വിധി

പത്തില്‍ തുടങ്ങിയ വിധി
പതിനഞ്ചിലും എന്റെ പിന്നില്‍
ഒരു മുന്നറിയിപ്പില്ലാത്തവന്‍
വിധിയോട് അതിജീവിച്ചു ഞാന്‍


പതിനെട്ടില്‍ വിണ്ടും വിധി
പിന്തുടാരാന്‍ മാത്രം
വിധിക്കപെട്ടവന്‍ ഞാന്‍
പൊരുതി ജയിക്കുക തന്നെ ലക്ഷ്യം


വേണ്ട ജീവി ക്കേണ്ട അമ്പതോളം
നാളെ വരേ മാത്രം
അല്ല ഈ നിമിഷത്തിലേക്ക്‌
ആശകളില്ല തെല്ലും


വേണ്ട സകുടുമ്പം കുട്ടികള്‍
അവര്‍ എന്റെ മരണം കാണുവാന്‍
കരയാന്‍ വേണ്ടി മാത്രമോ
എന്തിന് എനിക്ക് ഇനിയും കണ്ണുനീര്‍


ഇരുപത്തിനാലില്‍ വീണ്ടും വന്നു
ഇന്ന് കണാനില്ല
ഒളിഞ്ഞിരികുന്നു വോ നീ-വിധി
വേഗം വന്നെന്നെ നിശ്ചലനാ ക്കൂ


മൃത സഞ്ചീവിനി വേണ്ട
അമ്രതും വേണ്ടേ വേണ്ട
ഒരു കപ്പു ജലം, നിര്‍ജലതക്ക്
വിധി ക്കുക നീ എനി ക്കായുള്ള വിധി

No Response to "വിധി"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...