കുഴിമാടം

ഇരുട്ടിന്നാല്‍ ആഴം അറിയാത്ത
ശ്മശാന ഭൂമിയിലെ പുതിയ കുഴിമാടം
ആര്‍ക്ക് വേണ്ടി
മനസ്സ് മെല്ലെ ആരാഞ്ഞു .

ജീവിത-മരണതിനിടയിലെ ആറടി മണ്ണ് 
മരിചവരേ നിങ്ങള്‍ ആറടിക്കു താഴെ
ഞാനോ നിങ്ങള്ക്ക് മീതെയും 
നാളെ തീര്‍ക്കുമെനിക്കുമിമിവിടെ ഒരു കുഴി,

വിധി പുസ്തകം വീണ്ടും വായിച്ചു
സത്യം വിജയിക്കും
മരിച്ചു കൊണ്ടിരികുന്നവര്‍ എല്ലാം-
ജീവിച്ചിരുന്ന സത്യങ്ങളല്ലോ

ഉറപിച്ചു നടന്നു ഞാന്‍
അടുത്ത സ്മശാനത്തിലേക്ക്
കുഴി മൂടി വന്നവര്‍ മടങ്ങിയിരിക്കുന്നു 
ഇതും പുതിയ കുഴിമാടം

കുഴി കുഴിക്കുന്നവരേ
എനിക്ക് വേണ്ടി ഒരു കുഴി കുഴിക്കൂ
എനിക്ക് കാണണം എന്റെ ഗേഹം 
മരണം- തിരക്കി നിടയില്‍ വിളിക്കും മുന്നേ .

1 Response to "കുഴിമാടം"

നാമൂസ് പറഞ്ഞു...

സ്വന്തം കുഴി വെട്ടുന്ന ഒരു കൂട്ടത്തെ നാം നിത്യേന കാണുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...