ജെയ്ഹിന്ദ്


ഇരുണ്ട രാത്രിയെ തട്ടിയുണര്‍ത്തി
നിലാവിന്‍ നിശയെ ക്കീറിമുറിച്ച്
സ്വതന്ത്രത്തിന്‍ ജെയഹൊ പാടി
നേടീത്തന്നവര്‍ രത്നങ്ങള്‍,

ജയ്‌ ഹിന്ദിന്‍ പ്രകമ്പന ദ്വനികള്‍
വിണ്ണില്‍ പാടീ സ്വരങ്ങള്‍ ചാര്‍ത്തി,
സാമ്രാജ്യത്വം നാടുകടത്തി
നേടിയെടുത്തു നമ്മുടെ പൂര്‍വികര്‍,


ഞാനും നിങ്ങളും ഇന്ത്യക്കാര്‍-
നമ്മളില്‍ ഒഴുകും ഇന്ത്യന്‍ രക്തം
മനസ്സില്‍ വിടരും ത്രിവര്‍ണ്ണ പതാക
മറക്കരുതെ ഒരിക്കലും നിങ്ങള്‍,

ഓര്‍ക്കുന്നു നീതിയും ധര്‍മവും-
അഹിംസയും പഠിപ്പിച്ച;
ആ വലിയ മഹാത്മാവിനെ
കാലം മായ്കാത്ത മഹത്വത്തെ,

ഇനിയും പറയാന്‍ ഒരു പാട്-
എന്റെ ഇന്ത്യയെ പുക്ഴ്ത്തിപാടാന്‍
വാക്കുകള്‍ നിറഞ്ഞ ഞാന്‍ പാടുന്നു
ജെയ്,ജെയ്,ജെയ് ജെയ്ഹിന്ദ്.,

No Response to "ജെയ്ഹിന്ദ്"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...