ഏ ചക്രവാളമേ നീയെത്ര സുന്ദരി,
ദിനങ്ങളിൽ നീ സൂര്യനെ ഉയർത്തിയും
രാത്രിയിൽ നീ ചന്ദ്രനെ പ്രകാശിപ്പിച്ചും
ചുവപ്പു കുപ്പായമിട്ട നീ സു സുമംഗലി.

രാത്രിയെന്ന പുതപ്പിനെ പുതപ്പിച്ചും

രാത്രിയെ തണുപ്പിനാല്‍ സുഖകരമാക്കിയും
പ്രഭാതത്തെ നേര്‍ത്ത മഞ്ഞു തുള്ളി പോലാക്കി
ഉറക്കത്തെ മെല്ലെ ഉണര്‍ത്തിത്തന്നതും നീ.

ഞാനും വരട്ടയോ നിന്റെ ചക്രവാള സന്നിധിയിലേക്ക്

എത്ര സുന്ദരം എന്നറിയില്ല, അറിയനെത്രയോ മോഹം.
നിൻ അരികിലെത്തുവാൻ എത്ര കടലുകൾ താണ്ടിയാലും
നിശ്ബ്ദമായ ലോകത്ത് ഞാൻ എത്തിച്ചേരുക തന്നെചെയ്യും, ഒരിക്കൽ

ഏ ചക്ക്രവാളമേ നിനക്കെന്തിത്ര ഏക്കാന്തത,

നിന്നക്കു കൂട്ടിനു സൂര്യനും ചന്ത്രനുമില്ലേ,
അതൊ ഈ വലിയ ആഴിയൊ
നിയ്യെരു നിശബ്ദ സുന്ദരി.

No Response to " "

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...