum ezhuthuvan shramikugaa ente ellaa aashamsakalum

shaju ath പറഞ്ഞു...

നന്ദിയുണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...