മറന്നു പോയ വരികള്‍


ഇതെന്‍റെ ആദ്യ കവിത,
എഴുതാന്‍ മറന്നു പോയ വരികള്‍
ഓര്‍ക്കാന്‍ മടിച്ച ഹൃദയവും ,
മഷി തീര്‍ന്ന പേനകളും

എങ്കിലും എഴുതുവാ നൊരുങ്ങി ഞാന്‍
വരാന്തയില്‍ വന്നിരുന്നു ,
കടല്‍ കാറ്റൊരു വില്ലനായ് വന്നു
എന്‍ മഷി പുരണ്ട താളുകള്‍ പറന്നു പോയ്‌ ,

എല്ലാം വാരിക്കുട്ടി ഞാന്‍ നടന്നു,
വീണ്ടും വരന്തയില്‍ വന്നിരിപ്പു ഞാന്‍ ,
എടുത്തു ഞാന്‍ എന്റെ പഴയ തൂലിക
മഴത്തുള്ളികളാല്‍ അദ്യ വരികള്‍ മാഞ്ഞുപോയ് ,

എഴുതാന്‍ മറന്നു ഞ്ഞാന്‍ വിണ്ടും,
ഓര്‍മകള്‍ എല്ലാം മാഞ്ഞുപോയ്
കൈകള്‍ മരവിച്ചു
ഹൃദയം തകര്ന്നുപോയ് ‍.

No Response to "മറന്നു പോയ വരികള്‍"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...