ഈ ജീവിതം,

ഒരായിരം ഓർമക്കൾ സമ്മാനിച്ച-
എന്റെ പ്രിയ ജീവിതമെ നിനക്കു നന്ദി,
ജീവിതമെ നിനക്കു നന്ദി;
എന്റെ വികാരങ്ങളെ ലാളിച്ചതിനും
നന്ദി,

ജീവിതമെ നിനക്കു നന്ദി,

സ്വപ്ന സാക്ഷാത്കാരം എന്നു നിയ്യെനിക്കു സമ്മാനിക്കുന്നുവോ

അതും കാത്ത് കിടക്കുന്നു ഞാന്‍ ഈ മഞ്ചലിൽ,
ഇന്നെനിക്കു ചലനശക്ക്തിയ്യില്ല...
ജീവിതമെ നിനക്കു നന്ദി,

എന്റെ പ്രണയകാലം നീ നിന്റെ മഴയിൽ കലർത്തിയും

എന്റെ യുവത്ത്വം നി നിന്റെ കാറ്റില്‍ ലയിപ്പിച്ചും
എന്റെ കണ്ണുനീര്‍ വെറും ഉപ്പുരസമാക്കിയും
മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചതിന്നു നന്ദി,

കാണുന്നു ഞാൻ ഈ ഭൂമിയെ,എന്റെ അവസാന നിമിശങ്ങളിൽ

സ്വര്‍ണ്ണ നിറം ക്കൊണ്‍ട് ചാലിച്ച ഭൂമി
സ്വര്‍ഗ്ഗനുഭൂതി നല്‍ക്കുന്നിവള്‍,
ശമനം കിട്ടുമോ ഈ മഞ്ചലിൽ നിന്നുമെനിക്ക്
അറിയില്ലെനിക്ക് ഒന്നും ഈ ജീവിതത്തിൽ;

എങ്കിലും നീ എനിക്കുത്തന്ന ഈ ജീവിതം

അതെനിക്കുരുപാടു സന്തേശം പകര്‍ന്നു നല്‍കി
കൂടെ ക്കുറേ സംങ്കടവുമെങ്കിലും
എന്റെ പ്രിയ ജീവിതമേ
നിനക്കൊരായിരം നന്ദി,ജീവിതമേ..നന്ദി......

....

No Response to "ഈ ജീവിതം,"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...